കോട്ടയം ഗ്രാമപഞ്ചായത്ത് (കണ്ണൂർ)
കണ്ണൂര്‍ ജില്ലയിലെ ഗ്രാമ പഞ്ചായത്ത്
കണ്ണൂർ ജില്ലയിൽ തലശ്ശേരി താലൂക്കിലെ കൂത്തുപറമ്പ് ബ്ലോക്കിൽ സ്ഥിതിചെയ്യുന്ന ഗ്രാമപഞ്ചായത്താണ് കോട്ടയം ഗ്രാമപഞ്ചായത്ത്[1].
കോട്ടയം ഗ്രാമപഞ്ചായത്ത് | |
---|---|
ഗ്രാമപഞ്ചായത്ത് | |
11°48′54″N 75°32′46″E | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | കണ്ണൂർ ജില്ല |
വാർഡുകൾ | മൌവ്വേരി, കിണവക്കൽ, പുറക്കളം, തള്ളോട്, കോട്ടയം അങ്ങാടി, കോട്ടയംപൊയിൽ, കാനത്തും ചിറ, കുന്നിന് മീത്തൽ, പൂളബസാർ, ആറാംമൈൽ, എരുവട്ടി, മങ്ങലോട്ട് ചാൽ, കൂവപ്പാടി, ഓലായിക്കര |
ജനസംഖ്യ | |
ജനസംഖ്യ | 16,526 (2001) |
പുരുഷന്മാർ | • 8,047 (2001) |
സ്ത്രീകൾ | • 8,479 (2001) |
സാക്ഷരത നിരക്ക് | 93.73 ശതമാനം (2001) |
കോഡുകൾ | |
തപാൽ | • |
LGD | • 221253 |
LSG | • G130906 |
SEC | • G13060 |
ചരിത്രം
തിരുത്തുകആദ്യകാലത്ത് ഈ പ്രദേശം കോട്ടയം രാജവംശം സ്ഥാപിച്ച ഹരിശ്ചന്ദ്ര രാജാവിന്റെ ഭരണത്തിൻകീഴിലായിരുന്നു. പിന്നീട് കോട്ടയം രാജാവായിത്തീർന്ന പഴശ്ശിരാജ, കുറിച്യരുടെയും കുറുമരുടെയും സഹായത്തോടെ ബ്രിട്ടീഷുകാർക്കെതിരെ പോരാടിയിരുന്നു.
അതിരുകൾ
തിരുത്തുക- വടക്ക്:വേങ്ങാട്, മാങ്ങാട്ടിടം
- കിഴക്ക്:കൂത്തുപറമ്പ്, പാട്യം
- തെക്ക്:കതിരൂർ
- പടിഞ്ഞാറ്:പിണറായി
ഗ്രാമ പഞ്ചായത്ത് വാർഡുകൾ
തിരുത്തുകസി.പി.ഐ(എം)-ലെ സി രാജീവൻ ആണ് കോട്ടയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് [1], ഈ ഗ്രാമപഞ്ചായത്തിൽ 14 വാർഡുകളാണുള്ളത്.[2]
ഭൂപ്രകൃതി
തിരുത്തുകഭൂപ്രകൃതിയനുസരിച്ച് കുന്നിൻപ്രദേശം, താഴ്‌വാരം, കുന്നിൻചെരിവുകൾ, സമതലങ്ങൾ എന്നിങ്ങനെ തരംതിരിക്കാവുന്നതാണ്.
ജലപ്രകൃതി
തിരുത്തുകകോട്ടയം ചിറ, എരുവട്ടി തോട്, കുളങ്ങൾ, ചെറിയ തോടുകൾ എന്നിവയാണ് പ്രധാന ജലസ്രോതസ്സുകൾ.
സ്ഥിതിവിവരക്കണക്കുകൾ
തിരുത്തുകവിസ്തീർണ്ണം(ച.കി.മി) | വാർഡുകൾ | ആകെ ജനസംഖ്യ | ആകെ പുരുഷന്മാർ | ആകെ സ്ത്രീകൾ | ജനസാന്ദ്രത | സ്ത്രീ പുരുഷ അനുപാതം | ആകെ സാക്ഷരത | സാക്ഷരരായ പുരുഷന്മാർ | സാക്ഷരരായ സ്ത്രീകൾ | |
---|---|---|---|---|---|---|---|---|---|---|
8.43 | 14 | 16526 | 8047 | 8479 | 1960 | 1054 | 93.73 | 96.90 | 90.75 |
പഞ്ചായത്ത് രൂപവത്കരണം/ആദ്യകാല ഭരണസമിതികൾ
തിരുത്തുക1963-ലാണ് കോട്ടയം പഞ്ചായത്ത് നിലവിൽ വന്നത്. പി.കെ. കുഞ്ഞിരാമനായിരുന്നു ആദ്യത്തെ പ്രസിഡണ്ട്. [3]
അവലംബം
തിരുത്തുക- ↑ 1.0 1.1 കേരള സർക്കാർ തദ്ദേശസ്വയം ഭരണ വകുപ്പ് -കോട്ടയം ഗ്രാമപഞ്ചായത്ത്
- ↑ സർക്കാർ തദ്ദേശസ്വയം ഭരണ വകുപ്പ് - കോട്ടയംഗ്രാമപഞ്ചായത്തിലെ വാർഡുകൾ
- ↑ കേരള സർക്കാർ തദ്ദേശസ്വയം ഭരണ വകുപ്പ് -കോട്ടയം ഗ്രാമപഞ്ചായത്ത് ചരിത്രം