ഇന്ത്യയിലെ സംസ്ഥാനമായ രാജസ്ഥാനിലെ തെക്കുകിഴക്കൻ മേഖലയിൽ സ്ഥിതി ചെയ്യുന്ന ഒരു നഗരമാണ് കോട്ട.[8] ഏകദേശം 240 ചതുരശ്ര കിലോമീറ്റർ വലുപ്പമുള്ള ഈ നഗരം സംസ്ഥാന തലസ്ഥാനമായ ജയ്പൂരിന്റെ തെക്ക്, ചമ്പൽ നദിയുടെ തീരത്തായി സ്ഥിതി ചെയ്യുന്നു. 1.2 ദശലക്ഷത്തിലധികം ജനസംഖ്യയുള്ള കോട്ട ജയ്പൂരിനും ജോധ്പൂരിനും ശേഷം രാജസ്ഥാനിലെ ഏറ്റവും ജനസംഖ്യയുള്ള മൂന്നാമത്തെ നഗരവും ഇന്ത്യയിലെ ഏറ്റവും ജനസംഖ്യയുള്ള 46-ാമത്തെ നഗരവുമാണ്. ജില്ലയുടെയും കോട്ട ഡിവിഷന്റെയും ഭരണപരമായ ആസ്ഥാനമായും ഇത് പ്രവർത്തിക്കുന്നു. എഞ്ചിനീയറിംഗ്, മെഡിക്കൽ പ്രവേശന പരീക്ഷകൾക്കുള്ള കോച്ചിംഗ് ഇൻസ്റ്റിറ്റ്യൂട്ടുകൾക്ക് ഇന്ത്യയിലെ യുവാക്കൾക്കിടയിൽ കോട്ട ജനപ്രിയമാണ്. JEE, NEET എന്നിവയ്‌ക്കും മറ്റ് നിരവധി മത്സര പരീക്ഷകൾക്കും തയ്യാറെടുക്കാൻ നിരവധി വിദ്യാർത്ഥികൾ വരുന്നതിനാൽ കോട്ട ഒരു എഡ്‌ടെക് നഗരമാണ്. രാഘവ് സുബ്ബു സംവിധാനം ചെയ്ത കോട്ട ഫാക്ടറി നഗരത്തിലെ വിദ്യാർത്ഥി ജീവിതം കാണിക്കുന്ന ഒരു ഹിന്ദി-ഭാഷാ സ്ട്രീമിംഗ് ടെലിവിഷൻ പരമ്പരയാണ്.

കോട്ട
ജാഗ് മന്ദിർ കൊട്ടാരം
സെവൻ വണ്ടേർസ് ഉദ്യാനം
ഘടോത്കച സർക്കിൾ
കൊട്ട നഗരത്തിൻറെ വിഹഗ വീക്ഷണം.
Nickname(s): 
Coaching capital of India[1]
ലുവ പിഴവ് ഘടകം:Location_map-ൽ 522 വരിയിൽ : Unable to find the specified location map definition: "Module:Location map/data/India2" does not exist
Coordinates: 25°11′N 75°50′E / 25.18°N 75.83°E / 25.18; 75.83
Country India
State രാജസ്ഥാൻ
DistrictKota
Divisionകോട്ട ഡിവിഷൻ (ഹദോതി മേഖല)
നാമഹേതുKotia Bhil[2]
ഭരണസമ്പ്രദായം
 • ഭരണസമിതി
  • Kota North Municipal Corporation
  • Kota South Municipal Corporation
 • മേയർManju Mehra(Kota North)(INC)
Rajeev Agarwal(Kota South)(INC)
 • Municipal CommissionerAnurag Bhargav, RAS[3]
വിസ്തീർണ്ണം
 • ആകെ527 ച.കി.മീ.(203 ച മൈ)
ഉയരം
271 മീ(889 അടി)
ജനസംഖ്യ
 (2011)[6][7]
 • ആകെ1,001,694
 • റാങ്ക്46th
 • ജനസാന്ദ്രത1,900/ച.കി.മീ.(4,900/ച മൈ)
Languages
 • OfficialHindi, English
 • NativeRajasthani, Harauti
സമയമേഖലUTC+5:30 (IST)
PIN
324001 to 324011 and 324022
Telephone code0744
ISO കോഡ്RJ-IN
വാഹന റെജിസ്ട്രേഷൻRJ-20
Sex ratio895 /
വെബ്സൈറ്റ്kotamc.org

