ചുഴറ്റുബലം
(ഘൂർണന ബലം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഒരു അക്ഷത്തിനോ, ഉത്തോലകത്തിനോ ചുറ്റും ഒരു വസ്തുവിനെ കറക്കാനുള്ള[1] ബലത്തിന്റെ പ്രവണതയാണ് ചുഴറ്റുബലം അഥവാ ഘൂർണബലം. (ആംഗലേയം : torque). ബലം വലിക്കലോ തള്ളലോ ആയി അനുഭവപ്പെടുന്നതു പോലെ ചുഴറ്റുബലം ഒരു വസ്തുവിനുണ്ടാകുന്ന തിരിച്ചിലായാണ് അനുഭവപ്പെടുന്നത്. ടോ (τ) എന്ന ഗ്രീക്ക് അക്ഷരം ഉപയോഗിച്ചാണ് ചുഴറ്റുബലത്തിനെ പ്രതിനിധാനം ചെയ്യാറുള്ളത്.
ഗണിതശാസ്ത്രപരമായി ബലത്തിന്റെയും കറക്കം ഉണ്ടാക്കാൻ കാരണമായ ലംബദൂരത്തിന്റെയും സദിശ ഗുണനഫലമാണ് ചുഴറ്റുബലം. ചിഹ്നങ്ങളിലൂടെ പറയുമ്പോൾ :
ഇവിടെ :
- τ : സദിശ ചുഴറ്റുബലവും, τ ചുഴറ്റുബലത്തിന്റെ കേവലവിലയും.
- r : സ്ഥാനാന്തര സദിശരാശി. (ചുഴറ്റുബലം അളക്കപ്പെടുകയും ബലം പ്രയോഗിക്കപ്പെടുകയും ചെയ്യുന്ന ബിന്ദുക്കൾക്കിടക്കുള്ള ദൂരം.), r ഉത്തോലകത്തിന്റെ നീളം
- F : സദിശ ബലരാശിയും, F ബലത്തിന്റെ കേവലവിലയും.
- × : സദിശ ഗുണനത്തെ സൂചിപ്പിക്കുന്നു
- θ : ബലത്തിന്റേയും സ്ഥാനാന്തരത്തിന്റേയും ഇടക്കുള്ള കോണളവ്.
ഉത്തോലകത്തിന്റെ നീളം വളരെ പ്രധാനപ്പെട്ടതാണ്. ഈ നീളമാണ് വിവിധ തരം ഉത്തോലകങ്ങൾ, കപ്പികൾ, പൽച്ചക്രങ്ങൾ, ലഘുയന്ത്രങ്ങൾ എന്നിവയിൽ യാന്ത്രിക കാര്യലാഭം നൽകുന്നത്.
അവലംബം
തിരുത്തുക- ↑ Serway, R. A. and Jewett, Jr. J. W. (2003). Physics for Scientists and Engineers. 6th Ed. Brooks Cole. ISBN 0-534-40842-7.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- പവർ, ചുഴറ്റുബലം എന്നിവ വിശദീകരിക്കുന്നു Archived 2008-09-08 at the Wayback Machine.
- കുതിരശക്തിയും ചുഴറ്റുബലവും Archived 2007-03-28 at the Wayback Machine.
- കുതിരശക്തിയും ചുഴറ്റുബലവും - മറ്റൊരു വാദം Archived 2009-03-03 at the Wayback Machine.
- കോണീയ ആക്കത്തിനെയും ചുഴറ്റുബലത്തിനെയും സംബന്ധിക്കുന്ന ഒരു ചർച്ച Archived 2010-12-14 at the Wayback Machine.
- ചുഴറ്റുബലവും കോണീയ ആക്കവും വൃത്താകാരചലനത്തിൽ
- ചുഴറ്റുബലത്തിന്റെ ഒരു ചിത്രീകരണം
- ചുഴറ്റുബലം - ഏകകം മാറ്റൽ
- ചുഴറ്റുബലം അളക്കൽ പ്രാഥമികം Archived 2011-07-13 at the Wayback Machine.
- എങ്ങനെയാണ് ബക്കിംഗ് യന്ത്രം പ്രവർത്തിക്കുന്നത്? Archived 2011-08-11 at the Wayback Machine.