ചംബൽ നദി
(ചമ്പൽ നദി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മദ്ധ്യേന്ത്യയിലെ ഒരു നദിയാണ് ചംബൽ. യമുനാ നദിയുടെ ഒരു പോഷകനദിയാണിത്. പുരാണങ്ങളിൽ ചർമ്മണ്വദി നദി എന്ന് ഈ നദി അറിയപ്പെടുന്നു. ഇന്ത്യയിലെ അധികമായി മലിനീകരിക്കപ്പെട്ടിട്ടില്ലാത്ത നദികളിലൊന്നാണിത്. നദിയുടെ 400 കിലോമീറ്ററിലധികം ചംബൽ വന്യജീവി സംരക്ഷണ കേന്ദ്രത്തിനകത്താണ് സ്ഥിതിചെയ്യുന്നത്. പുരാണപ്രസിദ്ധമായ ഷിപ്ര നദി ചമ്പൽ നദിയിലാണ് സംഗമിക്കുന്നത്.
Chambal River | |
---|---|
Country | India |
State | Madhya Pradesh, Rajasthan, Uttar Pradesh |
Physical characteristics | |
പ്രധാന സ്രോതസ്സ് | Janapav Hills Vindhyachal Ranges, Mhow, Madhya Pradesh, India 843 മീ (2,766 അടി) 22°27′N 75°31′E / 22.450°N 75.517°E |
നദീമുഖം | Yamuna River Sahon, Bhind (M.P.) and Jalaun Etawah (U.P.), Madhya Pradesh, India 122 മീ (400 അടി) 26°29′20″N 79°15′10″E / 26.48889°N 79.25278°E |
നീളം | 965 കി.മീ (600 മൈ) |
Discharge |
|
നദീതട പ്രത്യേകതകൾ | |
നദീതട വിസ്തൃതി | 143,219 കി.m2 (1.54160×1012 sq ft) |
പോഷകനദികൾ |
|
ഉദ്ഭവം
തിരുത്തുകമദ്ധ്യപ്രദേശിൽ ഇൻഡോറിനടുത്തിള്ള മഹൂ പട്ടണത്തിൽ വിന്ധ്യ പർവതനിരയുടെ തെക്കൻ ചരിവിലാണ് ഇതിന്റെ ഉദ്ഭവം.
പ്രയാണം
തിരുത്തുകമദ്ധ്യപ്രദേശിലൂടെ വടക്ക്-വടക്ക് കിഴക്കൻ ദിശയിൽ ഒഴുകിയശേഷം രാജസ്ഥാനിലൂടെ സഞ്ചരിക്കുന്നു. പിന്നീട് രാജസ്ഥാനും മദ്ധ്യപ്രദേശിനുമിടയിൽ ഒരു അതിർത്തി സൃഷ്ടിച്ചുകൊണ്ട് ഒഴുകുന്നു. അതിനുശേഷം തെക്ക് കിഴക്കൻ ദിശയിലേക്ക് തിരിഞ്ഞ് ഉത്തർപ്രദേശിൽവച്ച് യമുനയോട് ചേരുന്നു.
ഭാരതത്തിലെ പ്രമുഖ നദികൾ | |
---|---|
ഗംഗ |ബ്രഹ്മപുത്ര | സിന്ധു |നർമദ | കൃഷ്ണ | മഹാനദി | ഗോദാവരി | കാവേരി | സത്‌ലുജ് | ഝലം | ചെനാബ് | രാവി | യമുന | ഘാഗ്ര | സോൻ | ഗന്തക് | ഗോമതി | ചംബൽ | ബേത്വ | ലൂണി | സബർമതി | മാഹി | ഹൂഗ്ലീ | ദാമോദർ | തപ്തി | തുംഗഭദ്ര | ഭീമ | പെണ്ണാർ | പെരിയാർ | വൈഗൈ |
- ↑ Hussain, Syed; Sharma, R.K.; Dasgupta, Niladri; Raha, Anshuman (April 2011). "Assessment of minimum water flow requirements of Chambal River in the context of Gharial (Gavialis gangeticus) and Gangetic Dolphin (Platanista gangetica) conservation" (PDF). www.wii.gov.in. Wildlife Institute of India. Retrieved 11 February 2014.