ഗ്നു

യുണിക്സ്-സമാന ഓപ്പറേറ്റിങ്‌ സിസ്റ്റം

പരിപൂർണ്ണമായും സ്വതന്ത്ര സോഫ്റ്റ്‌‌വേർ ഉപയോഗിച്ചുള്ള ഓപ്പറേറ്റിങ് സിസ്റ്റമാണ് ഗ്നു (GNU pronounced /ˈɡnuː/ ( listen)[1]), GNU എന്നതിന്റെ പൂർണ്ണരൂപം GNU's not Unix!” എന്നാണ്. യുണിക്സ് സമാന എന്നാൽ സ്വതന്ത്ര സോഫ്റ്റ്‌‌വേറും യുണിക്സുമായി യാതൊരു ബന്ധവുമില്ലാത്തതുമായ പദ്ധതിയായതുകൊണ്ടാണീ പേര് സ്വീകരിച്ചത്[2]. ഗ്നുവിന്റെ വികസനം തുടങ്ങിവച്ചത് റിച്ചാർഡ് സ്റ്റാൾമാൻ ആണ്, അത് സ്വതന്ത്ര സോഫ്റ്റ്‌‌വേർ സമിതിയുടെ (Free Software Foundation) നിർമ്മാണത്തിനും കാരണമായി.

ഗ്നു
Logo
ഒ.എസ്. കുടുംബംയുണിക്സ് സമാനം
തൽസ്ഥിതി:നിലവിലുള്ളത്
സോഴ്സ് മാതൃകസ്വതന്ത്ര സോഫ്റ്റ്‌വെയർ
ലഭ്യമായ ഭാഷ(കൾ)വിവിധ ഭാഷകൾ
സപ്പോർട്ട് പ്ലാറ്റ്ഫോംx86
കേർണൽ തരംമൈക്രോകേർണൽ (ലിനക്സിൽ മോണോലിത്തിക്ക്)
യൂസർ ഇന്റർഫേസ്'ഗ്നോം
സോഫ്റ്റ്‌വെയർ
അനുമതി പത്രിക
ഗ്നൂ സാർവ്വജനിക അനുവാദപത്രവും മറ്റ് സ്വതന്ത്ര സോഫ്റ്റ്‌വെയർ അനുമതിപത്രങ്ങളും
വെബ് സൈറ്റ്www.gnu.org

ഗ്നു പദ്ധതി പ്രകാരമാണ് ഗ്നുവിന്റെ വികസനം, ഇന്ന് കമ്പൈലറുകൾ, ബൈനറി ഉപകരണങ്ങൾ, ബാഷ് ഷെൽ തുടങ്ങി നിരവധി ഭാഗങ്ങൾ ഗ്നുവിനായി വികസിപ്പിക്കപ്പെട്ടിരിക്കുന്നു. എന്നിരുന്നാലും കെർണലിന്റെ വികസനം പൂർണ്ണമല്ല. അതുകൊണ്ട് ഗ്നു പദ്ധതിയിൽ ലിനക്സ് കെർണൽ ഉൾപ്പെടുത്തിയാണിപ്പോൾ ഉപയോഗിക്കുന്നത്. ഗ്നുവിന്റെ സ്വന്തം കെർണലിനെ ഗ്നു ഹർഡ് എന്നു വിളിക്കുന്നു. ഗ്നു സാർവ്വ ജനിക അനുമതി, ഗ്നു ലഘു സാർവ്വ ജനിക അനുമതി, ഗ്നു സ്വതന്ത്ര പ്രമാണ അനുമതി തുടങ്ങിയ സ്വത അനുമതികൾ അടിസ്ഥാനപരമായി ഗ്നു പദ്ധതിയ്ക്കു വേണ്ടി എഴുതപ്പെട്ടതാണെങ്കിലും നിരവധി മറ്റ് പദ്ധതികൾ ഇന്നവ ഉപയോഗിക്കുന്നു.

അവലംബംതിരുത്തുക

  1. "The GNU Operating System - What is GNU?". Free Software Foundation. September 4, 2009. ശേഖരിച്ചത് October 9, 2009. The name "GNU" is a recursive acronym for "GNU's Not Unix!"; it is pronounced g-noo, as one syllable with no vowel sound between the g and the n.
  2. "The GNU Operating system". ശേഖരിച്ചത് 2008-08-18.


"https://ml.wikipedia.org/w/index.php?title=ഗ്നു&oldid=2865978" എന്ന താളിൽനിന്ന് ശേഖരിച്ചത്