നിരീശ്വരൻ (നോവൽ)
വി.ജെ. ജെയിംസിന്റെ ഒരു പ്രസിദ്ധമായ നോവലാണ് നിരീശ്വരൻ. മിത്തുകൾ ഉണ്ടാകുന്നതെങ്ങനെ എന്നതാണ് ഈ നോവലിന്റെ ഇതിവൃത്തം. സ്വന്തം കൈപ്പിടിയിൽ ഒതുങ്ങാത്ത ആഗ്രഹങ്ങളെ പൂർത്തീകരിച്ചു കിട്ടുമ്പോൾ അതിലൊരു അതീന്ദ്രിയ ശക്തിയുണ്ടെന്നു വിശ്വസിക്കാനാണ് പൊതുവേ ഭാരതീയർക്ക് താൽപര്യം. ഈ ഇഷ്ടത്തെ നോവലിസ്റ്റ് തന്റെ നോവലിൽ ഭംഗിയായി ആവിഷ്കരിക്കുന്നു.[1]
കഥാതന്തുതിരുത്തുക
ഈശ്വരവിശ്വാസത്തിനു ബദലുണ്ടാക്കൻ ശ്രമിക്കുന്ന ആഭാസന്മാർ അശുഭസമയത്ത് ആഭാസത്തെരുവിൽ നിരീശ്വരനെ പ്രതിഷ്ഠിക്കുന്നിടത്താണ് കഥ ആരംഭിക്കുന്നത്. കുറേനാൾ ഈശ്വരപൂജ ചെയ്തിട്ടും ദുരിതവും ദുഃഖവും മാത്രം ബാക്കിയുള്ള, തെറ്റിധരിക്കപ്പെട്ട ഒരു എമ്പ്രാന്തിരിയെ അവിടെ ആരാധനക്കും ഏൽപ്പിക്കുന്നു. പക്ഷേ തുടർന്ന് ആ തെരുവിൽ ഉണ്ടാകുന്ന എല്ലാ അദ്ഭുതങ്ങളും നിരീശ്വരന്റെ കൃപകൊണ്ടാണെന്ന് പ്രചരിക്കുകയും നിരീശ്വരവിശ്വാസം അവിടെ ബലപ്പെടുകയും ചെയ്യുന്നു. നിരീശ്വരപ്രാർത്ഥനയാൽ ജോലി ഇല്ലാത്തവന് ജോലി ലഭിക്കുന്നു. വേശ്യാവൃത്തിയിലുള്ളവൾക്ക് ഒരു രക്ഷകനെ ലഭിക്കുന്നു. അങ്ങനെ ഈശ്വരൻ എന്ന മിത്തിനെതിരെ നിർമ്മിക്കപ്പെട്ട നിരീശ്വരൻ മറ്റൊരു മിത്തായി തീരുന്നു.
പുരസ്‌കാരങ്ങൾതിരുത്തുക
2017-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു.[2]
2019-ലെ വയലാർ അവാർഡ് ലഭിച്ചു.[3]
അവലംബംതിരുത്തുക
- ↑ http://www.mangalam.com/news/detail/70802-sunday-mangalam.html
- ↑ ., . (Jan 23, 2019). "കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു;കെ.എൻ പണിക്കർക്കും ആറ്റൂരിനും വിശിഷ്ടാംഗത്വം". ശേഖരിച്ചത് Jan 23, 2019.
{{cite news}}
: CS1 maint: numeric names: authors list (link)
3 https://www.mathrubhumi.com/books/news/vj-james-bags-vayalar-award-1.4154106