സെന്റ് പീറ്റേഴ്സ് ആന്റ് സെന്റ് പോൾസ് ചർച്ച്, കോലഞ്ചേരി
കേരളത്തിലെ എറണാകുളം ജില്ലയിൽ കോലഞ്ചേരിയിൽ സ്ഥിതിചെയ്യുന്ന മലങ്കര ഓർത്തഡോക്സ് സിറിയൻ പള്ളി ആണ് സെൻ്റ് പീറ്റേഴ്സ് ആൻഡ് സെൻ്റ് പോൾസ് ഓർത്തഡക്സ് സിറിയൻ പള്ളി അഥവാ കോലഞ്ചേരി പള്ളി.
സെൻ്റ് പീറ്റേഴ്സ് ആൻഡ് സെൻ്റ് പോൾസ് ഓർത്തഡക്സ് പള്ളി | |
---|---|
അടിസ്ഥാന വിവരങ്ങൾ | |
സ്ഥലം | കോലഞ്ചേരി, മൂവാറ്റുപുഴ, ഇന്ത്യ |
മതവിഭാഗം | മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ |
ജില്ല | എറണാകുളം |
പ്രവിശ്യ | കേരളം |
രാജ്യം | ഇന്ത്യ |
വാസ്തുവിദ്യാ വിവരങ്ങൾ | |
വാസ്തുവിദ്യാ തരം | പള്ളി |
പൂർത്തിയാക്കിയ വർഷം | 9-ആം നൂറ്റാണ്ട് CE (കൊ. വ. 7-ആം നൂറ്റാണ്ട്) |
മുഖവാരത്തിന്റെ ദിശ | പടിഞ്ഞാറ് |
ചരിത്രം
തിരുത്തുകഏ. ഡി. 345ൽ ക്നായിത്തൊമ്മൻ്റെ കൂടെ 'സിറിയയിൽ നിന്ന് വന്നവർ' എന്ന് അറിയപ്പെട്ടിരുന്ന ഒരു കുടുംബക്കാർ വ്യാപാര കേന്ദ്രമായ കോഴഞ്ചേരിയിൽ വന്ന് താമസിച്ചിരുന്നു. ഈ കുടുംബത്തിൻ്റെ ഒരു ശാഖ കണ്ടനാട്ടും അവിടെനിന്ന് പിന്നീട് എളംകുളത്തും വ്യാപാര സംബന്ധമായി താമസമുറപ്പിച്ചു. ഈ കുടുംബക്കാർ കോഴഞ്ചേരിയിൽ നിന്ന് വന്നവരായതിനാൽ ഇവരുടെ കുടുംബപ്പേർ ലോപിച്ച് പിൽക്കാലത്ത് 'കോലഞ്ചേരി കുടുംബക്കാർ' എന്ന പേരിൽ അറിയപ്പെട്ടു. ഇവർ കടമറ്റം പള്ളിയാണ് ഇടവകപ്പള്ളിയായിട്ട് അംഗീകരിച്ചിരുന്നത്.
അന്നത്തെ കുടുംബ നായകൻ്റെ പേര് തങ്കൻ മാപ്പിള എന്നായിരുന്നു. ഒരിക്കൽ തങ്കൻ മാപ്പിളയുടെ ഭാര്യ കടമറ്റം പള്ളിയിൽ വിശുദ്ധ ആരാധനയിൽ സംബന്ധിപ്പാൻ ചെന്നു. അവരെ അന്ന് പള്ളിക്കകത്ത് നിൽക്കാനനുവദിക്കാതെ പൂമുഖത്ത് നിറുത്തി. കടമറ്റം പള്ളിയിൽ പ്രധാനിയായിരുന്നു കാരക്കുന്നത്ത് പണിക്കരുടെ കുടുംബാംഗങ്ങൾക്ക് ഇടംകൊടുക്കാൻ വേണ്ടിയായിരുന്നു അവരെ ഇപ്രകാരം മാറ്റിനിറുത്തിയത്. പുറത്തുനിന്ന് കൊണ്ടുതന്നെ വിശുദ്ധ കുർബാനയിൽ സംബന്ധിച്ച് അവർ മടങ്ങി. ഈ കാരണത്താൽ തങ്കൻ മാപ്പിളയും കാരക്കുന്നത്ത് പണിക്കരും തമ്മിൽ പിണങ്ങി. ഇനി സ്വന്തമായിട്ട് ഒരു പള്ളിയുണ്ടാക്കിയിട്ട് മാത്രമേ താനും കുടുംബാംഗങ്ങളും വിശുദ്ധ കുർബാനയിൽ സംബന്ധിക്കുള്ളു എന്ന് തങ്കൻ മാപ്പിള ദൃഢനിശ്ചയം ചെയ്തു. അങ്ങനെ എളംകുളം ദേശത്ത് പണികഴിപ്പിച്ച പള്ളിയാണ് കോലഞ്ചേരിപ്പളളി.
പള്ളി പണിയാൻ ഉദ്ദേശ്ശിച്ച സ്ഥലം കൂമുള്ള് നിറഞ്ഞ് കാടുപിടിച്ച് കിടന്ന ഒരു പ്രദേശം ആയിരുന്നു. ധനാഢ്യനായ തങ്കൻ മാപ്പിള കൈ നിറയെ പൊൻ നാണ്യം വാരി കൂമുള്ളിൻ കാട്ടിൽ വിതറിയെന്നും നാണ്യ ലാഭത്തിൽ മോഹിതരായ ജനങ്ങൾ വളരെ വേഗം കാടെല്ലാം വെട്ടിത്തെളിച്ച് വൃത്തിയാക്കി പൊൻപണം പെറുക്കിയെടുത്തു എന്നുമാണ് ഐതിഹ്യം.
ഈ സ്ഥലത്ത് ആദ്യം പനമ്പു കൊണ്ട് താൽക്കാലികമായ ഒരു ദേവാലയമാണുണ്ടാക്കിയത്. പിന്നീട് അതേ സ്ഥലത്ത് തന്നെ ഒരു മാസത്തിനകം ഒരു പള്ളി പണി കഴിപ്പിച്ചു. കോലഞ്ചേരി കുടുംബക്കാർ സ്ഥാപിച്ച പള്ളിയാകയാൽ കോലഞ്ചേരിപ്പളളി എന്ന് പേരുണ്ടായി.
കൊ. വ. ഏഴാം നൂറ്റാണ്ടിലാണ് ഈ ദേവാലയം സ്ഥാപിതമായത്. 1933ൽ വിസ്തൃതി വർദ്ധിപ്പിക്കുകയും ജീർണ്ണോദ്ധാരണം നടത്തുകയും ചെയ്തു.