വാട്ടർ ടാങ്ക്

(ജലസംഭരണി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പ്രധാനമായും ഗാർ‌ഹികാവശ്യങ്ങൾ‌ക്കുവേണ്ടി നീർ‌ചാലുകളിലേയും മറ്റും വെള്ളം ഒരു പ്രത്യേകസ്ഥലത്തു തടഞ്ഞുവെക്കാൻ‌ വേണ്ടിയാണ്‌ വാട്ടർ ടാങ്കുകൾ ഉപയോഗിക്കുന്നത്. ഇതു ചിറകളിൽ‌ നിന്നും ബണ്ടുകളിൽ‌ നിന്നും വ്യത്യസ്തമാണ്. ചിറകളും മറ്റും നീർ‌ചാലുകളെ നേരിട്ടു തടഞ്ഞു തടഞ്ഞുനി‌ർ‌ത്തുന്നു. ഇവയുടെ ഉപയോഗം ഗാർഹികത്തേക്കാളുപരി കാർ‌ഷികാവശ്യങ്ങൾ‌ക്കു വേണ്ടിയാണ്. ഇത്തരം ജലശേഖരണികൾ നിർമ്മിക്കാൻ നീരുഴുക്കിന്റെ(അരുവികളുടെ) ആവശ്യം വേണമെന്നു നിർബന്ധമില്ല. ജലസ്രോതസ്സിൽ നിന്നും പൈപ്പുവഴി വെള്ളം കൊണ്ടുവന്നു നിറയ്‌ക്കാവുന്നതാണ്. ശക്തമായ കോൺ‌ക്രീറ്റു തൂണുകളിൽ‌ ഉയർത്തിക്കെട്ടിയ നിലയിലാണ് ഇവ കാണപ്പെടുന്നത്. അല്പം ഉയർ‌ന്ന പ്രദേശങ്ങളിലായിട്ടായിരിക്കും വാട്ടർ ടാങ്ക് പണിയുന്നത്. ഉപയോക്താൾ‌ ഇവിടെ നിന്നും കിട്ടുന്ന വെള്ളത്തിന് നാമമാത്രമായ രീതിയിൽ‌ ഒരു തുക ഇതിന്റെ ഉടമസ്ഥർ‌ക്കു നൽ‌കേണ്ടി വരുന്നു. ജലസംഭരണികൾ‌ ഒരു സ്വകാര്യ വ്യക്തിയുടെ പേരിലായിരിക്കണമെന്നില്ല, മറിച്ച് അതിന്റെ ഉടമസ്ഥതാവകാശം ഗ്രാമപഞ്ചായത്തിനോ ജനങ്ങൾ‌ തന്നെ തെരഞ്ഞെടുത്ത ഒരു ജനറൽ‌ബോഡിക്കോ ആയിരിക്കും. എന്നാൽ വ്യക്തികൾ അവരുടെ സ്വകാര്യാവശ്യങ്ങൾക്കായും ചെറിയരീതിയിലുള്ള വാട്ട‌ർ ടാങ്കുകൾ നിർമ്മിച്ചുവരുന്നു. പ്രകൃതിജന്യ ജലസ്രോതസ്സുകൾ‌ കുറവായപ്രദേശങ്ങളിലും ശുദ്ധജലസാന്നിധ്യം കുറവുള്ള പ്രദേശങ്ങളിലുമൊക്കെയാണ് വാട്ടർടാങ്കുകളുടെ ആവശ്യം.

കേരളത്തിലെ വാട്ടർ ടാങ്ക്

അവലംബങ്ങൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=വാട്ടർ_ടാങ്ക്&oldid=1966920" എന്ന താളിൽനിന്ന് ശേഖരിച്ചത്