ഗ്നു/ലിനക്സ്

ഓപ്പറേറ്റിങ്‌ സിസ്റ്റം
(ഗ്നൂ/ലിനക്സ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

വളരെ പ്രശസ്തമായ ഒരു ഓപ്പറേറ്റിംഗ് സിസ്റ്റമാണ് ഗ്നു/ലിനക്സ് (ആംഗലേയം:GNU/Linux). 1983 ൽ റിച്ചാർഡ് സ്റ്റാൾമാൻ തുടക്കം കുറിച്ച ഗ്നു (ആംഗലേയം:GNU) പദ്ധതിയുടെ സോഫ്റ്റ്‌വെയർ ഭാഗങ്ങളും ലിനസ് ടോർവാൾഡ്സ് വികസിപ്പിച്ചെടുത്ത ലിനക്സ് എന്ന കേർണലും ചേർന്നാണ് ഈ ഓപ്പറേറ്റിങ് സിസ്റ്റം പിറവിയെടുത്തത്. 1992ൽ ലിനക്സ് കെർണൽ, ഗ്നു ജിപിഎൽ അനുമതിപത്രം സ്വീകരിച്ചതോടെയാണു് ഈ ഓപ്പറേറ്റിങ്ങ് സിസ്റ്റം ഉപയോഗയോഗ്യമായതു്. ഗ്നു പ്രൊജക്റ്റിന്റെ ഭാഗങ്ങളും ലിനക്സ് കേർണലും ചേർന്നാണു് ഇതുണ്ടായതെന്നതുകൊണ്ടു് ഇതിനെ ഗ്നു/ലിനക്സ് എന്നു വിളിക്കുന്നു. പലപ്പോഴും തെറ്റിദ്ധാരണമൂലമോ, പറയാനുള്ള എളുപ്പം മൂലമോ ഗ്നു എന്നത് ഒഴിവാക്കി ലിനക്സ് എന്ന് മാത്രം ഉപയോഗിക്കാറുണ്ട്. ലിനക്സ് കെർണലും, ഗ്നു പ്രൊജക്റ്റും, മറ്റു സോഫ്റ്റ്‌വെയർ ദാതാക്കൾ എന്നിവരിൽ നിന്നുള്ള സോഫ്റ്റ്‌വെയറുകളും കൂടിച്ചേർന്ന സമ്പൂർണ്ണ ഓപ്പറേറ്റിംഗ് സിസ്റ്റമാണ് ഗ്നു/ലിനക്സ്. ഇത് ഒരു സ്വതന്ത്ര സോഫ്റ്റ്‌വെയറാണ്.

ഗ്നു/ലിനക്സ്
Tux.svg
നിർമ്മാതാവ്നിരവധി (വ്യാപാരമുദ്ര ലിനസ് ടോർവാൾഡ്സിനു സ്വന്തമാണ്)[1]
ഒ.എസ്. കുടുംബംയുണിക്സ്-സദൃശം
തൽസ്ഥിതി:നിലവിലുണ്ട്
നൂതന പൂർണ്ണരൂപം3.0.4 / 2011 ഓഗസ്റ്റ് 29
സപ്പോർട്ട് പ്ലാറ്റ്ഫോംഎക്സ്.86, മിപ്സ്, എക്സ്.86-64, സ്പാർക്, ഡി.ഇ.സി. ആൽഫ, ഇറ്റാനിയം, പവർ പി.സി., എ.ആർ.എം., എം.68കെ., പി.എ.-റിസ്ക്, എസ്.390, സൂപ്പർ എച്ച്, എം.32ആർ. തുടങ്ങിയവ
കേർണൽ തരംമോണോലിത്തിക് കെർണൽ
സോഫ്റ്റ്‌വെയർ
അനുമതി പത്രിക
ഗ്നു ജി.പി.എൽ., ബി.സി.ഡി. അനുമതി, അപ്പാച്ചി അനുമതി എന്നിവയുൾപ്പടെ നിരവധി.[2]
Linux (kernel)

