ഗുരുവായൂർ അമ്പലനടയിൽ

മലയാള ഹാസ്യ ചിത്രം

ദീപു പ്രദീപ് തിരക്കഥ എഴുതി വിപിൻ ദാസ് സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ഒരു ഇന്ത്യൻ മലയാളഭാഷാ ഹാസ്യ ചലച്ചിത്രമാണ് ഗുരുവായൂർ അമ്പലനടയിൽ. പൃഥ്വിരാജ് പ്രൊഡക്ഷൻസും E4 എൻ്റർടെയ്ൻമെൻ്റും സംയുക്തമായാണ് ഇത് നിർമ്മിച്ചത്. ചിത്രത്തിൽ പൃഥ്വിരാജ്, ബേസിൽ ജോസഫ് , നിഖില വിമൽ , അനശ്വര രാജൻ, യോഗി ബാബു (അദ്ദേഹത്തിൻ്റെ മലയാളം അരങ്ങേറ്റം) എന്നിവർ അഭിനയിക്കുന്നു.[2]

ഗുരുവായൂർ അമ്പലനടയിൽ
സംവിധാനംവിപിൻ ദാസ്
നിർമ്മാണം
  • സുപ്രിയ മേനോൻ
  • മുകേഷ് ആർ. മേത്ത
  • സി വി സാരഥി
രചനദീപു പ്രദീപ്
സംഗീതംഅങ്കിത് മേനോൻ
ഛായാഗ്രഹണംനീരജ് രേവി
ചിത്രസംയോജനംജോൺകുട്ടി
സ്റ്റുഡിയോ
വിതരണംഎപി ഇൻ്റർനാഷണൽ
റിലീസിങ് തീയതി
  • 16 മേയ് 2024 (2024-05-16)
രാജ്യംഇന്ത്യ
ഭാഷമലയാളം
ആകെ₹77 crores[1]

2024 മെയ് 16-ന് റിലീസ് ചെയ്ത ചിത്രം നിരൂപകരിൽ നിന്ന് നല്ല അവലോകനങ്ങൾ നേടി, ബോക്‌സ് ഓഫീസിൽ വാണിജ്യ വിജയമായി.[3]

അഭിനേതാക്കൾ

തിരുത്തുക
  • പൃഥ്വിരാജ് - ആനന്ദൻ
  • ബേസിൽ ജോസഫ് - കൈതോലപ്പറമ്പിൽ വിനു രാമചന്ദ്രൻ
  • നിഖില വിമൽ - പാർവതി
  • അനശ്വര രാജൻ അഞ്ജലി
  • യോഗി ബാബു - ശരവണൻ
  • ജഗദീഷ് - സുദേവൻ,
  • ബൈജു സന്തോഷ് - ഡോ.പുരുഷോത്തമൻ
  • രേഖ - രാജി
  • പി. പി.കുഞ്ഞികൃഷ്ണൻ - കൈതോലപ്പറമ്പിൽ രാമചന്ദ്രൻ
  • സിജു സണ്ണി - ഷംസു
  • സാഫ് - അനിരുദ്ധ് "അനി"
  • അഖിൽ കവലിയൂർ - കുഞ്ഞുണ്ണി
  • ജോമോൻ ജ്യോതിർ - ഡോ. ജോർജ്ജ്
  • ഇർഷാദ് - ചെറിയമ്മാവൻ
  • രമേശ് കോട്ടയം - വലിയമ്മാവൻ
  • അസ്വിൻ വിജയൻ - മായിൻകുട്ടി വി
  • ബേബി നന്ദു - അപ്പൂസ്
  • അജു വർഗീസ് - ഗുരുവായൂർ ക്ഷേത്രത്തിലെ പിന്നണി ഗായകൻ (അതിഥി വേഷം)
  • അരവിന്ദ് ആകാശ് - ഉണ്ണികൃഷ്ണൻ (അതിഥി വേഷം)
  1. "Guruvayoor Ambalanadayil box office collections: 77Cr Worldwide after 2nd Weekend, Remains on Course to 100Cr". PinkVilla (in ഇംഗ്ലീഷ്). 29 May 2024.
  2. "'Guruvayoor Ambala Nadayil' first look: Prithviraj, Basil Joseph in Vipin Das' family entertainer". The Hindu (in ഇംഗ്ലീഷ്). 29 May 2024.
  3. "Guruvayoorambala Nadayil Review: Prithviraj, Basil Elevate Bromance" (in ഇംഗ്ലീഷ്). 29 May 2024.
"https://ml.wikipedia.org/w/index.php?title=ഗുരുവായൂർ_അമ്പലനടയിൽ&oldid=4090161" എന്ന താളിൽനിന്ന് ശേഖരിച്ചത്