അബിൻ ജോസഫ്
ഒരു മലയാളി ചെറുകഥാകൃത്ത് ആണ് അബിൻ ജോസഫ്. അബിന്റെ, കല്യാശേരി തീസിസ് എന്ന രചനയ്ക്ക് കേന്ദ്ര സാഹിത്യ അക്കാദമിയുടെ 2020 ലെ യുവപുരസ്കാരവും കേരള സാഹിത്യ അക്കാദമി ഗീതാഹിരണ്യൻ എൻഡോവ്‌മെന്റും ലഭിച്ചിട്ടുണ്ട്.[1]
അബിൻ ജോസഫ് | |
---|---|
ജനനം | കീഴ്പ്പള്ളി, കണ്ണൂർ ജില്ല, കേരളം | 26 ഒക്ടോബർ 1990
തൊഴിൽ | ചെറുകഥാകൃത്ത്, പത്രപ്രവർത്തകൻ |
ദേശീയത | ഇന്ത്യ |
ശ്രദ്ധേയമായ രചന(കൾ) | കല്യാശ്ശേരി തീസീസ് (ചെറുകഥാസമാഹാരം) |
അവാർഡുകൾ | കേന്ദ്ര സാഹിത്യ അക്കാദമി യുവ പുരസ്കാർ കേരള സാഹിത്യ അക്കാദമി ഗീത ഹിരണ്യൻ എൻഡോവ്മെന്റ് |
ജീവിതരേഖ
തിരുത്തുകകണ്ണൂർ ജില്ലയിലെ ഇരിട്ടിക്കടുത്ത് കീഴ്പ്പള്ളിയിൽ തട്ടത്ത് ജോയിയുടെയും മേരിയുടെയും മകനായി 1990 ഒക്ടോബർ 26 ന് ജനനം.[2] ആയിരത്തിത്തൊള്ളായിരത്തി അറുപതുകളിൽ കോട്ടയം കുറുപ്പന്തറ മേഖലയിൽ നിന്ന് കണ്ണൂരിലെ മലയോര മേഖലയിലേക്ക് കുടിയേറിയവരാണ് അബിന്റെ കുടുംബം.[3] ഇടവേലി ഗവൺമെന്റ് എൽപി സ്കൂൾ, വെളിമാനം സെന്റ് സെബാസ്റ്റ്യൻസ് ഹയർസെക്കണ്ടറി സ്കൂൾ എന്നിവിടങ്ങളിൽ നിന്നായി സ്കൂൾ വിദ്യാഭ്യാസം.[4] തുടർന്ന് ഇരിട്ടി എം.ജി. കോളേജിൽ നിന്ന് ഭൌതികശാസ്ത്രത്തിൽ ബിരുദവും ഡോൺ ബോസ്കോ കോളേജിൽ നിന്ന് ജേർണലിസത്തിൽ ബിരുദാനന്തര ബിരുദവും നേടി.[4] മാതൃഭൂമി പീര്യോഡിക്കൽസിൽ സബ് എഡിറ്ററായിരുന്നു.[4]
സാഹിത്യ സംഭാവനകൾ
തിരുത്തുക- കല്യാശേരി തീസീസ്- കല്യാശേരി തീസീസ് എന്ന കഥ ഉൾപ്പടെ എട്ട് കഥകളുടെ സമാഹാരം
പുരസ്കാരങ്ങൾ
തിരുത്തുക- കേന്ദ്ര സാഹിത്യ അക്കാദമി യുവ പുരസ്കാർ (2020)[1]
- കേരള സാഹിത്യ അക്കാദമി ഗീതാഹിരണ്യൻ എൻഡോവ്‌മെന്റ്[3]
- ഉറൂബ് അവാർഡ്[3]
- അങ്കണം ഇ.പി. സുഷമ എൻഡോവ്‌മെന്റ്[3]
- രാജലക്ഷ്മി കഥാപുരസ്‌കാരം[3]
- കൽക്കത്ത കൈരളി സമാജം എൻഡോവ്‌മെന്റ്[3]
- കണ്ണൂർ സർവകലാശാല കഥാപുരസ്‌കാരം[3]
- അകം മാസിക കഥാപുരസ്‌കാരം[3]
- കലാകൗമുദി കഥാപുരസ്‌കാരം[3]
അവലംബം
തിരുത്തുക- ↑ 1.0 1.1 "അബിൻ ജോസഫിന് കേന്ദ്ര സാഹിത്യ അക്കാദമി യുവ പുരസ്‌കാരം". Kairali News | Kairali News Live l Latest Malayalam News. 16 ജൂലൈ 2021.
- ↑ "രാഷ്ട്രീയമുള്ള എഴുത്തുകാരനാവാൻ സദാ പ്രസ്താവനകൾ നടത്തണമെന്നില്ല: അബിൻ ജോസഫ് - Abhimukham".
- ↑ 3.0 3.1 3.2 3.3 3.4 3.5 3.6 3.7 3.8 "മലയോരത്തേക്ക് കേന്ദ്രപുരസ്കാരത്തിളക്കം". ManoramaOnline.
- ↑ 4.0 4.1 4.2 "അബിൻ ജോസഫ്" (PDF). Archived from the original (PDF) on 2021-07-17. Retrieved 2021-07-17.