കേരളത്തിലെ പ്രശസ്തനായ ഒരു കവിയും കമ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യകാല സമുന്നത നേതാക്കളിൽ ഒരാളുമായിരുന്നു കെ..പി. ജി. നമ്പൂതിരിയെന്ന ഗോവിന്ദൻ നമ്പൂതിരി (മേയ് 1 1917 -ജനുവരി 10 1973.[1][2][3]

ജീവിതരേഖതിരുത്തുക

എറണാകുളം ജില്ലയിലെ അഴകത്ത് ശൂരന്നൂർ മനയ്ക്കൽ പരമേശ്വരൻ നമ്പൂതിരിയുടേയും ഗംഗാ അന്തർജ്ജനത്തിൻറെയും മകനായി 1917 മെയ് 1-ാ0 തീയതി ജനനം. ആട്ടയൂർ ഇല്ലത്ത് ഉമാദേവി അന്തർജ്ജനമായിരുന്നു ഭാര്യ.

തൃശ്ശൂർ നഗരത്തിലെ നമ്പൂതിരി വിദ്യാലയം, മോഡൽ ബോയ്സ് ഹൈസ്കൂൾ എന്നിവിടങ്ങളിൽ സ്കൂൾ വിദ്യാഭ്യാസത്തിനുശേഷം സെന്റ് തോമസ് കോളേജിൽ നിന്നും ബിരുദം. വിദ്യാഭ്യാസ കാലഘട്ടത്തിനുശേഷം, കോഴിക്കോടുനിന്നും പ്രസിദ്ധീകരിച്ചിരുന്ന പ്രഭാതം പത്രം, ദേശാഭിമാനി പത്രം, പുരോഗമനസാഹിത്യ പ്രസ്ഥാനത്തിന്റെ മുഖപത്രമായിരുന്ന പുരോഗതി തുടങ്ങിയവകളിലെ പത്രാധിപസമിതി അംഗമായിരുന്നു.[4]

കൃതികൾതിരുത്തുക

 • പൊട്ടിയ മാല
 • ആസന്നവിപ്‌ളവം
 • നവയുഗം
 • തകർച്ചകൾ
 • ലെനിൻ
 • കെ.പി.ജി. യുടെ തിരഞ്ഞെടുത്ത കവിതകൾ

പുരസ്കാരങ്ങൾതിരുത്തുക

 • സോവിയറ്റ്‌ ലാൻഡ് നെഹ്‌റു അവാർഡ്[1][2]

അവലംബംതിരുത്തുക

 1. 1.0 1.1 "കെ പി ജി കാലം കാതോർത്ത കവി". Deshabhimani daily. 2018-01-10.
 2. 2.0 2.1 "കെ പി ജി കാലം കാതോർത്ത കവി". keralaliterature. 2017-10-14.
 3. "കെ പി ജി കവിത കാലസ്പന്ദത്തിന്റെ ജ്വാലാമുഖങ്ങൾ". ശേഖരിച്ചത് 2010-01-10.
 4. "നമ്പൂതിരി കെ.പി.ജി". keralaliterature.

പുറം കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=കെ._പി._ജി._നമ്പൂതിരി&oldid=3704778" എന്ന താളിൽനിന്ന് ശേഖരിച്ചത്