കോലഞ്ചേരി പള്ളിയുടെ പുരാതന ചാപ്പലാണ് കോട്ടൂർ പള്ളി അഥവാ കോട്ടൂർ സെൻ്റ് ജോർജ്ജ് ഓർത്തഡോക്സ് സിറിയൻ പള്ളി. പറവൂർ കോട്ടക്കാവ് പള്ളി കഴിഞ്ഞാൽ എറണാകുളം ജില്ലയിലെ രണ്ടാമത്തെ ഏറ്റവും പഴയ ക്രിസ്ത്യൻ കെട്ടിടമാണ് കോട്ടൂർ പള്ളി.[അവലംബം ആവശ്യമാണ്]

കോട്ടൂർ പള്ളി
കോട്ടൂർ പള്ളി
അടിസ്ഥാന വിവരങ്ങൾ
സ്ഥലംകോലഞ്ചേരി
ജില്ലഎറണാകുളം
പ്രവിശ്യകേരളം
വാസ്തുവിദ്യാ തരംപള്ളി

ചരിത്രം

തിരുത്തുക

പുരാതന കാലത്ത് കോക്കമംഗലത്ത് പള്ളിയിൽ നിന്ന് പിരിഞ്ഞ് സ്ഥാപിച്ച പള്ളിപ്പുറത്ത് പള്ളിയുടെ കുരിശുപളളിയായിട്ടാണ് ഇത് നിലനിന്നിരുന്നത്.

ഈ പള്ളിയുടെ സ്ഥാപനത്തെ പറ്റി ഒരു ഐതിഹ്യമുണ്ട്. കോട്ടൂർ ഇല്ലം എന്ന പേരിൽ ഒരു ഇല്ലം ഉണ്ടായിരുന്നു. അവർ വളരെ പ്രതാപവാന്മാരായി ജീവിക്കുന്ന കാലത്ത് ഒരിക്കൽ ഒരു കുട്ടിയുടെ പേർവിളിയുടെ പേരിൽ, ആ ഇല്ലത്തെ കാരണവന്മാരായ രണ്ട് സഹോദരങ്ങൾ തമ്മിൽ വഴക്കിടുകയുണ്ടായി. അത് വ്യാപിച്ച് അവർ തമ്മിൽ തെറ്റി പിരിഞ്ഞു. അതിൽ ഒരു കൂട്ടർ ക്രിസ്ത്യാനികളായി. അക്കാലത്ത് ആ പ്രദേശങ്ങളിൽ എങ്ങും പ്രാർത്ഥന സൗകര്യമില്ലാത്തതിനാൽ അവർ ഏറ്റവും അടുത്ത പള്ളിയായ പള്ളിപ്പുറത്ത് പള്ളിയുമായി സമ്പർക്കം പുലർത്തി വരികയും പിന്നീട് കോട്ടൂർ മനവക സ്ഥലത്ത് ഒരു പള്ളി വയ്ക്കുകയും ചെയ്തു.[അവലംബം ആവശ്യമാണ്]

കുരിശുപള്ളിയായിട്ടാണ് അറിയപ്പെട്ടിരുന്നതെങ്കിലും ഒരു ഇടവക പള്ളിയുടെ എല്ലാ സൗകര്യത്തോടും കൂടിയാണ് അന്ന് മുതൽ പ്രവർത്തിച്ചു വന്നിരുന്നത്. പിൽക്കാലത്ത് പിറവത്ത് പള്ളി സ്ഥാപിച്ചപ്പോൾ അതിൻ്റെ ഭാഗമായും കടമറ്റത്ത് പള്ളി സ്ഥാപിച്ചപ്പോൾ അതിൻ്റെയും ഭാഗമായും ഇപ്പോൾ കോലഞ്ചേരി പള്ളിയുടെ ഭാഗമായും നിലകൊള്ളുന്നു. കോലഞ്ചേരി പള്ളിയുടെ ഭാഗമാകുന്നത്തിന് മുമ്പ് അത് ഇടവകപ്പള്ളിയായി നിലകൊണ്ടിരുന്നു എന്നതിന് വ്യക്തമായ തെളിവുകൾ ഉണ്ട്.[അവലംബം ആവശ്യമാണ്]

"https://ml.wikipedia.org/w/index.php?title=കോട്ടൂർ_പള്ളി&oldid=4120965" എന്ന താളിൽനിന്ന് ശേഖരിച്ചത്