കൈപ്പറമ്പ്

തൃശ്ശൂർ ജില്ലയിലെ ഒരു ഗ്രാമം
(കൈപറമ്പ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ ഒരു ഗ്രാമമാണ്‌ കൈപ്പറമ്പ് ( Kaiparamba ) [1].തലപ്പിള്ളി താലൂക്കിൽ സ്ഥിതി ചെയ്യുന്നു . ഏഴാംകല്ല് ,പേരാമംഗലം,ചൂണ്ടൽ തുടങ്ങിയവയാണ് സമീപപ്രദേശങ്ങൾ.കൈപ്പറമ്പ് പ്രദേശത്തുള്ള ജനങ്ങളുടെ പ്രധാന ജോലി കാർഷിക വൃത്തി തന്നെയാണ്. ഒരുകാലത്തു രത്‌നക്കൽ നിര്മ്മാണ രംഗത്ത് കൈപ്പറമ്പ് അതിപ്രശസ്തി നേടിയിരുന്നുവെങ്കിലും ഇന്ന് ഈ മേഖല ക്ഷയിച്ചു കൊണ്ടിരിക്കുന്നു[2]. കൈപ്പറമ്പ് കാവ് ക്ഷേത്രം, പുത്തൂർ സുബ്രമണ്യ സ്വാമി ക്ഷേത്രം തുടങ്ങിയവയാണ് പ്രധാന ആരാധനാലയങ്ങൾ.1953 മുതൽ 1963 വരെ യുള്ള കാലയളവിൽ പഞ്ചായത്തു പ്രസിഡണ്ട് ആയി സേവനമനുഷ്ഠിച്ച ശ്രീ.ഉണ്ണിമേനോൻ ആണ് ആദ്യത്തെ കൈപ്പറമ്പ് ഗ്രാമപഞ്ചായത്തു പ്രസിഡന്റ് .തൃശ്ശൂരിൽ നിന്നും 14 km ദൂരത്തിൽ ആണ് കൈപ്പറമ്പ് -പറപ്പൂർ റോഡ് ഉള്ളത്. തൃശൂർ-ഗുരുവായൂർ , തൃശൂർ -കുന്നംകുളം റൂട്ടുകളാണ് കൈപ്പറമ്പിലൂടെ കടന്നുപോകുന്ന പ്രധാന യാത്രാപാതകൾ.

കൈപ്പറമ്പ്
ഗ്രാമം
Country India
StateKerala
DistrictThrissur
ജനസംഖ്യ
 (2001)
 • ആകെ6,968
Languages
 • OfficialMalayalam, English
സമയമേഖലUTC+5:30 (IST)
PIN
6XXXXX
വാഹന റെജിസ്ട്രേഷൻKL-

പ്രാദേശിക ചരിത്രം

തിരുത്തുക

പണ്ട് തലപ്പിള്ളി രാജവംശത്തിന്റെ കീഴിലായിരുന്ന ഈ പ്രദേശം ,രാജവംശം  മണക്കുളം, കക്കാട്, പുന്നത്തൂർ, ചിറയളം എന്നീ നാലു താവഴികളായി പിരിഞ്ഞതോടെ  പുന്നത്തൂർരാജാവിന്റെ അധീനതയിലായി.പണ്ട് അഞ്ഞൂറ്റവർ എന്നറിയപ്പെട്ടിരുന്ന നായർസംഘമാണ് ഗ്രാമസഭയുടെ ഭരണം നടത്തിയിരുന്നത്. ആ പേരിൽ നിന്നാണ് അഞ്ഞൂർ എന്ന സ്ഥലനാമമുണ്ടായത്. കാളവണ്ടി കൈകൊണ്ട് തള്ളിക്കയറ്റികൊണ്ടുപോകേണ്ട ഉയർന്ന പറമ്പിനെ കൈപ്പറമ്പ് എന്നു വിളിച്ചു. കാളവണ്ടി തള്ളാൻ വേണ്ടി കൈപ്പറമ്പി എന്ന പേരിലുള്ള പ്രത്യേകവിഭാഗത്തെ നിയമിച്ചിരുന്നു[3]

സ്ഥിതിവിവരക്കണക്കുകൾ

തിരുത്തുക

2001 ലെ ഇന്ത്യ കാനേഷുമാരി പ്രകാരം ഇവിടുത്തെ ജനസംഖ്യ 6968 ആണ്‌. ഇതിൽ 3398 പുരുഷന്മാരും 3570 സ്ത്രീകളുമുണ്ട്.[1]പുരുഷന്മാരുടെ സാക്ഷരതാ നിരക്ക്  92.64 ശതമാനവും സ്‌ത്രീകളുടേത്  95.46 ശതമാനവുമാണ്‌ .[3]

  1. 1.0 1.1 "Census of India : Villages with population 5000 & above". Retrieved 2008-12-10. {{cite web}}: |first= missing |last= (help)CS1 maint: multiple names: authors list (link)
  2. "Diamond units in Thrissur losing shine". November 18, 2004. {{cite journal}}: |access-date= requires |url= (help); Check date values in: |accessdate= (help); Cite journal requires |journal= (help); External link in |accessdate= (help)
  3. 3.0 3.1 "കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത് (Kaiparambu Grama Panchayat) A Local Government Institution, Thrissur District, Kerala". LSG KERALA. Archived from the original on 2019-11-23. {{cite web}}: line feed character in |title= at position 56 (help)
"https://ml.wikipedia.org/w/index.php?title=കൈപ്പറമ്പ്&oldid=3629540" എന്ന താളിൽനിന്ന് ശേഖരിച്ചത്