കോട്ടാ നഗരം ഒരുകാലത്ത് ബുണ്ടിയുടെ പഴയ രജപുത്ര രാജ്യത്തിന്റെ ഭാഗമായിരുന്നു. പതിനാറാം നൂറ്റാണ്ടിൽ ഇത് ഒരു പ്രത്യേക നാട്ടുരാജ്യമായി മാറി. പട്ടണത്തിന്റെ മഹത്വം പ്രതിഫലിപ്പിക്കുന്ന നിരവധി സ്മാരകങ്ങൾ കൂടാതെ കോട്ട അതിന്റെ കൊട്ടാരങ്ങൾക്കും പൂന്തോട്ടങ്ങൾക്കും പേരുകേട്ടതാണ്.[9][10] 2015-ൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ആരംഭിച്ച സ്മാർട്ട് സിറ്റികൾ മിഷന്റെ 98 ഇന്ത്യൻ നഗരങ്ങളിൽ ഈ നഗരവും ഉൾപ്പെടുത്തിയിട്ടുണ്ട് ആദ്യ റൗണ്ട് ഫലങ്ങൾ പുറത്തുവന്നതിന് ശേഷം 67-ാം സ്ഥാനത്താണ് ഈ നഗരം.

ഭൂമിശാസ്ത്രം

തിരുത്തുക

രാജസ്ഥാൻ സംസ്ഥാനത്തിൻറെ തെക്ക് ഭാഗത്ത്, ചമ്പൽ നദിയോരത്താണ് കോട്ട നഗരം സ്ഥിതി ചെയ്യുന്നത്. ജയ്പൂരിനും ജോധ്പൂരിനും ശേഷം രാജസ്ഥാനിലെ മൂന്നാമത്തെ വലിയ നഗരമാണിത്. ഇത് 221.36 ചതുരശ്ര കിലോമീറ്റർ (85.47 ചതുരശ്ര മൈൽ) വിസ്തൃതിയുള്ളതാണ്.[11][12] നഗരം സമുദ്രനിരപ്പിൽനിന്ന് ശരാശരി 271 മീറ്റർ (889 അടി) ഉയരത്തിലാണ്. നഗരം സ്ഥിതിചെയ്യുന്ന ജില്ലയുടെ വടക്കും വടക്കുപടിഞ്ഞാറുമായി സവായ് മധോപൂർ, ടോങ്ക്, ബുണ്ടി എന്നീ ജില്ലകളുമായി അതിർത്തി പങ്കിടുന്നു. ചമ്പൽ നദി ഈ ജില്ലകളെ കോട്ട ജില്ലയിൽ നിന്ന് വേർതിരിക്കുകയും ഒരു സ്വാഭാവിക അതിർത്തിയായി മാറുകയും ചെയ്യുന്നു.

രാജസ്ഥാൻ്റെ തെക്കുകിഴക്കൻ മേഖലയുടെ മധ്യഭാഗത്തായി കോട്ട നഗരം സ്ഥിതി ചെയ്യുന്ന പ്രദേശം ഹഡാസിൻ്റെ നാട് എന്ന അർത്ഥത്തിൽ ഹഡോതി എന്നറിയപ്പെടുന്നു. മാൾവ പീഠഭൂമിയുടെ ഒരു ഭാഗമായ ഉയർന്ന ചരിവുള്ള പീഠഭൂമിയിൽ, ചമ്പൽ നദിയുടെ തീരത്താണ് കോട്ട നഗരം സ്ഥിതി ചെയ്യുന്നത്. നഗരത്തിൻ്റെ പൊതുവായ ചരിവ് വടക്കോട്ടാണ്. നഗരത്തിൻ്റെ തെക്ക് ഭാഗത്തുള്ള താരതമ്യേന പാറക്കെട്ടുകളും തരിശായതും ഉയർന്നതുമായ ഭൂമി വടക്ക് ഭാഗത്തെത്തുമ്പോൾ ഒരു സമതല കൃഷിഭൂമിയിലേക്ക് ഇറങ്ങിക്കിടക്കുന്നു. മുകുന്ദര കുന്നുകൾ പട്ടണത്തിൻ്റെ തെക്കുകിഴക്ക് മുതൽ വടക്കുപടിഞ്ഞാറൻ അക്ഷം വരെ നീളുന്നു.

