കുലശേഖരം ചെമ്പകപ്പറ ശ്രീ ബാല ഭദ്രാദേവി ക്ഷേത്രം (ചെമ്പകപ്പറ കാവ്)

കന്യാകുമാരി ജില്ലയിലെ തിരുവട്ടാർ താലൂക്കിൽ കുലശേഖരം എന്ന പട്ടണത്തിനു സമീപം സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണ്(കാവ്) കാവുവിള ചെമ്പകപ്പറ ശ്രീ ബാലഭദ്രാദേവി ക്ഷേത്രം. തുടക്കത്തിൽ കാവ് ആയിരുന്നത് ഇപ്പോൾ ക്ഷേത്രരൂപത്തിൽ പുനരുദ്ധരിച്ചിരിക്കുന്നു. ദേശവാസികൾ ദേവിയെ കാവിലമ്മ എന്ന് ഭക്തിപൂർവം വിളിക്കുന്നു.

ഐതീഹ്യം തിരുത്തുക

ചിരപുരാതനമായ ദേശമാണ് കുലശേഖരം. കുലശേഖരത്തിന് അടുത്തായിട്ടാണ് കാവുവിള എന്ന പ്രദേശം സ്ഥിതി ചെയ്യുന്നത്. അവിടുത്തെ ഒരു നായർ തറവാടായ വലിയവീട്ടുകാരുടെ ഉടമസ്ഥതയിലായിരുന്നു ഇന്ന് ക്ഷേത്രം നിൽക്കുന്ന ഭൂമി. ചെമ്പകപ്പൂക്കൾ പൊഴിയുന്ന അവിടം വിജനമായ ഒരു കാവായിരുന്നു. അങ്ങനെയിരിക്കെ ഒരുനാൾ ആ പ്രദേശത്ത് താമസിച്ചിരുന്ന ചെട്ടി സമുദായത്തിൽപ്പെട്ട ഒരു ബാലിക കാവിൽ വരാനിടയായി. അപ്പോൾ വിജനമായ ആ കാവിൽ എങ്ങുനിന്നോ ഒരു സ്ത്രീ ബാലികയ്ക്കു മുന്നിൽ പ്രത്യക്ഷയായ്. അവർ ഇനിമേലിൽ ഒറ്റക്ക് വരരുതെന്ന് ബാലികയെ സ്നേഹപൂർവം വിലക്കുകയുണ്ടായ്. എന്നിട്ട് അവിടെയുള്ള ചെമ്പകപ്പൂക്കൾ കോർത്ത് ഒരു മാലയുണ്ടാക്കി അത് ആ ബാലികയുടെ ശിരസ്സിൽ ചൂടിച്ചു അവളെ യാത്രയാക്കി. പക്ഷേ വിലക്ക് ലംഘിച്ച് ആ ബാലിക പിറ്റേന്നും അവിടെ വരുകെയുണ്ടായി. തുടർന്ന് അവിടെയുണ്ടായിരുന്ന സ്ത്രീ ബാലികയുടെ മുന്നിൽ ദേവീരൂപത്തിൽ പ്രത്യക്ഷയായി. തുടർന്ന് ആ ബാലിക |ദേവിയിൽ വിലയം പ്രാപിച്ചു. തത്ഫലമായി ദേവി ബാലികയുടെ സ്വരൂപത്തിൽ ശ്രീ ബാലഭദ്രാദേവിയായി കാവിൽ കുടികൊണ്ടു.

പ്രതിഷ്ഠ തിരുത്തുക

ബാലികയുടെ രൂപത്തിലുള്ള ഭദ്രകാളി സ്വരൂപമുള്ള ശ്രീ ബാലഭദ്രയാണ് ഇവിടുത്തെ പ്രതിഷ്ഠ.

ഉപദേവതകൾ തിരുത്തുക

സവിശഷതകൾ തിരുത്തുക

ആദ്യ കാലങ്ങളിൽ വിശേഷാൽ ദിനങ്ങളിൽ മാത്രം കാവിൽ പൂജ നടത്തിയിരുന്നുള്ളു. ക്ഷേത്ര പുനുദ്ധാരണത്തിനു ശേഷം നിത്യേന വൈകിട്ട് മാത്രം നട തുറന്നു പൂജകൾ നടത്തുന്നു. കൂടാതെ വിശേഷാൽ ദിവസങ്ങൾ ആയ പൗർണമി, പ്രദോഷം, ആയില്യം തുടങ്ങിയ നാളുകളിൽ വിശേഷാൽ പൂജകൾ ഭക്തരുടെ വഴിപാടായി ദേവിക്ക് സമർപ്പിക്കുന്നു. ഈ ദിനങ്ങളിൽ ക്ഷേത്രദർശനം നടത്തുന്നത് അത്യുത്തമമായി കണക്കാക്കുന്നു.

