ക്രിസ്റ്റിൻ ഡിമിട്രോവ

ബൾഗേറിയൻ എഴുത്തുകാരിയും കവയിത്രിയും

പ്രമുഖ ബൾഗേറിയൻ എഴുത്തുകാരിയും കവയിത്രിയുമാണ് ക്രിസ്റ്റിൻ ഡിമിട്രോവ (English:Kristin Dimitrova, (Bulgarian: Кристин Димитрова).[1]

ക്രിസ്റ്റിൻ ഡിമിട്രോവ

ആദ്യകാല ജീവിതം

തിരുത്തുക

1963 മെയ് 19ന് ബൾഗേറിയയിലെ സോഫിയയിൽ ജനിച്ചു. സോഫിയ സർവ്വകലാശാലയിൽ നിന്ന് ഇംഗ്ലീഷിലും അമേരിക്കൻ സ്റ്റഡീസിലും ബിരുദം നേടി. നിലവിൽ സോഫിയ സർവ്വകലാശാലയിൽ വിദേശ ഭാഷ വിഭാഗത്തിൽ ജോലിചെയ്യുന്നു. 2004 മുതൽ 2006 വരെ Trud Daily യുടെ കല, സംസ്‌കാരം വാരാന്ത സപ്ലിമെന്റായ Art Trudൽ പത്രാധിപരായി ജോലി ചെയ്യുന്നു. 2007-2008ൽ കിയാസ ദിനപത്രത്തിൽ കോളമിസ്റ്റ് ആയിരുന്നു. 2008 മുതൽ ദരിക് റേഡിയോയിലെ ഫ്രൈഡെ ടോൾക് ഷോ ആയ ദ ബിഗ് ജൂറിയിൽ സ്ഥിരം പങ്കാളിയാണ്.

അംഗീകാരങ്ങൾ

തിരുത്തുക

ഡിമിട്രോവയുടെ കവിതകൾക്ക് അഞ്ച് ദേശീയ പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്. മുന്ന് ഗദ്യങ്ങളും ഒരു വിവർത്തനത്തിനും ദേശീയ അംഗീകാരം ലഭിച്ചിട്ടുണ്ട്. ജോൺ ഡണിന്റെ കവിത ബൾഗേറിയൻ ഭാഷയിലേക്ക് വിവർത്തനം ചെയ്തതിനാണ് ദേശീയ പുരസ്‌കാരം ലഭിച്ചത്.

ഡിമിട്രോവയുടെ കവിതകളും ചെറുകഥകളും ലേഖനങ്ങളും ഓസ്ട്രിയ, ബെലാറസ്, ബോസ്നിയ ഹെർസെഗോവിന, കാനഡ, ചൈന, ക്രെയേഷ്യ, ചെക്ക് റിപ്പബ്ലിക്, ഫ്രാൻസ്, ജർമ്മനി, ഹങ്കറി, ഐസ്‌ലാൻഡ്, ഐർലാന്റ്, ഇറ്റലി, ലിത്വാനിയ, മാസിഡോണിയ, മെക്‌സിക്കോ, നെതർലാൻഡ്, റൊമാനിയ, റഷ്യ, സ്ലോവേനിയ, സെർബിയ, പോളണ്ട്, സ്വീഡൻ, തുർക്കി, യുനൈറ്റ്ഡ് കിങ്ഡം, അമേരിക്ക എന്നിവിടങ്ങളിലെ പദ്യസമാഹാരങ്ങളിലും ആനുകാലികങ്ങളിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പുസ്‌തക വിവരണം

തിരുത്തുക
  • Jacob’s Thirteenth Child (1992), Svobodno Poetichesko Obshtestvo, Sofia;
  • A Face Under the Ice, (1997), Svobodno Poetichesko Obshtestvo, Sofia;
  • Closed Figures (1998), Ab Publishers, Sofia;
  • Faces with Twisted Tongues (1998), Literaturen Forum, Sofia;
  • Talisman Repairs (2001), PAN Publishing House, Sofia;
  • Kristin Dimitrova: Selected Poems in Greek, Bulgarian and English, (2002), (transl. into Greek by Panos Stathoyannis), Soros Center for Arts, Sofia;
  • The People with the Lanterns (2003), Janet 45 Publishers, Plovdiv;
  • A Visit to the Clockmaker (2005), (transl. into English by Gregory O’Donoghue), Southword Editions, Cork, Ireland.
  • The Cardplayer’s Morning (2008), Janet 45 Publishers, Plovdiv;
  • My Life in Squares (Smokestack Books, UK, 2010)
  • Tarot: the Doors Within (2001), LIK Publishing House, Sofia;
  • Love and Death under the Crooked Pear Trees (2004), short stories, Obsidian Ltd., Sofia.
  • Sabazius (2007), a novel, Ink (Locus Publishing Ltd.), Sofia.
  • The Secret Way of the Ink (2010), short stories, Obsidian Ltd., Sofia.

തിരക്കഥകൾ

തിരുത്തുക
  • The Goat (2006) (Kozelat), written in co-authorship with film director Georgi Dulgerov. The film was released in 2009.

വിവർത്തനങ്ങൾ

തിരുത്തുക
  • The Anagram (1999), a selection of John Donne’s poetry, Obsidian Ltd., Sofia.[2]
  1. "Dimitrova, Kristin: Contemporary Bulgarian Writers - 29.09.2011".
  2. "Dimitrova, Kristin: Contemporary Bulgarian Writers - 29.09.2011".
"https://ml.wikipedia.org/w/index.php?title=ക്രിസ്റ്റിൻ_ഡിമിട്രോവ&oldid=3103220" എന്ന താളിൽനിന്ന് ശേഖരിച്ചത്