കൊല്ലം - തിരുവനന്തപുരം തീവണ്ടിപ്പാത

കൊല്ലത്തിനും തിരുവനന്തപുരത്തിനും ഇടയിലുള്ള റെയില്‍പ്പാത


ദക്ഷിണ റെയിൽവേയുടെ ഭാഗമായി കൊല്ലത്തെയും തിരുവനന്തപുരത്തെയും ബന്ധിപ്പിക്കുന്ന പാതയാണ് കൊല്ലം-തിരുവനന്തപുരം തീവണ്ടിപ്പാത. കൊല്ലം-ചെങ്കോട്ട റെയിൽപ്പാതയുടെ തുടർച്ചയായി 1918 ജനുവരി 4-ന് ആരംഭിച്ചതാണ് ഈ പാത.

കൊല്ലം-തിരുവനന്തപുരം തീവണ്ടിപ്പാത
കൊല്ലം റെയിൽവേസ്റ്റേഷനിൽ നിർത്തിയിരിക്കുന്ന തീവണ്ടി എഞ്ചിൻ.
അടിസ്ഥാനവിവരം
സം‌വിധാനംവൈദ്യുതീകരിച്ചത്
അവസ്ഥപ്രവർത്തിക്കുന്നു
സ്ഥാനംകേരളം
തുടക്കംകൊല്ലം റെയിൽവേസ്റ്റേഷൻ (QLN)
ഒടുക്കംതിരുവനന്തപുരം സെൻട്രൽ തീവണ്ടിനിലയം (TVC)
നിലയങ്ങൾ18
സേവനങ്ങൾ1
വെബ് കണ്ണിSouthern Railway
പ്രവർത്തനം
പ്രാരംഭം4 ജനുവരി 1918; 107 വർഷങ്ങൾക്ക് മുമ്പ് (1918-01-04)
ഉടമദക്ഷിണ റെയിൽവേ
പ്രവർത്തകർതിരുവനന്തപുരം റെയിൽവേ ഡിവിഷൻ
മേഖലAt–grade
ഡിപ്പോകൾകൊല്ലം മെമു ഷെഡ്
റോളിങ്ങ് സ്റ്റോക്ക്WAP-1, WAP-4 electric locos; WDS-6, WDM-2, WDM-3A, WDP-4 and WDG-3A, WDG-4
സാങ്കേതികം
മൊത്തം റെയിൽ‌വേ ദൂരം65 കിലോമീറ്റർ (213,000 അടി)
പാതയുടെ ഗേജ്1,676 mm (5 ft 6 in)
മികച്ച വേഗം82 kilometres per hour (51 mph)

ചരിത്രം

തിരുത്തുക

1902-ൽ ദക്ഷിണേന്ത്യൻ റെയിൽവേ കമ്പനി തിരുവിതാംകൂറിന്റെ വ്യാവസായിക തലസ്ഥാനമായിരുന്ന കൊല്ലത്തെയും മദ്രാസിനെയും ബന്ധിപ്പിച്ചുകൊണ്ട് കൊല്ലം - ചെങ്കോട്ട തീവണ്ടിപ്പാത ആരംഭിച്ചു. കൊല്ലം നഗരത്തിന്റെ വാണിജ്യ പ്രാധാന്യം മനസ്സിലാക്കിയ ബ്രിട്ടീഷുകാർ കശുവണ്ടിയും കുരുമുളകും സുഗന്ധവ്യഞ്ജനങ്ങളും സുഗമമായി കൊണ്ടുപോകുന്നതിനായാണ് ഇങ്ങനെയൊരു പാത തുടങ്ങിയത്.[1] ദക്ഷിണേന്ത്യൻ റെയിൽവേ കമ്പനി കൊല്ലം-ചെങ്കോട്ട തീവണ്ടിപ്പാതയെ 1918 ജനുവരി 4-ന് തിരുവനന്തപുരത്തെ ചാല വരെയും 1931-ൽ തിരുവനന്തപുരം സെൻട്രൽ (തമ്പാനൂർ) വരെയും ദീർഘിപ്പിച്ചു.[2] തിരുവനന്തപുരം റെയിൽവേ ഡിവിഷനാണ് കൊല്ലം - തിരുവനന്തപുരം തീവണ്ടിപ്പാതയുടെ നിയന്ത്രണ ചുമതല വഹിക്കുന്നത്.[2][3]

സ്റ്റേഷനുകൾ

തിരുത്തുക
നം. സ്റ്റേഷൻ നിലവാരം
1 കൊല്ലം റെയിൽവേസ്റ്റേഷൻ
2 ഇരവിപുരം എഫ്
3 മയ്യനാട്
4 പരവൂർ ഡി
5 കാപ്പിൽ
6 ഇടവ എഫ്
7 വർക്കല ബി
8 അകത്തുമുറി
9 കടയ്ക്കാവൂർ ഡി
10 ചിറയിൻകീഴ് ഡി
11 പെരുങ്കുഴി എഫ്
12 മുരുക്കുംപുഴ
13 കണിയാപുരം
14 കഴക്കൂട്ടം ഡി
15 വേളി എഫ്
16 കൊച്ചുവേളി ബി
17 പേട്ട
18 തിരുവനന്തപുരം സെൻട്രൽ തീവണ്ടിനിലയം എ1
  1. "Kollam Municipal Corporation". Archived from the original on 2017-10-20. Retrieved 15 June 2015.
  2. 2.0 2.1 "History of Quilon". Retrieved 15 June 2015.
  3. Jimmy, Jose. "Cochin Harbour Terminus". Trainweb. Retrieved 15 June 2015.

പുറംകണ്ണികൾ

തിരുത്തുക