കെ.എസ്. അച്യുതൻ

കേരളത്തിലെ രാഷ്ട്രീയ പ്രവർത്തകൻ

ആദ്യ കേരള നിയമസഭ അംഗമായിരുന്ന ഒരു രാഷ്ട്രീയ പ്രവർത്തകനായിരുന്നു കെ.എസ്. അച്യുതൻ(16 മേയ് 1915 - ജൂലൈ 1983). നാട്ടിക നിയോജകമണ്ഡലത്തിൽ നിന്നും കോൺഗ്രസ് പ്രതിനിധിയായാണ് അച്യുതൻ ഒന്നാം കേരള നിയമസഭയിൽ എത്തിയത്[1]. പതിനാറാം വയസിൽ കോൺഗ്രസിൽ പ്രവേശിച്ച അച്യുതൻ ധാരാളാം സമരങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. വൈക്കം സത്യാഗ്രഹം, ഖാദി മൂവ്മെന്റ്, തൊട്ടുകൂടായ്മയെക്കെതിരേയുള്ള പ്രക്ഷോഭങ്ങൾ എന്നിവ അവയിൽ ചിലതാണ്. പത്രപ്രവർത്തനത്തിലും താല്പര്യം കാണിച്ചിരുന്ന അച്യുതൻ കലാകായികരംഗത്തും തന്റെ കഴിവുകൾ തെളിയിച്ചിരുന്നു.

കെ.എസ്. അച്യുതൻ
K.S. Achuthan.jpg
കേരള നിയമസഭ അംഗം
ഔദ്യോഗിക കാലം
മാർച്ച് 16 1957 – ജൂലൈ 31 1959
പിൻഗാമികെ.ടി. അച്യുതൻ
മണ്ഡലംനാട്ടിക
വ്യക്തിഗത വിവരണം
ജനനം(1915-05-16)മേയ് 16, 1915
മരണംജൂലൈ 1983(1983-07-00) (പ്രായം 68)
രാഷ്ട്രീയ പാർട്ടികോൺഗ്രസ്
As of സെപ്റ്റംബർ 16, 2020
ഉറവിടം: നിയമസഭ

തിരഞ്ഞെടുപ്പുകൾതിരുത്തുക

തിരഞ്ഞെടുപ്പുകൾ [2]
വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും
1957 നാട്ടിക നിയമസഭാമണ്ഡലം കെ.എസ്. അച്യുതൻ ഐ.എൻ.സി. പി.കെ. ഗോപാലകൃഷ്ണൻ സി.പി.ഐ.

അവലംബംതിരുത്തുക

"https://ml.wikipedia.org/w/index.php?title=കെ.എസ്._അച്യുതൻ&oldid=3455642" എന്ന താളിൽനിന്ന് ശേഖരിച്ചത്