കൂട്ടിക്കട
കേരളത്തിൽ കൊല്ലം ജില്ലയിലുള്ള ഒരു ചെറുനഗരമാണ് കൂട്ടിക്കട. കൊല്ലം കോർപ്പറേഷന്റെ കീഴിലുള്ള 29-ആം വാർഡാണിത്.[1] കൊല്ലം - തിരുവനന്തപുരം തീവണ്ടിപ്പാത കൂട്ടിക്കടയിലൂടെ കടന്നുപോകുന്നുണ്ട്. നഗരത്തിലെ ജനസാന്ദ്രത കൂടിയ ഒരു പ്രദേശമായതിനാൽ ഇവിടെ ധാരാളം ക്ഷേത്രങ്ങളും പള്ളികളും കാണപ്പെടുന്നു.
കൂട്ടിക്കട Koottikada | |
---|---|
Neighbourhood | |
Coordinates: 8°51′15″N 76°38′17″E / 8.854297°N 76.638033°E | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
നഗരം | കൊല്ലം |
• ഭരണസമിതി | കൊല്ലം കോർപ്പറേഷൻ |
• ഔദ്യോഗിക ഭാഷകൾ | മലയാളം, ഇംഗ്ലീഷ് |
സമയമേഖല | UTC+5:30 (IST) |
പിൻകോഡ് | 691020 |
വാഹന റെജിസ്ട്രേഷൻ | KL-02 |
ലോക്സഭ മണ്ഡലം | കൊല്ലം |
ഭരണാധികാരി | കൊല്ലം കോർപ്പറേഷൻ |
ശരാശരി ഉഷ്ണകാല താപനില | 34 °C (93 °F) |
ശരാശരി ശൈത്യകാല താപനില | 22 °C (72 °F) |
വെബ്സൈറ്റ് | http://www.kollam.nic.in |
പ്രാധാന്യം
തിരുത്തുകകൊല്ലം നഗരത്തിൽ വളർച്ചയുടെ പാതയിൽ മുന്നേറിക്കൊണ്ടിരിക്കുന്ന ഒരു പ്രദേശമാണ് കൂട്ടിക്കട. മയ്യനാട് തീവണ്ടിനിലയത്തോട് ചേർന്നു കിടക്കുന്ന ഈ പ്രദേശത്ത് റെയിൽ, റോഡ്, ജല ഗതാഗത മാർഗ്ഗങ്ങളിലൂടെ എത്തിച്ചേരാൻ സാധിക്കും.കൂട്ടിക്കടയ്ക്കു സമീപമുള്ള പ്രദേശങ്ങളാണ് മയ്യനാട്, ഇരവിപുരം, വാളത്തുംഗൽ, പള്ളിമുക്ക്, തട്ടാമല എന്നിവ. കൊല്ലം നഗരത്തിലെ ഒരു പ്രധാനപ്പെട്ട ചേരിയായ 'ചിറവയൽ ചേരി' കൂട്ടിക്കടയിലാണ് സ്ഥിതിചെയ്യുന്നത്.[2] നഗരത്തിലെ പ്രധാനപ്പെട്ട കേബിൾ ഓപ്പറേറ്റർമാർ ഇവിടം ആസ്ഥാനമാക്കി പ്രവർത്തിച്ചുവരുന്നു.[3] പ്രശസ്ത കഥകളി കലാകാരൻ കലാമണ്ഡലം രാജീവ് കൂട്ടിക്കട സ്വദേശിയാണ്.[4] ജില്ലയിലെ പ്രധാനപ്പെട്ട ഒരു പ്രാഥമിക വിദ്യാലയമായ ന്യൂ ഹോളി ഏഞ്ചൽസ് സ്കൂൾ കൂട്ടിക്കടയിൽ സ്ഥിതിചെയ്യുന്നു.[5] കൊല്ലം - പരവൂർ തീരദേശപാതയുടെ നിർമ്മാണം പൂർത്തിയാകുന്നതോടെ കൂട്ടിക്കട ഒരു ശക്തമായ ഗതാഗതകേന്ദ്രമായി മാറും.koottikkada railway bridge
അവലംബം
തിരുത്തുക- ↑ "Councils - Kollam Municipal Corporation". Archived from the original on 2014-12-22. Retrieved 3 February 2015.
- ↑ "City Development Plan for Kollam, 2041" (PDF). Archived from the original (PDF) on 2014-12-29. Retrieved 3 February 2015.
- ↑ "IBF India - Kollam" (PDF). Archived from the original (PDF) on 2016-03-05. Retrieved 3 February 2015.
- ↑ "Narthaki - A web directory of classical Indian dancers". Retrieved 3 February 2015.
- ↑ "Kerala Schools". Archived from the original on 2015-02-03. Retrieved 3 February 2015.