ചരിത്രംതിരുത്തുക

1983 ൽ റിച്ചാർഡ് സ്റ്റാൾമാൻ സ്ഥാപിച്ച ഗ്നു എന്ന സംഘടനയിൽ നിന്നും വളർന്നു വന്ന സോഫ്റ്റ്‌വെയറും ടൂളുകളുമാണ് ഇന്ന് ഗ്നൂ/ലിനക്സിൽ ലഭ്യമായിട്ടുള്ള സോഫ്റ്റ്‌വെയറിൽ സിംഹഭാഗവും. ഗ്നു സംഘത്തിന്റെ മുഖ്യലക്ഷ്യം സ്വതന്ത്ര സോഫ്റ്റ്‌വെയറുകൾ മാത്രം ഉപയോഗിച്ചുകൊണ്ട് യുണിക്സ് പോലുള്ള ഒരു ഓപ്പറേറ്റിംഗ് സിസ്റ്റം നിർമ്മിക്കുന്നതായിരുന്നു. തൊണ്ണൂറുകളുടെ ആദ്യം തന്നെ ഒരു ഓപ്പറേറ്റിങ് സിസ്റ്റത്തിനു് ആവശ്യമായ പ്രധാനപ്പെട്ട സോഫ്റ്റ്‌വെയറുകൾ എല്ലാം തന്നെ ഗ്നു സംഘം സ്വന്തമായി തയ്യാറാക്കിയിരുന്നു. ഒന്നൊഴികെ; ഒരു ഓപ്പറേറ്റിങ് സിസ്റ്റം ഹാർഡ്‌വെയറുമായി സംവദിക്കുവാൻ ഉപയോഗിക്കുന്ന കെർണൽ എന്ന ഘടകം. ഗ്നു സ്വതന്ത്രമായി തന്നെ ഒരു കെർണൽ നിർമ്മിക്കുവാൻ തുടങ്ങുകയും ചെയ്തു. ബെർക്കെലി യൂണിവേഴ്‌സിറ്റി നിർമ്മിച്ചെടുത്ത യുണിക്സ് സമാന ഓപ്പറേറ്റിങ് സിസ്റ്റം ആയ ബി.എസ്.ഡിയുടെ കെർണൽ ഉപയോഗിക്കുവാനായിരുന്നു ഗ്നു സംഘത്തിന്റെ ആദ്യ തീരുമാനം. ബെർക്കെലിയിലെ പ്രോഗ്രാമർമാരുടെ നിസ്സഹകരണം മൂലം ഈ പദ്ധതി അവർക്ക് ഉപേക്ഷിക്കേണ്ടി വന്നു. സ്വന്തമായി ഒരു കെർണൽ നിർമ്മിക്കുവാനുള്ള പ്രവർത്തനങ്ങൾ ഇതോടെ മന്ദമാവുകയും ചെയ്തു. എകദേശം ഇതേ കാലയളവിൽ, കൃത്യമായി 1991 -ൽ ലിനക്സ് എന്ന പേരിൽ മറ്റൊരു കെർണൽ, ലിനസ് ടോർവാൾഡ്സ് എന്ന ഫിൻ‌ലാഡുകാരൻ യൂണിവേഴ്‌സിറ്റി വിദ്യാർത്ഥി, ഹെൽ‌സിങ്കി യൂണിവേഴ്‌സിറ്റിയിലെ പഠനവേളയിൽ പണിതീർത്തിരുന്നു. ഈ കേർണലും സ്വതന്ത്ര സോഫ്റ്റ്‌വെയർ ആയി ലഭ്യമായതോടെ ഒരു /ഓപ്പറേറ്റിംഗ് സിസ്റ്റത്തിനാവശ്യമായ എല്ലാ ഭാഗങ്ങളും സ്വതന്ത്ര സോഫ്റ്റ്‌വെയറായി ലഭ്യമാണ്. ഇങ്ങനെ ഗ്നു നിർമ്മിച്ച ടൂളുകളും ലിനക്സ് എന്ന കേർണ്ണലും ചേർത്ത് ഗ്നു/ലിനക്സ് എന്ന പേരിൽ ഓപ്പറേറ്റിംഗ് സിസ്റ്റം പുറത്തിറക്കി. ഹേർഡ് എന്ന പേരിൽ ഒരു പുതിയ മൈക്രോ കേർണൽ ഗ്നു സംഘം ഇപ്പൊഴും വികസിപ്പിച്ചുകൊണ്ടിരിക്കുന്നുണ്ടു്. ഗ്നു/ഹേർഡ് അഥവാ പൂർണ്ണ ഗ്നു സിസ്റ്റം എന്ന പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റം പൂർണ്ണമായി ഉപയോഗ്യമായിട്ടില്ലെങ്കിലും ഇപ്പോൾ ലഭ്യമാണു്.

