മധ്യ ഇന്ത്യയിലെ മധ്യപ്രദേശിലെ ഉജ്ജൈനി തീരത്തുള്ള ഒരു നദിയാണ് ക്ഷിപ്ര എന്നറിയപ്പെടുന്ന ഷിപ്ര . ധാർ ജില്ലയുടെ വടക്ക് ഭാഗത്ത് നിന്ന് ഉത്ഭവിക്കുന്ന നദി, മാൾവ പീഠഭൂമിയിലൂടെ വടക്കോട്ട് ഒഴുകി മന്ദ്‌സൗർ ജില്ലയിലെ എംപി-രാജസ്ഥാൻ അതിർത്തിയിൽ ചമ്പൽ നദിയിൽ ചേരുന്നു. ഹിന്ദുമതത്തിലെ പുണ്യനദികളിൽ ഒന്നാണിത്. വിശുദ്ധ നഗരമായ ഉജ്ജയിൻ അതിന്റെ കിഴക്കൻ തീരത്താണ് സ്ഥിതി ചെയ്യുന്നത്. ഓരോ 12 വർഷം,കൂടുമ്പോൾ ഉജ്ജൈനിയിലെ വിപുലമായ നദീതീരത്തെ കുംഭ മേളനടക്കുന്നു. നദിയിലെ ദേവതയായ ക്ഷിപ്ര തീർത്ത് ഓരോ വർഷവും ആഘോഷങ്ങൾ നടക്കാറുണ്ട്.. ഷിപ്ര നദിയുടെ തീരത്ത് നൂറുകണക്കിന് ഹിന്ദു ആരാധനാലയങ്ങളുണ്ട്.

ഷിപ്രാനദി
ഉജ്ജൈനിയിൽ ഷിപ്രാനദിയിലെ രാംഘട്ട്
മറ്റ് പേര് (കൾ)ക്ഷിപ്രാനദി
Countryഭാരതം
Stateമധ്യപ്രദേശ്
Citiesഉജ്ജൈനി, ദേവാസ്, ധാർ
Physical characteristics
പ്രധാന സ്രോതസ്സ്Kakri Bardi Hills
Indore, India
നദീമുഖംചമ്പൽ
രാജസ്ഥാൻ, ‌‌ഭാരതം
മൺസൂൺ കാലത്ത് ഉജ്ജയിനിയിൽഷിപ്രാ നദിയുടെ തീരത്ത് ഒരു പൂജ

ശിപ്ര ഒരു വറ്റാത്ത നദിയാണ്. മുമ്പ് നദിയിൽ ധാരാളം വെള്ളമുണ്ടായിരുന്നു. മൺസൂൺ കഴിഞ്ഞ് രണ്ട് മാസങ്ങൾക്ക് ശേഷം നദിയുടെ ഒഴുക്ക് നിലച്ചിരിക്കുകയാണ്.

ഷിപ്ര എന്ന പദം "ശുദ്ധി" (ആത്മാവ്, വികാരങ്ങൾ, ശരീരം മുതലായവ) അല്ലെങ്കിൽ "പവിത്രത" അല്ലെങ്കിൽ "വ്യക്തത" എന്നിവയുടെ പ്രതീകമായി ഉപയോഗിക്കുന്നു.

മഹാവിഷ്ണുവിന്റെ അവതാരമായ വരാഹന്റെ ഹൃദയത്തിൽ നിന്നാണ് ശിപ്ര ഉത്ഭവിച്ചതെന്ന് പുരാണങ്ങൾ അല്ലെങ്കിൽ പുരാതന ഹിന്ദു ഗ്രന്ഥങ്ങൾ സൂചിപ്പിക്കുന്നു.

വിഷ്ണുവിന്റെ എട്ടാമത്തെ അവതാരമായ ഭഗവാൻ കൃഷ്ണൻ പഠിച്ചിരുന്ന സന്ദീപനി മുനിയുടെ ആശ്രമം ശിപ്രയുടെ തീരത്താണ്.

കാളിദാസൻ തിരുത്തുക

തന്റെ പ്രശസ്തമായ മേഘദൂതത്തിൽ കാളിദാസൻ ഷിപ്രാവാതത്തെയും മഹാകാലസന്നിധിയെ കുടിച്ചും പറയുന്നുണ്ട്.[1]

നർമ്മദ-ക്ഷിപ്ര ലിങ്ക് തിരുത്തുക

നർമ്മദ ശിപ്ര സിഹസ്ത ലിങ്ക് പരിയോജന, മുണ്ട്ല ദോസ്ദാർ പദ്ധതി എന്നിവ( ഷിപ്ര നദിയെ നർമ്മദ നദിയുമായി ബന്ധിപ്പിക്കുന്ന പദ്ധതി) 2012-ൽ ആരംഭിച്ച് 2015-ൽ വിജയകരമായി പൂർത്തിയാക്കി. [2] നർമ്മദാ നദിയിൽ നിന്ന് വൈദ്യുതി ഉപയോഗിച്ച് വെള്ളം ഉയർത്തി പൈപ്പുകളിലൂടെ ക്ഷിപ്ര നദിയുടെ ഉറവിടത്തിലേക്ക് കൊണ്ടുപോകുന്നതാണ് പദ്ധതി. 8000 കോടി രൂപയുടെ നർമദ-മാൾവ ലിങ്ക് പദ്ധതിയുടെ ആദ്യഘട്ടമാണ് ലിങ്ക് പദ്ധതി. പദ്ധതി പ്രകാരം നർമ്മദയെ ക്ഷിപ്ര, ഗംഭീർ, കാളിസിന്ധ്, പാർവതി നദികളുമായി ബന്ധിപ്പിക്കും.

റഫറൻസുകൾ തിരുത്തുക

  1. മേഘദൂതം. നാഷണൽ ബുക്സ്. 1969. pp. ശ്ലോകം31.
  2. http://daily.bhaskar.com/news/MP-IND-narmada-kshipra-link-project-starts-4094081-NOR.html

പുറംകണ്ണികൾ തിരുത്തുക

22°54′00″N 75°58′59″E / 22.900°N 75.983°E / 22.900; 75.983

"https://ml.wikipedia.org/w/index.php?title=ഷിപ്രാനദി&oldid=3687166" എന്ന താളിൽനിന്ന് ശേഖരിച്ചത്