ഗാനിമേഡ്

(ഗാനിമീഡ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സൗരയൂഥത്തിലെ ഏറ്റവും വലിയ ഉപഗ്രഹമാണ്‌ വ്യാഴത്തിന്റെ ഏഴാമത്തെ ഉപഗ്രഹമായ ഗാനിമേഡ് (Ganymede). ഗലീലിയോയാണ്‌ 1610 ജനുവരി 7-ന്‌ ഗാനിമേഡ് കണ്ടെത്തിയത്. അയോ, കാലിസ്‌റ്റോ, യൂറോപ്പ എന്നിവയുൾപ്പെടുന്ന ഗലീലയൻ ഉപഗ്രഹങ്ങളിൽ ഒന്നാണിത്.

Ganymede
True-color image taken by the Galileo probe
Image taken by the Galileo probe
കണ്ടെത്തൽ
കണ്ടെത്തിയത്ഗലീലിയോ ഗലീലി
S. Marius
കണ്ടെത്തിയ തിയതിJanuary 7, 1610[1][2][3]
വിശേഷണങ്ങൾ
Jupiter III
AdjectivesGanymedian, Ganymedean
ഭ്രമണപഥത്തിന്റെ സവിശേഷതകൾ
Periapsis1,069,200 km[b]
Apoapsis1,071,600 km[a]
പരിക്രമണപാതയുടെ ശരാശരി ആരം
1,070,400 km[4]
എക്സൻട്രിസിറ്റി0.0013[4]
7.15455296 d[4]
10.880 km/s
ചെരിവ്0.20° (to Jupiter's equator)[4]
ഉപഗ്രഹങ്ങൾJupiter
ഭൗതിക സവിശേഷതകൾ
ശരാശരി ആരം
2634.1 ± 0.3 km (0.413 Earths)[5]
87.0 million km2 (0.171 Earths)[c]
വ്യാപ്തം7.6 × 1010 km3 (0.0704 Earths)[d]
പിണ്ഡം1.4819 × 1023 kg (0.025 Earths)[5]
ശരാശരി സാന്ദ്രത
1.936 g/cm3[5]
1.428 m/s2 (0.146 g)[e]
2.741 km/s[f]
synchronous
0–0.33°Bills, Bruce G. (2005). "Free and forced obliquities of the Galilean satellites of Jupiter". Icarus. 175: 233–247. doi:10.1016/j.icarus.2004.10.028.</ref>
അൽബിഡോ0.43 ± 0.02[6]
ഉപരിതല താപനില min mean max
K 70[7] 110[7] 152[8]
4.61 (opposition) [6]
അന്തരീക്ഷം
പ്രതലത്തിലെ മർദ്ദം
trace
ഘടന (വ്യാപ്തമനുസരിച്ച്)ഓക്സിജൻ[9]

ഗാനിമേഡിന്റെ ശരാശരി ആരം 2634 കിലോമീറ്ററാണ്‌, ഇത് ഭൂമിയുടെ ആരത്തിന്റെ 0.413 മടങ്ങാണ്. [1][2][3] സൗരയൂഥത്തിലെ ഏറ്റവും ചെറിയ ഗ്രഹമായ‌ ബുധനെ അപേക്ഷിച്ച് 8% കൂടുതലാണിത്[10]. 5268 കിലോമീറ്ററാണ് ഗാനമേഡിന്റെ വ്യാസം .

സ്വന്തമായ കാന്തിക മണ്ഡലം ഉള്ള സൗരയൂഥത്തിലെ ഒരേ ഒരു ഉപഗ്രഹമാണ് ഗാനിമേഡ്. അതിനാൽ തന്നെ ഗാനിമേഡിൽ ഇരുമ്പിന്റെയും നിക്കലിന്റെയും മിശ്രിതമായ ഒരു അകക്കാമ്പ് ഉണ്ടെന്ന് അനുമാനിക്കപ്പെടുന്നു . ഭൂമിയിൽ ഉള്ളതിനേക്കാൾ വളരെ അധികം ജലം ഗാനിമേഡിൽ ഉണ്ടെന്ന് അനുമാനിക്കപ്പെടുന്നു .സിലിക്കേറ്റു പാറകളും ജല ഐസും അടങ്ങുന്നതാണ് ഗാനിമേഡിന്റെ ഘടന . യൂറോപ്പാക്കു സമാനമായ ചില പ്രതല സവിശേഷതകൾ ഗാനിമേഡിന്റെ ചില ഭാഗങ്ങളിൽ ഉണ്ട്. ഭൗമശാസ്ത്രപരമായി ജീവസ്സുറ്റ ഒരുപഗ്രഹമാണ് ഗാനിമേഡ്. വ്യാഴത്തിൽനിന്നും പത്തു ലക്ഷത്തിലധികം കിലോമീറ്റർ അകലെയാണ് ഗാനിമേഡിന്റെ ഭ്രമണപഥം. 1972ൽ ഇന്ത്യൻ ശാസ്ത്രജ്ഞരാണ് ഗാനിമേഡിന്റെ അന്തരീക്ഷം സ്ഥിരീകരിച്ചത് . വളരെ നേർത്തതാണ് ഗാനിമേഡിന്റെ അന്തരീക്ഷം. ഓക്സിജൻ ആണ് പ്രധാന അന്തരീക്ഷ വാതകം. ഗാനിമേഡിൽ നിന്നും പുറത്തുവരുന്ന ജല കണങ്ങളിൽ സൂര്യ പ്രകാശത്തിലെ അൾട്രാവയലറ്റിനും മുകളിൽ ആവൃത്തിയുള്ള വൈദ്യുതകാന്തിക തരംഗങ്ങൾ പ്രവൃത്തിച്ചു ഓക്സിജൻ വേർപെടുത്തുന്നതുകൊണ്ടാണ് ഈ ഓക്സിജനുള്ള അന്തരീക്ഷം രൂപപ്പെടുന്നത് ( radiolysis, ). വേർപെടുന്ന ഹൈഡ്രജൻ അതിന്റെ വർധിച്ച കണികാ വേഗം മൂലം ബഹിരാകാശത്തേക്ക് പോകുന്നു. റഷ്യൻ സ്പേസ് റിസേർച് ഇൻസ്റ്റിറ്റ്യൂട്ട് ഒരു ഗാനിമേഡ് ലാൻഡർ പദ്ധതിയിടുന്നുണ്ട് . പ്രാവർത്തികമായാൽ ഗാനിമേഡിനെപ്പറ്റിയുള്ള വിലപ്പെട്ട വിവരങ്ങൾ ആ ദൗത്യത്തിൽ നിന്നും ലഭിക്കും .