പ്രാരംഭഘട്ടത്തിൽ ഗ്നു/ലിനക്സ് ഉപയോഗിച്ചിരുന്നതും മെച്ചപ്പെടുത്തിയിരുന്നതും ലോകത്തിന്റെ പലഭാഗത്തുനിന്നുമുള്ള സോഫ്റ്റ്‌വെയർ ഡെവലപ്പർമാരായിരുന്നു. തുടർന്ന് പ്രധാന വിവരസാങ്കേതികദാതാക്കളായ ഐ.ബി.എം, സൺ മൈക്രൊസിസ്റ്റംസ്, ഹ്യൂലറ്റ് പക്കർഡ്, നോവെൽ എന്നിവർ സെർവറുകൾക്കായി ഗ്നു/ലിനക്സിനെ തിരഞ്ഞെടുക്കുവാൻ തുടങ്ങി.

പ്രധാന ഘടകങ്ങൾതിരുത്തുക

ഗ്നു/ലിനക്സ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിലെ പ്രധാന ഘടകങ്ങൾ താഴെക്കൊടുത്തിരിക്കുന്നു.

ഈ ലിസ്റ്റ് പൂർണ്ണമല്ല.

ഗ്നു/ലിനക്സ് വിതരണക്കാർതിരുത്തുക

ഗ്നു/ലിനക്സ് ദാതാക്കൾ (ആംഗലേയം: Linux Distributions) എന്നത് ഏതെങ്കിലും ഒരു പ്രത്യേക വിഭാഗം ഉപഭോക്താക്കൾക്ക് ആവശ്യമുള്ള, സ്വതന്ത്ര സോഫ്റ്റ്‌വെയർ ഫൌണ്ടേഷന്റെയും മറ്റ് ദാതാക്കളുടെയും, സോഫ്റ്റ്‌വെയർ ഈ വിഭാഗക്കാരുടെ ആവശ്യങ്ങൾ കണക്കിലെടുത്ത് മുൻ‌വിധികളോടെ ക്രമീകരിച്ചും, ലഭ്യമല്ലാത്ത സോഫ്റ്റ്‌വെയർ എളുപ്പം ഉപയോഗത്തിൽ വരുത്തുവാനും, ഉള്ളവ അപ്രകാരം തന്നെ പുതുക്കുവാനും ആവശ്യമായ ടൂളുകളും, നെറ്റ്‌വർക്കും അടിസ്ഥാനഘടകമായ ലിനക്സ് കെർണലിനൊപ്പം ലഭ്യമാക്കുന്നവരുമാണ്. പ്രധാന ഗ്നു/ലിനക്സ് ദാതാക്കളുടെ പട്ടിക താഴെ കൊടുത്തിരിക്കുന്നു:

കൂടുതൽ ....

ഉപയോഗിക്കപ്പെടുന്ന മേഖലകൾതിരുത്തുക

ഉപയോഗം കേരളത്തിൽതിരുത്തുക

ഐറ്റി അറ്റ് സ്കൂൾ പ്രൊജക്ട് ഇപ്പോൾ പൂർണ്ണമായും ഈ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് പ്രവർത്തിക്കുന്നത്. നിരവധി ഇ ഗവേണൻസ് പ്രൊജക്ടുകൾക്ക് ഇത് ഉപയോഗിക്കപ്പെടുന്നുണ്ട്.

അവലംബംതിരുത്തുക

  1. "U.S. Reg No: 1916230". United States Patent and Trademark Office. ശേഖരിച്ചത് 2006-04-01.
  2. "Debian GNU/Linux Licenses - Ohloh". ohloh.net. മൂലതാളിൽ നിന്നും 2012-06-07-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2009-03-27.

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

വിക്കിമീഡിയ വിക്കിപാഠശാലയിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട

പരിശീലനക്കുറിപ്പുകൾ ലിനക്സ് കുറിപ്പുകൾ എന്ന താളിൽ ലഭ്യമാണ്


"https://ml.wikipedia.org/w/index.php?title=ഗ്നു/ലിനക്സ്&oldid=3630766" എന്ന താളിൽനിന്ന് ശേഖരിച്ചത്