കനാലിലൂടെ ജലസേചന സൗകര്യങ്ങളോടുകൂടിയ ഫലഭൂയിഷ്ഠമായ ഭൂമിയും പച്ചപ്പും കോട്ടയിലുണ്ട്. കോട്ട ബാരേജ് സൃഷ്ടിച്ച റിസർവോയറിൽ നിന്ന് ഇടത് പ്രധാന കനാൽ (ബുണ്ടിയിലേക്ക്) വലത് പ്രധാന കനാൽ (ബാരനിലേക്ക്) എന്നീ രണ്ട് പ്രധാന കനാലുകൾ ഉത്ഭവിക്കുന്നു.[13][14] ഈ കനാലുകളുടെ കൈവഴികൾ രാജസ്ഥാനിലെയും മധ്യപ്രദേശിലെയും നഗരത്തിലും പരിസര പ്രദേശങ്ങളിലും കനാലുകളുടെ ഒരു ശൃംഖല സൃഷ്ടിച്ചുകൊണ്ട് ഈ പ്രദേശങ്ങളുടെ ജലസേചനത്തിന് അനുബന്ധമായി പ്രവർത്തിക്കുന്നു.[15]

കാലാവസ്ഥ

തിരുത്തുക
കാലാവസ്ഥ പട്ടിക for Kota
JFMAMJJASOND
 
 
10
 
23
11
 
 
20
 
26
13
 
 
10
 
33
19
 
 
10
 
39
25
 
 
20
 
42
29
 
 
50
 
40
29
 
 
250
 
34
26
 
 
240
 
32
26
 
 
110
 
34
25
 
 
20
 
34
22
 
 
10
 
30
16
 
 
10
 
25
12
താപനിലകൾ °C ൽ
ആകെ പ്രെസിപിറ്റേഷൻ മില്ലിമീറ്ററിൽ
source: Kota weather
ഇംപീരിയൽ കോൺവെർഷൻ
JFMAMJJASOND
 
