കോട്ടയം ഗ്രാമപഞ്ചായത്ത് (കണ്ണൂർ)

കണ്ണൂര്‍ ജില്ലയിലെ ഗ്രാമ പഞ്ചായത്ത്
(കോട്ടയം ഗ്രാമപഞ്ചായത്ത് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കണ്ണൂർ ജില്ലയിൽ തലശ്ശേരി താലൂക്കിലെ കൂത്തുപറമ്പ് ബ്ലോക്കിൽ സ്ഥിതിചെയ്യുന്ന ഗ്രാമപഞ്ചായത്താണ് കോട്ടയം ഗ്രാമപഞ്ചായത്ത്[1].

കോട്ടയം ഗ്രാമപഞ്ചായത്ത്
ഗ്രാമപഞ്ചായത്ത്
11°48′54″N 75°32′46″E
രാജ്യംഇന്ത്യ
സംസ്ഥാനംകേരളം
ജില്ലകണ്ണൂർ ജില്ല
വാർഡുകൾമൌവ്വേരി, കിണവക്കൽ, പുറക്കളം, തള്ളോട്, കോട്ടയം അങ്ങാടി, കോട്ടയംപൊയിൽ, കാനത്തും ചിറ, കുന്നിന് മീത്തൽ, പൂളബസാർ, ആറാംമൈൽ, എരുവട്ടി, മങ്ങലോട്ട് ചാൽ, കൂവപ്പാടി, ഓലായിക്കര
ജനസംഖ്യ
ജനസംഖ്യ16,526 (2001) Edit this on Wikidata
പുരുഷന്മാർ• 8,047 (2001) Edit this on Wikidata
സ്ത്രീകൾ• 8,479 (2001) Edit this on Wikidata
സാക്ഷരത നിരക്ക്93.73 ശതമാനം (2001) Edit this on Wikidata
കോഡുകൾ
തപാൽ
LGD• 221253
LSG• G130906
SEC• G13060
Map

ചരിത്രം

തിരുത്തുക

ആദ്യകാലത്ത് ഈ പ്രദേശം കോട്ടയം രാജവംശം സ്ഥാപിച്ച ഹരിശ്ചന്ദ്ര രാജാവിന്റെ ഭരണത്തിൻകീഴിലായിരുന്നു. പിന്നീട് കോട്ടയം രാജാവായിത്തീർന്ന പഴശ്ശിരാജ, കുറിച്യരുടെയും കുറുമരുടെയും സഹായത്തോടെ ബ്രിട്ടീഷുകാർക്കെതിരെ പോരാടിയിരുന്നു.

അതിരുകൾ

തിരുത്തുക

ഗ്രാമ പഞ്ചായത്ത് വാർഡുകൾ

തിരുത്തുക

സി.പി.ഐ(എം)-ലെ സി രാജീവൻ ആണ്‌ കോട്ടയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് [1], ഈ ഗ്രാമപഞ്ചായത്തിൽ 14 വാർഡുകളാണുള്ളത്.[2]

  1. മൗവേരി
  2. കിണവക്കൽ
  3. പുറക്കുളം
  4. കോട്ടയം അങ്ങാടി
  5. തള്ളോട്
  6. കോട്ടയം പൊയിൽ
  7. കുന്നും മീത്തൽ
  8. ആറാം മൈൽ
  9. എരുവട്ടി
  10. പൂളബസാർ
  11. കാത്തുംചിറ കൂവപ്പാടി
  12. കൂവപ്പാടി
  13. ഓലായിക്കര
  14. മംഗോട്ടുചാൽ

ഭൂപ്രകൃതി

തിരുത്തുക

ഭൂപ്രകൃതിയനുസരിച്ച് കുന്നിൻപ്രദേശം, താഴ്‌വാരം, കുന്നിൻചെരിവുകൾ, സമതലങ്ങൾ എന്നിങ്ങനെ തരംതിരിക്കാവുന്നതാണ്.

ജലപ്രകൃതി

തിരുത്തുക

കോട്ടയം ചിറ, എരുവട്ടി തോട്, കുളങ്ങൾ, ചെറിയ തോടുകൾ എന്നിവയാണ്‌ പ്രധാന ജലസ്രോതസ്സുകൾ.

സ്ഥിതിവിവരക്കണക്കുകൾ

തിരുത്തുക
വിസ്തീർണ്ണം(ച.കി.മി) വാർഡുകൾ ആകെ ജനസംഖ്യ ആകെ പുരുഷന്മാർ ആകെ സ്ത്രീകൾ ജനസാന്ദ്രത സ്ത്രീ പുരുഷ അനുപാതം ആകെ സാക്ഷരത സാക്ഷരരായ പുരുഷന്മാർ സാക്ഷരരായ സ്ത്രീകൾ
8.43 14 16526 8047 8479 1960 1054 93.73 96.90 90.75

പഞ്ചായത്ത് രൂപവത്കരണം/ആദ്യകാല ഭരണസമിതികൾ

തിരുത്തുക

1963-ലാണ്‌ കോട്ടയം പഞ്ചായത്ത് നിലവിൽ വന്നത്. പി.കെ. കുഞ്ഞിരാമനായിരുന്നു ആദ്യത്തെ പ്രസിഡണ്ട്. [3]

  1. 1.0 1.1 കേരള സർക്കാർ തദ്ദേശസ്വയം ഭരണ വകുപ്പ് -കോട്ടയം ഗ്രാമപഞ്ചായത്ത്
  2. സർക്കാർ തദ്ദേശസ്വയം ഭരണ വകുപ്പ് - കോട്ടയംഗ്രാമപഞ്ചായത്തിലെ വാർഡുകൾ
  3. കേരള സർക്കാർ തദ്ദേശസ്വയം ഭരണ വകുപ്പ് -കോട്ടയം ഗ്രാമപഞ്ചായത്ത് ചരിത്രം