ലോകത്തെ ഏറ്റവും വലിയ കമ്പ്യൂട്ടർ നിർമ്മാതാക്കളിൽ ഒന്നും പ്രിന്റർ നിർമ്മാണ രംഗത്തെ പ്രമുഖ കമ്പനിയുമാണ് എച്ച്.പി എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ഹ്യൂലറ്റ് പക്കാർഡ്. 1939-ൽ കാലിഫോർണിയയിലെ പാലോ ആൾട്ടോയിലാണ് കമ്പനി ആദ്യം സ്ഥാപിതമായത്.

ഹ്യൂലറ്റ് പക്കാഡ്
Public (NYSEHPQ)
വ്യവസായംComputer Systems
Computer Peripherals
Computer Software
Consulting
IT Services
സ്ഥാപിതംPalo Alto, California (1939)
സ്ഥാപകൻBill Hewlett, Co-founder
David Packard, Co-founder
ആസ്ഥാനം
അമേരിക്കൻ ഐക്യനാടുകൾ Palo Alto, California
,
USA
പ്രധാന വ്യക്തി
Mark V. Hurd, Chairman, CEO and President
Cathie Lesjak, CFO and EVP
Ann Livermore, EVP TSG
Randall D. Mott, CIO and EVP
Michael Holston, General Counsel and EVP
വരുമാനംGreen Arrow Up Darker.svg$113.05 billion USD (2008)
Green Arrow Up Darker.svg$8.38 billion USD (2008)
Number of employees
172,000 (2008)[1]
DivisionsSnapfish, HP Labs, ProCurve, Compaq, EDS
വെബ്സൈറ്റ്www.hp.com
www.hpshopping.com
www.Compaq.com
www.EDS.com
www.voodooPC.com
www.lightscribe.com

സ്ഥാപനംതിരുത്തുക

1935-ൽ സ്റ്റാൻഫോർഡ് സർവ്വകലാശാലയിൽ നിന്നും വില്യം റെഡിങ്ടൺ ഹ്യൂലറ്റും ഡേവിഡ് പക്കാർഡും ഇലക്ട്രിക്കൽ എൻജിനീയറിങിൽ ബിരുദം നേടി. പാലോ ആൾട്ടോയ്ക്കടുത്തുള്ള ഒരു ഗാരേജിലാണ് കമ്പനി തുടങ്ങിയത്. 1939-ൽ 538 യു.എസ് ഡോളർ നിക്ഷേപിച്ച് കൊണ്ട് പങ്കാളിത്തത്തിലായി.[3]

വില്യം റെഡിങ്ടൺ ഹ്യൂലറ്റും ഡേവിഡ് പക്കാർഡും നാണയം ടോസ് ചെയ്താണ് ഹ്യൂലറ്റ് പക്കാർഡ് എന്ന പേര് തെരഞ്ഞെടുത്തത്.

ആദ്യ വർഷങ്ങൾതിരുത്തുക

 
പാലോ ആൾട്ടോയിൽ ഉള്ള പ്രസിദ്ധമായ എച്ച്.പി.ഗാരേജ്. ഇവിടെ ആണു എച്ച്.പി. സ്ഥാപിതമായത്

വ്യാവസായിക മേഖലയ്ക്ക് വേണ്ടിയുള്ള ഇലക്ട്രോണിക് ഉപകരണങ്ങളുടെ നിർമ്മാണമായിരുന്നു ആദ്യം ലക്ഷ്യമിട്ടിരുന്നത്. പിന്നീടവർ ഇലക്ട്രോണിക് പരീക്ഷണ, അളവുപകരണങ്ങളിലേക്ക് ശ്രദ്ധ തിരിച്ചു.

ഉത്പന്നങ്ങൾതിരുത്തുക

പ്രിൻററുകൾ, സ്കാനറുകൾ, ലാപ്ടോപ്പ്, വർക്ക് സ്റ്റേഷൻ കംപ്യൂട്ടറുകൾ,സെർവറുകൾ,നെറ്റ് വർക്ക് ഉപകരണങ്ങൾ, ഡിജിറ്റൽ ക്യാമറ മുതലായ വിജയകരമായ ഉല്പന്നങ്ങൾ ഹ്യൂലറ്റ് പക്കാർഡിനുണ്ട്. 2002-ൽ കോംപാക് നെ ഏറ്റെടുത്തതോടു കൂടി കൂടുതൽ ഉല്പന്നങ്ങൾ എച്ച്പിയിൽ നിന്നും പുറത്തിറങ്ങി.

എച്ച്പിക്ക് മൂന്ന് ബിസിനസ് ഭാഗങ്ങളുണ്ട് ഇമേജ് ആൻഡ് പ്രിന്റർ ഗ്രൂപ്പ് , പേഴ്സണൽ സിസ്റ്റംസ് ഗ്രൂപ്പ് ,എച്.പി. ഏന്റർപ്രയിസ് സർവീസസ്.

ചരിത്രംതിരുത്തുക

എച്ച്പിയുടെ ആദ്യ ഉത്പന്നം ഒരു ഓഡിയോ ഓസിലേറ്റർ (Model 200A)ആയിരുന്നു. ആദ്യ ഉപഭോക്താവ് വാൾട് ഡിസ്നിയും.തുടർന്ന് എച്ച്പി പലതരത്തിലുള്ള ഓസിലേറ്ററുകൾ,തെർമോമീറ്റർ, വോൾട്ട് മീറ്റർ,തുടങ്ങിയ ഉപകരണങ്ങൾ നിർമ്മിച്ചു.
1966-ൽ എച്ച്പി ആദ്യമായി കമ്പ്യൂട്ടർ വിപണിയിൽ പ്രേവേശിച്ചു. തുടർന്ന് 1970 കളിൽ എച്ച്പി 3000 ബിസിനസ് സെർവർ പുറത്തിറങ്ങി അടുത്ത കാലം വരെ ഇവ വിപണിയിൽ ഉണ്ടായിരുന്നു.1984 ൽ എച്ച്പി പ്രിന്റെർ ഉത്പന്നങ്ങൾ പുറത്തിറക്കി.

വളർച്ചതിരുത്തുക

അവലംബംതിരുത്തുക

  1. "Company Profile for Hewlett-Packard Co (HPQ)". ശേഖരിച്ചത് 2008-09-29.
  2. HPQ: Summary for Hewlett-Packard Co Finance
  3. HP History: HP's Garage
"https://ml.wikipedia.org/w/index.php?title=ഹ്യൂലറ്റ്_പക്കാർഡ്&oldid=3119785" എന്ന താളിൽനിന്ന് ശേഖരിച്ചത്