കടമറ്റം പള്ളി
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
കേരളത്തിലെ എറണാകുളം ജില്ലയിലെ കുന്നത്തുനാട് താലൂക്കിലെ കോലഞ്ചേരിക്കടുത്ത് അയ്ക്കരനാട് പഞ്ചായത്തിലെ കടമറ്റത്ത് സ്ഥിതിചെയ്യുന്ന വിശുദ്ധ ഗീവർഗീസിന്റെ നാമത്തിലുള്ള പുരാതന ക്രൈസ്തവ ദേവാലയമാണ് കടമറ്റം പള്ളി എന്നറിയപ്പെടുന്നത്.[1] യാക്കോബായ, ഓർത്തഡോക്സ് സഭകൾ തമ്മിലുള്ള തർക്കം നിലനിൽക്കുന്ന പള്ളികളിലൊന്നാണ് ഇത്. ഇരു വിഭാഗവും തമ്മിലുള്ള തർക്കം മൂലം 1998-ൽ ഈ പള്ളി അടച്ചപൂട്ടിയെങ്കിലും 8 വർഷത്തെ സമാധാന ശ്രമങ്ങൾക്ക് ശേഷം 2006-ൽ മലങ്കര ഓർത്തഡോൿസ് സഭയുടെ കീഴിൽ ഉള്ള ദേവാലയമായി വീണ്ടും വിശ്വാസികൾക്കായി തുറന്നു.
കടമറ്റം പള്ളി | |
---|---|
അടിസ്ഥാന വിവരങ്ങൾ | |
സ്ഥലം | Kolenchery, Muvattupuzha, India |
മതവിഭാഗം | മലങ്കര യാക്കോബായ സുറിയാനി സഭ, |
ജില്ല | എറണാകുളം |
പ്രവിശ്യ | കേരളം |
രാജ്യം | ഇന്ത്യ |
വെബ്സൈറ്റ് | http://kadamattompally.co.in, http://kadamattomchurch.org |
വാസ്തുവിദ്യാ വിവരങ്ങൾ | |
വാസ്തുവിദ്യാ തരം | Church |
വാസ്‌തുവിദ്യാ മാതൃക | Gothic Revival |
പൂർത്തിയാക്കിയ വർഷം | 9-ആം നൂറ്റാണ്ട് |
മുഖവാരത്തിന്റെ ദിശ | West |
ചരിത്രം
തിരുത്തുകകടമറ്റം പള്ളി എന്നാണ് സ്ഥാപിക്കപ്പെട്ടതെന്ന് കൃത്യമായ രേഖകൾ ഇല്ല. 4-10 നൂറ്റാണ്ടുകളിലാണെന്ന് ഊഹിക്കപ്പെടുന്നു. എങ്കിലും നിരണം ഗ്രന്ഥവരികൾ ആസ്പദമാക്കിയാൽ ക്രി.വ 825 നു ശേഷമാണ് ഈ പള്ളി സ്ഥാപിക്കപ്പെട്ടത് എന്ന നിഗമനം. മാർ സബോർ ആണ് ഈ പള്ളി സ്ഥാപിച്ചത് എന്നും നിരണം ഗ്രന്ഥവരികളിൽ പ്രസ്താവിച്ചിരിക്കുന്നു.
പുറത്തേക്കുള്ള കണ്ണി
തിരുത്തുകഅവലംബം
തിരുത്തുക