പിറവം വലിയപള്ളി
പിറവം പ്രദേശത്തെ പ്രമുഖ ക്രൈസ്തവ ദേവാലയമാണ് പിറവം വലിയപള്ളി എന്നറിയപ്പെടുന്ന രാജാധിരാജ സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രൽ. 'രാജാക്കന്മാരുടെ പള്ളി' എന്നും ഈ ദേവാലയം അറിയപ്പെടാറുണ്ട്.[1] മർത്തമറിയം പള്ളി, പിറവം പുത്തൻകൂർ പള്ളി എന്നിങ്ങനെയും നാമാന്തരങ്ങൾ ഉണ്ട്. കേരളത്തിലെ പുരാതന ക്രിസ്ത്യൻ ദേവാലയങ്ങളിലൊന്നാണിതെന്നു കരുതപ്പെടുന്നു. യെരുശലേമിലെ ബേത്‌ലഹേമിൽ ജനിച്ച ഉണ്ണിയേശുവിനെ കണ്ടു മടങ്ങിയ മൂന്ന് രാജാക്കന്മാരുടെ നാമത്തിൽ നിർമ്മിക്കപ്പെട്ട ഈ പള്ളി പിൽക്കാലത്ത് കന്യക മറിയത്തിന്റെ നാമധേയത്തിലാക്കിയെങ്കിലും തുടർന്നും 'രാജാക്കന്മാരുടെ പള്ളി' എന്ന വിശേഷണം നിലനിന്നു.
പിറവം വലിയപള്ളി | |
പിറവം വലിയപള്ളി | |
സ്ഥാനം | പിറവം, എറണാകുളം |
---|---|
രാജ്യം | ഇന്ത്യ |
പെരുന്നാളുകൾ
തിരുത്തുക- ദനഹ പെരുന്നാൾ - ഈ ദൈവാലയത്തിലെ ഏറ്റവും പ്രധാന പെരുന്നാളാണ് ദനഹ പെരുന്നാൾ. ജനുവരി 6-നാണ് പ്രധാന പെരുന്നാളെങ്കിലും ജനുവരി 1 മുതൽ ആഘോഷങ്ങൾക്ക് തുടക്കം കുറിക്കും. കുട, കൊടി, കുരിശ് എന്നിവയുടെ അകമ്പടിയോടെ പേപ്പതി ചാപ്പലിൽ നിന്ന് പിറവം പള്ളി വരെ പ്രദക്ഷിണം ഉണ്ടാകും.
- ഈസ്റ്റർ - ഈസ്റ്റർ ദിനത്തിൽ പിറവം പള്ളിയിലെ പൈതൽ നേർച്ച (12 കുട്ടികൾക്ക് സദ്യ കൊടുക്കും) വളരെ പ്രസിദ്ധമാണ്.
- കല്ലിട്ട തിരുന്നാൾ - ഒക്ടോബർ 8 (കന്നി മാസം 23) നാണ് ഈ ദൈവാലയം കല്ലിട്ടതിനെ അനുസ്മരിച്ച് പെരുന്നാൾ ആഘോഷിക്കുന്നത്.[2]
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
തിരുത്തുക- എം കെ എം എച്ച് എസ് എസ്, പിറവം
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകഅവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-02-06. Retrieved 2011-11-29.
{{cite web}}
: More than one of|archivedate=
and|archive-date=
specified (help); More than one of|archiveurl=
and|archive-url=
specified (help) - ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2011-11-10. Retrieved 2011-11-29.
{{cite web}}
: More than one of|archivedate=
and|archive-date=
specified (help); More than one of|archiveurl=
and|archive-url=
specified (help)