ക്ഷേത്രഭരണം തിരുത്തുക

ക്ഷേത്രം സ്ഥിതി ചെയ്യുന്ന കാവുവിള പുരാതന നായർ കുടുംബങ്ങൾ ധാരാളമായുള്ള പ്രദേശമാണ്. കൂടാതെ മറ്റു സമുദായങ്ങളും വസിക്കുന്നു. അവർ കാവിലമ്മയെ അവരുടെ പരദേവതയായ് കരുതുന്നു. നല്ലവരായ നാട്ടുകാരുടെ സഹകരണത്തോടെ അവിടുത്തെ നായർ കുടുംബത്തിൽപ്പെട്ടവർ ക്ഷേത്രഭരണം നടത്തിവരുന്നു. കാവുവിളയിലെ പുത്തൻവീട്, കുഞ്ചുവീട്, കീഴേവീട്, പുളിമൂട്ടുവിളവീട്, പരുത്തിവിളവീട്, അക്കരവീട് തുടങ്ങിയ നായർ വീടുകളിലെ ആളുകൾ ക്ഷേത്രകാര്യങ്ങൾക്ക് നേതൃത്വം നൽകുന്നു. കൂടാതെ നാട്ടുകാരുടെ അകമഴിഞ്ഞ സഹായസഹകരണങ്ങളും ക്ഷേത്ര നടത്തിപ്പിന് ലഭിച്ചുവരുന്നു.

തിരു:ഉത്സവം തിരുത്തുക

എല്ലാ വർഷവും ധനു/മകരം മാസങ്ങളിലായി പ്രതിഷ്ഠാവാർഷികവും ഭജന പട്ടാഭിഷേകവും ഭക്തിപുരസരം തിരു:ഉത്സവമായി ആഘോഷിച്ചു വരുന്നു. മൂന്ന് ദിവസങ്ങളിലായുള്ള ഉത്സവത്തിൽ വിശേഷാൽ പൂജകളും മറ്റും നടത്തുന്നു. സുമംഗലിപൂജ, തിരുവിളക്ക്പൂജ, പുഷ്പ്പാഭിഷേകം തുടങ്ങി അനവധി പൂജകൾ ഈ ദിവസങ്ങളിൽ നടത്തുന്നു. ഉത്സവത്തിൻ്റെ പ്രാരംഭ ദിനത്തിൽ ദേവിക്ക് ഭക്തർ പൊങ്കാല സമർപ്പണം നടത്തുന്നു. ഉത്സവത്തിൻ്റെ അന്തിമ ദിനത്തിൽ ദേവിയുടെ പ്രതിനിധിയായി ഭഗവാൻ ശ്രീകൃഷണൻ്റെ രൂപം സപ്രമഞ്ചത്തിൽ എഴുന്നള്ളിച്ച് ഗ്രാമപ്രദക്ഷിണം നടത്തുന്നു. ഭഗവാൻ്റെ എഴുന്നള്ളിപ്പിന് അകമ്പടി സേവിച്ചു കൊണ്ട് ഭക്തർ താലപ്പൊലിയും മുത്തുകുടയും എടുക്കുന്നു. കൂടാതെ ബാലന്മാർ കൊടിതോരണങ്ങൾ വീശിയും വാഹനങ്ങൾ അകമ്പടി സേവിച്ചും ഘോഷയാത്രയെ അനുഗമിക്കുന്നു. ഘോഷയാത്ര കടന്നുപോകുന്ന പാതയുടെ സമീപമുള്ള ഭവനങ്ങളിൽ നിന്നും ഭക്തർ സമർപ്പിക്കുന്ന പടുക്കയും വിളക്കും ഭഗവാൻ സ്വീകരിച്ചു അവരെ അനുഗ്രഹിക്കുന്നു. കൂടാതെ ഉത്സവ ദിനങ്ങളിൽ കുട്ടികളുടെ വിവിധ കലാപരിപാടികളും ക്ഷേത്രത്തിൽ അരങ്ങേറുന്നു.

സ്ഥാനം തിരുത്തുക

കന്യാകുമാരി ജില്ലയിലെ തിരുവട്ടാർ താലൂക്കിൽ കുലശേഖരത്താണ് ചെമ്പകപ്പറ കാവ് സ്ഥിതി ചെയ്യുന്നത്. കുലശേഖരം മാർക്കറ്റ് ജംഗ്ഷനിൽ നിന്നും 1.5 KM അകലെയായി കാവുവിള എന്ന പ്രദേശത്ത് ക്ഷേത്രം സ്ഥിതി ചെയ്യുന്നു.