കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം 1977
അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത കൊടിയേറ്റം ആയിരുന്നു 1977ലെ മികച്ച ചലച്ചിത്രത്തിനുള്ള കേരളസംസ്ഥാന സർക്കാർ പുരസ്കാരം നേടിയത്[1]. അടൂർ ഗോപാലകൃഷ്ണൻ തന്നെ ആയിരുന്നു മികച്ച സംവിധായകനായി തെരഞ്ഞെടുക്കപ്പെട്ടതും. കൊടിയേറ്റത്തിലെ അഭിനയമികവിന് അടൂർ ഗോപാലകൃഷ്ണൻ മികച്ച നടനായും ചുവന്ന വിത്തുകൾ എന്ന ചിത്രത്തിലെ അഭിനയത്തിനു ശാന്തകുമാരി മികച്ച നടിയായും തെരഞ്ഞെടുക്കപ്പെട്ടു.[2]
പുരസ്കാരങ്ങളും ജേതാക്കളും
തിരുത്തുകവിഭാഗം | അവാർഡ് ജേതാവ് | വിവരണം |
---|---|---|
മികച്ച ചിത്രം | കൊടിയേറ്റം | സംവിധാനം: അടൂർ ഗോപാലകൃഷ്ണൻ |
മികച്ച രണ്ടാമത്തെ ചിത്രം | ചുവന്ന വിത്തുകൾ | സംവിധാനം: പി.എ. ബക്കർ |
മികച്ച സംവിധായകൻ | അടൂർ ഗോപാലകൃഷ്ണൻ | ചിത്രം: കൊടിയേറ്റം |
മികച്ച നടൻ | ഗോപി | ചിത്രം: കൊടിയേറ്റം |
മികച്ച നടി | ശാന്തകുമാരി | ചിത്രം: ചുവന്ന വിത്തുകൾ. |
മികച്ച രണ്ടാമത്തെ നടൻ | എസ്.പി. പിള്ള | ചിത്രം : ടാക്സി ഡ്രൈവർ |
മികച്ച രണ്ടാമത്തെ നടി | ശോഭ | ചിത്രം: ഓർമകൾ മരിക്കുമോ? |
മികച്ച ബാലനടി | ബേബി സുമതി | ചിത്രം: ശംഖുപുഷ്പം |
മികച്ച ഛായാഗ്രാഹകർ | അശോക് കുമാർ, ഷാജി എൻ. കരുൺ |
ചിത്രം:ടാക്സി ഡ്രൈവർ, ചിത്രം:കാഞ്ചനസീത |
മികച്ച തിരക്കഥാകൃത്ത് | അടൂർ ഗോപാലകൃഷ്ണൻ | സംവിധാനം: കൊടിയേറ്റം |
മികച്ച ഗാനരചയിതാവ് | ഒ. എൻ. വി. കുറുപ്പ് | ചിത്രം: മദനോത്സവം |
മികച്ച സംഗീതസംവിധായകൻ | കെ. രാഘവൻ | ചിത്രം:പൂജയ്ക്കെടുക്കാത്ത പൂക്കൾ |
മികച്ച ഗായകൻ | യേശുദാസ് | ചിത്രം: ജഗദ്ഗുരു ആദിശങ്കരൻ |
മികച്ച ഗായിക | എസ്. ജാനകി | ചിത്രം: മദനോത്സവം |
മികച്ച ചിത്രസംയോജകൻ | രവി | ചിത്രം: ചുവന്ന വിത്തുകൾ |
മികച്ച കലാസംവിധായകൻ | എൻ ശിവൻ | ചിത്രം: |
ജനപ്രീതി നേടിയ ചിത്രം | ഗുരുവായൂർ കേശവൻ | സംവിധാനം: ഭരതൻ |
മികച്ച ഡോക്കുമെൻററി | ആയുർവേദ ചികിത്സ കേരളത്തിൽ | സംവിധാനം: അസീസ് |
പ്രത്യേക അവാർഡ് | അരവിന്ദൻ | |
കേരളത്തിൽ നിർമിച്ച ചിത്രത്തിനുള്ള അവാർഡ് |
പൂജയ്ക്കെടുക്കാത്ത പൂക്കൾ | സംവിധാനം:എൻ. ശങ്കരൻ നായർ |
അവലംബങ്ങൾ
തിരുത്തുക- ↑ "കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരങ്ങൾ -ഇൻഫൊർമേഷൻ & പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെൻറ്, കേരള സർക്കാർ". Archived from the original on 2016-03-03. Retrieved 2013-05-04.
- ↑ "സിനി ഡയറി - കേരളസംസ്ഥാന ചലച്ചിത്ര അവാർഡ്". Archived from the original on 2013-06-27. Retrieved 2013-05-04.