കേളാലൂർ വിഷ്‌ണു - ഗണപതി ക്ഷേത്രം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. (2023 ഡിസംബർ) ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
കണ്ണൂർ ജില്ലയിലെ പാതിരിയാട് പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന [1]മഹാവിഷ്‌ണുവും ഗണപതിയും പ്രതിഷ്ഠയുളള അപൂർവ്വ ക്ഷേത്രങ്ങളിൽ ഒന്നാണ് ശ്രീ കേളാലൂർ വിഷ്‌ണു ഗണപതി ക്ഷേത്രം. മമ്പറം ടൗണിൽ നിന്നും 150 മീറ്റർ ദൂരത്ത് കേളാലൂർ ദേശത്ത് സ്ഥിതി ചെയ്യുന്നു.[2]
ഐതീഹ്യം
തിരുത്തുകഐതീഹ്യമനുസരിച്ച് ഉപദേവൻ ആയിട്ടുള്ള ശ്രീ ഗണപതിക്കാണ് ഈ ക്ഷേത്രത്തിൽ പ്രാധാന്യമുള്ളത്. പൂജകളും ചടങ്ങുകൾക്കും ഗണപതിക്ക് പ്രാധാന്യം നൽകിക്കൊണ്ടുള്ള ആരാധനാ രീതിയാണ് ഇവിടെയുള്ളത്.
ക്ഷേത്ര ഘടന
തിരുത്തുകമഹാവിഷ്ണുവിനു ദർശനം കിഴക്കും ഗണപതിക്കു ദക്ഷിണ ഭാഗത്തേക്കും ആകുന്നു. ഷഡാധാര പ്രതിഷ്ഠയാണ്. നമസ്‌കാര മണ്ഡപം, ചുറ്റമ്പലം, തീർഥക്കിണർ, വിളക്കുമാടം, തടപ്പള്ളി എന്നിവ ഉണ്ട്. ബലിക്കൽ പുര കോൺക്രീറ്റ് ആണ്. ചുറ്റു മതിലും ഗോപുരവും നാശോന്മുഖമായിട്ടുണ്ട്. ക്ഷേത്രത്തിനു കിഴക്കുവശത്തു മുന്നിൽ വലിയ കുളം ഉണ്ട്. അഗ്രശാല വടക്കു ഭാഗത്ത് സ്ഥിതി ചെയ്യുന്നു. [3]
പ്രതിഷ്ഠകൾ
തിരുത്തുകമുഖ്യ ദേവത മഹാവിഷ്‌ണുവും ഉപദേവത ആയിട്ട് ഗണപതി ദക്ഷിണ ഭാഗത്തേക്ക് ദർശനമായി പ്രതിഷ്ഠിച്ചിരിക്കുന്ന അപൂർവ്വ ഘടനയാണ് ഈ ക്ഷേത്രത്തിലേത്.
വിശേഷ ദിവസങ്ങൾ
തിരുത്തുക- വൃശ്ചികത്തിലെ തിരുവോണത്തിന് വാർഷികോത്സവം
- വിനായക ചതുർത്ഥി. ചിങ്ങമാസത്തിലെ വെളുത്ത പക്ഷത്തിലെ ദിവസത്തിൽ ആഘോഷിക്കപ്പെടുന്ന ഒരുത്സവമാണ് വിനായക ചതുർഥി
- വ്യാഴാഴ്ചകളും തിരുവോണം നക്ഷത്രങ്ങളും ചതുർത്ഥി തിഥികളും വിശേഷ ദിവസങ്ങളാണ്
ക്ഷേത്രത്തിലേക്കുള്ള മാർഗ്ഗങ്ങൾ
തിരുത്തുക- കണ്ണൂർ ജില്ലാ ആസ്ഥാനത്തു നിന്നും കൂത്തുപറമ്പ് റോഡിൽ 16 കിലോമീറ്റർ ദൂരം
- തലശ്ശേരി ടൗണിൽ നിന്നും മമ്പറം ടൌൺ വഴി 15 കിലോമീറ്റർ ദൂരം
- കൂത്തുപറമ്പ് ടൗണിൽനിന്നും കണ്ണൂർ റോഡിൽ 5 കിലോമീറ്റർ ദൂരം
- കണ്ണൂർ വിമാനത്താവളത്തിൽ നിന്നും 20 കിലോമീറ്റർ ദൂരം[4]
ക്ഷേത്രഭരണം
ഹിന്ദു മതധർമ്മ ദാനസ്വത്തുക്കൾ നിയമം പ്രകാരം രജിസ്റ്റർ ചെയ്തിരിക്കുന്നത് ആകയാൽ HR&CE Department[1] നു കീഴിൽ പ്രവർത്തിക്കുന്നു.
കേളാലൂർ ദേവസ്വം
ദേവസ്വം ഊരാളൻമാർ:
- മംഗലശ്ശേരി ഇല്ലം, പി.ഒ. ചേലേരി, കണ്ണൂർ ജില്ല - 670604
- അടിമന ഇല്ലം, പി.ഒ. മമ്പറം, കണ്ണൂർ ജില്ല.
അവലംബം
- ↑ 1.0 1.1 D Grade Temple registered under Madras Hindu Religious and Charitable Endowments Act.
- ↑ [Www.Google.com\maps "Google maps online"].
{{cite web}}
: Check|url=
value (help) - ↑ Chennas Namboothiri. Thantrasamuchayam. Trissur: Chennas Namboothiri.
- ↑ [Google maps "Google GPS roadmap tracking system"]. Retrieved Www.Google.com\maps.
{{cite web}}
: Check|url=
value (help); Check date values in:|access-date=
(help)