  1. 1.0 1.1 Galilei, Galileo (1610). "Sidereus Nuncius" (PDF). University of Oklahoma History of Science. Archived from the original (pdf) on 2005-12-20. Retrieved 2010-01-13. {{cite web}}: Unknown parameter |coauthors= ignored (|author= suggested) (help); Unknown parameter |month= ignored (help)
  2. 2.0 2.1 Wright, Ernie. "Galileo's First Observations of Jupiter" (pdf). University of Oklahoma History of Science. Retrieved 2010-01-13.
  3. 3.0 3.1 "NASA: Ganymede". Archived from the original on 2015-11-07. Retrieved 2010-01-15.
  4. 4.0 4.1 4.2 4.3 "Planetary Satellite Mean Orbital Parameters". Jet Propulsion Laboratory, California Institute of Technology.
  5. 5.0 5.1 5.2 Showman, Adam P. (1999). "The Galilean Satellites" (PDF). Science. 286 (5437): 77–84. doi:10.1126/science.286.5437.77. PMID 10506564. Archived from the original (PDF) on 2011-05-14. Retrieved 2010-01-15. {{cite journal}}: Unknown parameter |coauthors= ignored (|author= suggested) (help)
  6. 6.0 6.1 Yeomans, Donald K. (2006-07-13). "Planetary Satellite Physical Parameters". JPL Solar System Dynamics. Retrieved 2007-11-05.
  7. 7.0 7.1 Delitsky, Mona L. (1998). "Ice chemistry of Galilean satellites" (PDF). J.of Geophys. Res. 103 (E13): 31, 391–31, 403. doi:10.1029/1998JE900020. Archived from the original (PDF) on 2016-03-04. Retrieved 2010-01-15. {{cite journal}}: Unknown parameter |coauthors= ignored (|author= suggested) (help)
  8. Orton, G.S. (1996). "Galileo Photopolarimeter-radiometer observations of Jupiter and the Galilean Satellites". Science. 274: 389–391. doi:10.1126/science.274.5286.389. {{cite journal}}: Unknown parameter |coauthors= ignored (|author= suggested) (help)
  9. Hall, D.T. (1998). "The Far-Ultraviolet Oxygen Airglow of Europa and Ganymede". The Astrophysical Journal. 499: 475–481. doi:10.1086/305604. {{cite journal}}: Unknown parameter |coauthors= ignored (|author= suggested) (help)
  10. http://www.nineplanets.org/ganymede.html
സൗരയൂഥം
 സൂര്യൻബുധൻശുക്രൻചന്ദ്രൻഭൂമിഫോബോസും ഡെയ്മോസുംചൊവ്വസെറെസ്ഛിന്നഗ്രഹവലയംവ്യാഴംവ്യാഴത്തിന്റെ ഉപഗ്രഹങ്ങൾശനിശനിയുടെ ഉപഗ്രഹങ്ങൾയുറാനസ്യുറാനസിന്റെ ഉപഗ്രഹങ്ങൾനെപ്റ്റ്യൂൺറ്റെ ഉപഗ്രഹങ്ങൾനെപ്റ്റ്യൂൺകാരോൺപ്ലൂട്ടോകുയ്പർ വലയംഡിസ്നോമിയഈറിസ്The scattered discഊർട്ട് മേഘം
നക്ഷത്രം: സൂര്യൻ
ഗ്രഹങ്ങൾ: ബുധൻ - ശുക്രൻ - ഭൂമി - ചൊവ്വ - വ്യാഴം - ശനി - യുറാനസ് - നെപ്റ്റ്യൂൺ
കുള്ളൻ ഗ്രഹങ്ങൾ: സീറീസ് - പ്ലൂട്ടോ - ഈറിസ്
മറ്റുള്ളവ: ചന്ദ്രൻ - ഛിന്നഗ്രഹങ്ങൾ - ധൂമകേതുക്കൾ - ഉൽക്കകൾ - കൈപ്പർ വലയം
"https://ml.wikipedia.org/w/index.php?title=ഗാനിമേഡ്&oldid=3980044" എന്ന താളിൽനിന്ന് ശേഖരിച്ചത്