 
0.4
 
74
51
 
 
0.8
 
79
55
 
 
0.4
 
91
65
 
 
0.4
 
101
77
 
 
0.8
 
108
85
 
 
2
 
103
83
 
 
9.8
 
92
79
 
 
9.4
 
89
79
 
 
4.3
 
94
77
 
 
0.8
 
93
72
 
 
0.4
 
85
60
 
 
0.4
 
77
54
താപനിലകൾ °F ൽ
ആകെ പ്രെസിപിറ്റേഷൻ ഇഞ്ചുകളിൽ

വർഷം മുഴുവനും ഉയർന്ന താപനിലയുള്ള ഉഷ്ണമേഖലാ സാവന്ന കാലാവസ്ഥ (കോപ്പൻ: Aw) അതിരിടുന്ന അർദ്ധ വരണ്ട കാലാവസ്ഥയാണ് (കോപ്പൻ കാലാവസ്ഥാ വർഗ്ഗീകരണം BSh) കോട്ടയിൽ അനുഭവപ്പെടാറുള്ളത്. വേനൽക്കാലം നീണ്ടുനിൽക്കുന്നതും ചൂടുള്ളതും വരണ്ടതും മാർച്ച് അവസാനത്തോടെ ആരംഭിച്ച് ജൂൺ അവസാനം വരെ നീണ്ടുനിൽക്കുന്നതുമാണ്. മെയ്, ജൂൺ മാസങ്ങളിൽ ശരാശരി 40 ഡിഗ്രി സെൽഷ്യസിനു മുകളിലുള്ള താപനില അനുഭവപ്പെടുന്ന ഇവിടെ, ഇടയ്ക്കിടെ 45 ഡിഗ്രി സെൽഷ്യസിൽ കൂടുതലായി അനുഭവപ്പെടുകയും, കൂടാതെ 48.5 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്ന താപനില രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.[16] താരതമ്യേന കുറഞ്ഞ താപനിലയോടെയാണ് മഴക്കാലം തുടരുമെങ്കിലും ഉയർന്ന ആർദ്രതയും ഇടയ്ക്കിടെ പേമാരിയും അനുഭവപ്പെടുന്നു. ഒക്ടോബറിൽ വർഷകാലം അവസാനിക്കുകയും താപനില വീണ്ടും ഉയരുകയും ചെയ്യുന്നു. ഹ്രസ്വവും സൗമ്യവുമായ ശൈത്യകാലം നവംബർ അവസാനത്തോടെ ആരംഭിച്ച് ഫെബ്രുവരി അവസാന ആഴ്ച വരെ നീണ്ടുനിൽക്കുന്നു. ഈ സമയത്ത് താപനില 26.7 °C (പരമാവധി) മുതൽ 12.0 °C (കുറഞ്ഞത്) വരെയാകുന്നു. വേനൽക്കാലത്ത് കടുത്ത ചൂടുള്ളതിനാൽ കോട്ട നഗരം സന്ദർശിക്കാനുള്ള ഏറ്റവും നല്ല സമയമായി ഇതിനെ കണക്കാക്കാം.[17]

കോട്ട ജില്ലയിൽ പെയ്യാറുള്ള ശരാശരി വാർഷിക മഴ 800.6 മില്ലിമീറ്ററാണ്.[18] തെക്കുപടിഞ്ഞാറൻ മൺസൂണിൻറെ പ്രഭാവം കാരണം പെയ്യുന്ന ഭൂരിഭാഗം മഴയും ജൂൺ അവസാനവാരം ആരംഭിക്കുകയും സെപ്റ്റംബർ പകുതി വരെ നീണ്ടുനിൽക്കുകയും ചെയ്യുന്നു. മൺസൂണിന് മുമ്പുള്ള മഴ ജൂൺ പകുതിയോടെ ആരംഭിക്കുമ്പോൾ മൺസൂണിന് ശേഷമുള്ള മഴ ഇടയ്ക്കിടെ ഒക്ടോബറിലും സംഭവിക്കുന്നു. ശീതകാലം മിക്കവാറും വരണ്ടതാണ്, എന്നിരുന്നാലും പടിഞ്ഞാറൻ ഉഷ്ണമേഖലാ കൊടുങ്കാറ്റ് ഈ മേഖലയിലൂടെ കടന്നുപോകുന്നതിൻ്റെ ഫലമായി അൽപ്പം മഴ പെയ്യുന്നു.[19]

