ലാൽ ബഹാദൂർ ശാസ്ത്രി സ്റ്റേഡിയം, കൊല്ലം

(Lal Bahadur Shastri Stadium (Kollam) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കൊല്ലം ജില്ലയിലെ റിസർവേ ക്യാമ്പിനു സമീപമായി കന്റോൺമെന്റ് ഏരിയയിലും കർബലയിലും ആയി സ്ഥിതി ചെയ്യുന്ന ഒരു ഫുട്ബോൾ സ്റ്റേഡിയമാണു് ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയം. മുൻപ് കോർപറേഷൻ സ്റ്റേഡിയം എന്നറിയപ്പെട്ടിരുന്ന ഇതു നിർമ്മിച്ചത് 1988-89 ലായാണ്. 6.89 കോടി മുടക്കി അടുത്തിടെ ഇത് നവീകരിക്കുകയുണ്ടായി. 2015 ദേശീയ ഗെയിംസിലെ റഗ്ബി ഇനങ്ങൾ ഇവിടെയാകും നടക്കുന്നത്. [1]

ലാൽ ബഹാദൂർ ശാസ്ത്രി സ്റ്റേഡിയം
കോർപ്പറേഷൻ സ്റ്റേഡിയം
Former namesകോർപ്പറേഷൻ സ്റ്റേഡിയം
സ്ഥാനംക്വയ്ലൺ അത്ലറ്റിക് ക്ലബ്, കൊല്ലം
നിർദ്ദേശാങ്കം8°52′59″N 76°35′56″E / 8.8831°N 76.5990°E / 8.8831; 76.5990
ഉടമകൊല്ലം കോർപറേഷൻ
ഓപ്പറേറ്റർകൊല്ലം കോർപറേഷൻ
ശേഷി30,000
Field size44mX20.8m
ഉപരിതലംപുല്ല്
Construction
തുറന്നുകൊടുത്തത്1988
നവീകരിച്ചത്2011
New flyover Junction near Lal Bahadur Shastri Stadium, Kollam

30000 കാണികൾക്ക് ഇരിക്കവുന്ന ഇവിടെ ഫ്ലഡ് ലൈറ്റ് സൗകര്യം ഉണ്ട്.[2] റഗ്ബി, ഫുട്ബോൾ, അത്ലറ്റിക്സ്, ക്രിക്കറ്റ് എന്നിവയ്ക്ക് സ്റ്റേഡിയം അനുയോജ്യമാണ്. സന്തോഷ് ട്രോഫി മത്സരങ്ങൾക്കും ഇവിടം വേദിയായിട്ടുണ്ട്. കോളേജ് എൻഡ്, റോഡ് എൻഡ് എന്നാണു ക്രിക്കറ്റിൽ എൻഡുകൾക്ക് പേരു നൽകുക

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2015-02-11. Retrieved 2014-12-31.
  2. http://www.espncricinfo.com/india/content/ground/58238.html