കേരള സാഹിത്യ അക്കാദമി പുരസ്കാരം 2017

കേരള സംസ്ഥാനത്തെ പരമോന്നത സാഹിത്യ പുരസ്കാരം

2017-ലെ കേരള സാഹിത്യ അക്കാദമി 2019 ജനുവരി 23-ന് പ്രഖ്യാപിച്ചു. നോവൽ വിഭാഗത്തിൽ വി.ജെ. ജെയിംസിന്റെ നിരീശ്വരൻ എന്ന നോവലും മികച്ച ചെറുകഥയ്ക്ക് അയ്മനം ജോണിന്റെ ഇതരചരാചരങ്ങളുടെ ചരിത്ര പുസ്തകം എന്ന കഥാ സമാഹാരവും മികച്ച കവിതാസമാഹാരത്തിന് വീരാൻകുട്ടിയുടെ ‘മിണ്ടാപ്രാണി’ എന്ന കാവ്യ സമാഹാരവും അർഹമായി.[1]

സമഗ്രസംഭാവനാ പുരസ്കാരം തിരുത്തുക

സമഗ്രസംഭാവനയ്ക്കുള്ള പുരസ്കാരത്തിന് (30,000 രൂപ) പഴവിള രമേശൻ, എം.പി. പരമേശ്വൻ, കുഞ്ഞപ്പ പട്ടാന്നൂർ, ഡോ. കെ. ജി. പൗലോസ്, കെ.അജിത, സി.എൽ. ജോസ് എന്നിവർ അർഹരായി. സാഹിത്യ അക്കാദമിയുടെ വിശിഷ്ടാംഗത്വത്തിന് (ഫെല്ലോഷിപ്പ്–50,000 രൂപ) ‍ഡോ.കെ.എൻ.പണിക്കർ, ആറ്റൂർ രവിവർമ്മ എന്നിവർ അർഹരായി.

പുരസ്കാരങ്ങൾ തിരുത്തുക

എൻഡോവ്‌മെന്റുകൾ തിരുത്തുക

അവലംബം തിരുത്തുക

  1. ., . (Jan 23, 2019). "കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു;കെ.എൻ പണിക്കർക്കും ആറ്റൂരിനും വിശിഷ്ടാംഗത്വം". ശേഖരിച്ചത് Jan 23, 2019.{{cite news}}: CS1 maint: numeric names: authors list (link)
  2. http://www.keralasahityaakademi.org/pdf/06-06-18/Award_2017.pdf