Kota Airport (1991–2020, extremes 1961–2020) പ്രദേശത്തെ കാലാവസ്ഥ
മാസം ജനു ഫെബ്രു മാർ ഏപ്രി മേയ് ജൂൺ ജൂലൈ ഓഗ സെപ് ഒക് നവം ഡിസം വർഷം
റെക്കോർഡ് കൂടിയ °C (°F) 33.9
(93)
38.3
(100.9)
42.8
(109)
47.5
(117.5)
48.5
(119.3)
47.8
(118)
47.2
(117)
42.0
(107.6)
41.0
(105.8)
41.1
(106)
38.0
(100.4)
33.9
(93)
48.5
(119.3)
ശരാശരി കൂടിയ °C (°F) 23.2
(73.8)
27.1
(80.8)
33.3
(91.9)
39.3
(102.7)
42.6
(108.7)
40.3
(104.5)
34.3
(93.7)
32.2
(90)
33.9
(93)
34.6
(94.3)
30.1
(86.2)
25.7
(78.3)
33.1
(91.6)
പ്രതിദിന മാധ്യം °C (°F) 17.3
(63.1)
20.8
(69.4)
26.6
(79.9)
32.6
(90.7)
36.3
(97.3)
34.7
(94.5)
30.5
(86.9)
29.0
(84.2)
29.6
(85.3)
28.5
(83.3)
23.7
(74.7)
18.7
(65.7)
27.36
(81.25)
ശരാശരി താഴ്ന്ന °C (°F) 11.2
(52.2)
14.3
(57.7)
19.8
(67.6)
25.7
(78.3)
30.0
(86)
29.5
(85.1)
27.0
(80.6)
25.8
(78.4)
25.5
(77.9)
22.3
(72.1)
16.9
(62.4)
12.6
(54.7)
21.8
(71.2)
താഴ്ന്ന റെക്കോർഡ് °C (°F) 1.7
(35.1)
2.2
(36)
8.6
(47.5)
14.0
(57.2)
17.5
(63.5)
18.8
(65.8)
16.4
(61.5)
18.0
(64.4)
16.4
(61.5)
13.0
(55.4)
7.1
(44.8)
2.6
(36.7)
1.7
(35.1)
വർഷപാതം mm (inches) 5.7
(0.224)
8.2
(0.323)
2.7
(0.106)
8.4
(0.331)
9.7
(0.382)
80.3
(3.161)
296.7
(11.681)
269.6
(10.614)
108.7
(4.28)
18.9
(0.744)
3.8
(0.15)
3.6
(0.142)
816.2
(32.134)
ശരാ. മഴ ദിവസങ്ങൾ 0.7 0.7 0.6 0.8 1.0 4.7 11.6 11.2 5.8 0.9 0.4 0.3 38.6
% ആർദ്രത 40 30 19 13 15 33 62 69 54 31 31 37 36
Source #1: India Meteorological Department[20][21][22]
ഉറവിടം#2: Tokyo Climate Center (mean temperatures 1991–2020)[23]

ജനസംഖ്യ

തിരുത്തുക

2011 ലെ ഇന്ത്യൻ കനേഷുമാരി പ്രകാരം, കോട്ട നഗരത്തിലെ ആകെ ജനസംഖ്യയായ 1,001,694 ൽ പുരുഷന്മാരുടേയും സ്ത്രീകളുടേയും അനുപാതം യഥാക്രമം 528,601 ഉം 473,093 ഉം ആണ്.[24] 2011 ലെ കനേഷുമാരിയുടെ താൽക്കാലിക ഫലങ്ങൾ നഗരത്തിലെ ജനസംഖ്യ 1,001,365 ആയി റിപ്പോർട്ട് ചെയ്തിരുന്നു.[25] ലിംഗാനുപാതം 895 ആയിരുന്ന ഇവിടുത്തെ 12.14 ശതമാനം ആളുകൾ ആറു വയസ്സിൽ താഴെയുള്ളവരാണ്. സാക്ഷരതാ നിരക്ക് 82.80% ആയിരുന്ന ഇവിടുത്തെ പുരുഷ സാക്ഷരത 89.49% ഉം സ്ത്രീ സാക്ഷരത 75.33% ഉം ആയിരുന്നു.[26] രാജസ്ഥാനിയുടെ ഒരു ഭാഷാഭേദമായ ഹരൗതി കോട്ടയിൽ വ്യാപകമായി സംസാരിക്കപ്പെടുന്നു. ഹിന്ദി, മാർവാരി, ഇംഗ്ലീഷ് എന്നിവയാണ് മറ്റ് സംസാര ഭാഷകൾ.[27]

2011 ലെ കനേഷുമാരി പ്രകാരം, ജനസംഖ്യയുടെ 80.5 ശതമാനം ആചരിക്കുന്ന ഹിന്ദുമതമാണ് നഗരത്തിലെ ഭൂരിപക്ഷ മതം. മുസ്ലീങ്ങൾ വലിയ ന്യൂനപക്ഷവും (15.9 ശതമാനം), തുടർന്നുള്ളവരിൽ ജൈനർ (2.2 ശതമാനം), സിഖുകാർ (0.9 ശതമാനം), ക്രിസ്ത്യാനികൾ (0.4 ശതമാനം) എന്നിങ്ങനെയാണ്.

