ചാലക്കുടി പിഷാരിയ്ക്കൽ ഭഗവതിക്ഷേത്രം

കേരളത്തിലെ തൃശ്ശൂർ ജില്ലയിൽ ചാലക്കുടിയിൽ സ്ഥിതി ചെയ്യുന്ന പിഷാരിക്കൽ ഭഗവതിക്ഷേത്രത്തിൽ രണ്ടു ശ്രീകോവിലുകളിലായി വനദുർഗ്ഗയും ഭദ്രകാളിയും ഉപാസിക്കപെടുന്നു. ആയിരത്തോളം വർഷം പഴക്കമുണ്ടെന്ന് കരുതപ്പെടുന്ന, നൂറ്റെട്ട് ദുർഗ്ഗാക്ഷേത്രങ്ങളിൽ ഉൾപ്പെടുന്ന, ഇവിടെ ദുർഗ്ഗാഭഗവതിയാണ്‌‍ പ്രധാന പ്രതിഷ്ഠ.

ഐതിഹ്യം

തിരുത്തുക

ആദ്യകാലങ്ങളിൽ ദുർഗ്ഗ മാത്രമേ ഇവിടെ പൂജിക്കപ്പെട്ടിരുന്നുള്ളു. ഭദ്രകാളിയുടെ ആവിർഭാവത്തെക്കുറിച്ചുള്ള ഐതിഹ്യം ഇങ്ങനെയാണ്. ദേവിഭക്തനായ പാടിവെട്ടത്തു നമ്പൂതിരി തിരുമാന്ധാംകുന്നു ഭഗവതിയുടെ നിത്യോപാസകനായിരുന്നു. പ്രായാധിക്യത്താൽ അങ്ങാടിപ്പുറത്തെ തിരുമാന്ധാംകുന്ന് ക്ഷേത്രം സന്ദർശിക്കാനാകാതായപ്പോൾ അദ്ദേഹം തന്റെ സങ്കടം ദേവിയെ അറിയിച്ചു. ഭക്തന്റെ കുടയിൽ കയറി ഈ ക്ഷേത്രത്തിൽ ദേവിസന്നിഹിതയായി. കൊടുങ്ങല്ലൂരമ്മയുടെ സാന്നിദ്ധ്യമാണു ഇവിടെ ഉള്ളതെന്ന മറ്റൊരു വിശ്വാസവും ഉണ്ട്.

പ്രതിഷ്ഠ

തിരുത്തുക

ഭഗവതിയാണ്‌‍ പ്രധാന പ്രതിഷ്ഠ. രണ്ടുകയ്യിൽ ശംഖും ചക്രവും ഒരു കൈ മലർത്തി കീഴ്പോട്ട് ചായ്ച്ചും ഒരു കൈ എളിയിൽ കുത്തിയ രൂപത്തിലുമാണ് ഭഗവതി വിഗ്രഹം. ഗണപതി, ശിവൻ എന്നീ ഉപദേവന്മാരുമുണ്ട്.

പൂജയും വഴിപാടും

തിരുത്തുക

ക്ഷേത്രത്തിൽ നിത്യവും മൂന്നു പൂജയാണുള്ളത്. ഉത്രത്തിൻ നാൾ ഉത്രം പാട്ടും ആത്തേമ്മാരുകൾ ഉണ്ടാക്കുന്ന ചക്ക അട ദേവിക്ക് ഇഷ്ടനിവേദ്യമായി കണക്കാക്കുന്നു. മധുരം, ശർക്കരപ്പായസം, നെയ്പ്പായസം, പാൽപ്പായസം, വിളക്കുമാല, പട്ടുചാർത്തൽ, ഗണപതിക്ക് നാളികേരം മുട്ടൽ, കറുകമാല, ഒറ്റയപ്പം മുതലായവയാണ് മറ്റ് പ്രധാന വഴിപാടുകൾ.

പ്രധാന ദിവസങ്ങൾ

തിരുത്തുക

ഈ ക്ഷേത്രത്തിലെ പ്രധാന ആണ്ടു വിശേഷം മീനമാസത്തിലെ പൂരാഘോഷ ചടങ്ങുകളാണ്. മീനമാസത്തിലെ മകയിരം നാളിൽ പൂരം പുറപ്പാട് ആറാട്ടുപുഴ പൂരത്തിൻ എഴുന്നള്ളിച് പൂനിലാർക്കാവ്, കടുപ്പശ്ശേരി ഭഗവതിമാരോടൊന്നിച്ച് ആറാട്ടുപുഴയിൽ പൂരം കയറുന്നു.

മീനത്തിലെ അത്തം നാളിൽ ഭദ്രകാളിക്ക് ഗംഭീരമായ താലപ്പൊലിയുമുണ്ട്. നവരാത്രി, വൃശ്ചികത്തിലെ കാർത്തിക, മകരച്ചൊവ്വ എന്നീ ദിവസങ്ങളും പ്രധാനമാണ്.