  1. kota is also known as coaching capital of india magzter.com
  2. "जिनके नाम से कोटा का नाम पड़ा 300 साल बाद लगाई जाएगी उनकी प्रतिमा". Dainik Bhaskar (in ഹിന്ദി). 30 July 2012.
  3. "Administration : Kota Municipal Corporation". 24 June 2024.
  4. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Kotamc എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  5. "Kota District Census 2011 Handbook: VILLAGE AND TOWN WISE PRIMARY CENSUS ABSTRACT (PCA)" (PDF). Census of India. p. 29 (pdf) Urban Section. Archived (PDF) from the original on 27 April 2018. Retrieved 19 April 2016.
  6. "2011 census: Kota Municipal Corporation Demographics". Censusofindia.gov.in. Retrieved 2016-04-07.
  7. "Kota (Kota, Rajasthan, India) – Population Statistics and Location in Maps and Charts – City Population". Citypopulation. de. Archived from the original on 20 August 2016. Retrieved 20 July 2016.
  8. "Major Cities in Rajasthan". Indiatravelportal.com. Archived from the original on 3 August 2013. Retrieved 2013-09-27.
  9. "Tours to Kota". Indian Horizons. Archived from the original on 17 August 2016. Retrieved 2016-06-05.
  10. "Lakes and Gardens in Kota". Indian Horizons. Archived from the original on 17 August 2016. Retrieved 2016-06-05.
  11. "City Profile". kotamc.org.
  12. Statistics by Govt. of Rajasthan Archived 29 June 2007 at the Wayback Machine.
  13. "COMMAND AREA DEVELOPMENT CHAMBAL, KOTA". kotadivision.nic.in. Archived from the original on 23 March 2012. Retrieved 3 July 2016.
  14. "Chambal Valley Project". Water Resources Department, Govt. of Rajasthan. Archived from the original on 4 March 2016. Retrieved 3 July 2016.
  15. "Chambal Valley Project". Water Resources Department, Govt. of Rajasthan. Archived from the original on 4 March 2016. Retrieved 3 July 2016.
  16. "Heat wave claims 10 lives; Kota hottest at 48.4 °C". Zee News. 26 May 2010. Archived from the original on 21 September 2016. Retrieved 23 April 2016.
  17. "Kota Climate details: Monthly Temperature, Rainfall and Sunshine". Weather and climate.com. Archived from the original on 5 June 2016. Retrieved 2016-05-08.
  18. Statistics by Govt. of Rajasthan Archived 29 June 2007 at the Wayback Machine.
  19. "Kota Climate details: Monthly Temperature, Rainfall and Sunshine". Weather and climate.com. Archived from the original on 5 June 2016. Retrieved 2016-05-08.
  20. "Climatological Tables of Observatories in India 1991-2020" (PDF). India Meteorological Department. Retrieved April 8, 2024.
  21. "Station: Kapurthala Climatological Table 1981–2010" (PDF). Climatological Normals 1981–2010. India Meteorological Department. January 2015. pp. 389–390. Archived from the original (PDF) on 5 February 2020. Retrieved 20 January 2021.
  22. "Extremes of Temperature & Rainfall for Indian Stations (Up to 2012)" (PDF). India Meteorological Department. December 2016. p. M170. Archived from the original (PDF) on 5 February 2020. Retrieved 20 January 2021.
  23. "Normals Data: Kota Aerodrome – India Latitude: 25.15°N Longitude: 75.85°E Height: 273 (m)". Japan Meteorological Agency. Retrieved 1 December 2022.
  24. Kota City Census report Archived 9 February 2013 at the Wayback Machine. census 2011
  25. "Provisional Population Totals, Census of India 2011; Cities having population 1 lakh and above" (PDF). Office of the Registrar General & Census Commissioner, India. Archived (PDF) from the original on 7 May 2012. Retrieved 26 March 2012.
  26. Kota City Census report Archived 9 February 2013 at the Wayback Machine. census 2011
  27. "Languages of Rajasthan". Rajasthan Tourism. Archived from the original on 9 June 2016. Retrieved 24 May 2016.
"https://ml.wikipedia.org/w/index.php?title=കോട്ട,_രാജസ്ഥാൻ&oldid=4143481" എന്ന താളിൽനിന്ന് ശേഖരിച്ചത്