ഭാരതത്തിൻറെ ചരിത്രത്തിൽ രേഖപ്പെടുത്തിയ ആദ്യത്തെ മനുഷ്യ ബോംബ് ആണ് തമിഴ് നാട്ടിലെ , ശിവഗംഗയിലെ റാണിയായിരുന്ന വേലു നാച്ചിയരിൻറെ സൈന്യാധിപയായ സാംബവ വംശജയായ കുയിലി[1]

കുയിലി
ശിവഗംഗയിലെ സൈന്യാധിപ
ഭരണകാലംപതിനെട്ടാം നൂറ്റാണ്ട്
ജനനം1770 കളിൽ
ജന്മസ്ഥലംശിവഗംഗ, മദ്രാസ് സംസ്ഥാനം, ബ്രിട്ടീഷ് ഇന്ത്യ
മരണം1780ൽ
മരണസ്ഥലംശിവഗംഗ, തമിഴ്‌നാട്‌, ബ്രിട്ടീഷ് ഇന്ത്യ
മതവിശ്വാസംഹിന്ദു

ജീവിതരേഖതിരുത്തുക

പതിനെട്ടാം നൂറ്റാണ്ടിൽ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയ്ക്ക് എതിരായി പോരാടിയ ശിവഗംഗയിലെ റാണി വേലു നാച്ചിയാർ ഒരു മഹാ സൈന്യത്തെ തന്നെ സ്വന്തമായി പരിശീലനം നൽകി അതിസാഹസികരായ കുറച്ചു യുവതികളെ വളർത്തി എടുത്തിരിന്നു. അവർക്കായി പ്രത്യേക വിഭാഗവും രൂപികരിച്ചു. സുന്ദരിയും ബുദ്ധിമതിയുമായിരുന്ന കുയിലിയെ തൻറെ സൈന്യാധിപയായും വേലു നായിച്ചർ വാഴിച്ചു[2].

മരണംതിരുത്തുക

1780 ൽ വേലു നാച്ചിയരും ഹൈദരാലിയും ചേർന്ന് ബ്രിട്ടീഷുകാർക്ക് എതിരെ ഒരു ആക്രമണം നടത്താൻ പദ്ധതി ഇട്ടു. ബ്രിട്ടീഷുകാർ വെടിക്കോപ്പുകൾ സൂക്ഷിച്ചിരിക്കുന്ന ആയുധപുര എങ്ങനെ എങ്കിലും തകർക്കുക എന്നതായിരിന്നു അവരുടെ പദ്ധതി. അതിൻറെ ചുമതല ഏൽപ്പിച്ചത് വേലു നാച്ചിയരുടെ വിശ്വസ്തയായ പടനായികയായ കുയിലിയെ ആയിരന്നു[3].

ബ്രിട്ടീഷുകാർ തങ്ങളുടെ ആയുധങ്ങളും വെടിക്കോപ്പുകളും സൂക്ഷിച്ചിരിക്കുന്നത് ഒരു ക്ഷേത്രത്തിലാണെന്നു മനസ്സിലാക്കിയ കുയിലിയും കൂട്ടരും അതു നശിപ്പിക്കുന്നതിനുള്ള വഴികൾ ആലോചിച്ചു

സ്ത്രീകൾക്ക് മാത്രം പ്രവേശനമുണ്ടായിരുന്ന ക്ഷേത്രത്തിൽ വിജയദശമി ദിവസം പൂജകൾ നടത്താൻ എന്ന വ്യാജേന ഉള്ളിൽ കയറിയ കുയിലി തൻറെ ശരീരത്തിൽ മുഴുവനും നെയ്യ് പുരട്ടികൊണ്ട് സ്വയം തീ കൊളുത്തി ആയുധങ്ങൾ സൂക്ഷിച്ചിരിക്കുന്ന അറയിലേയ്ക്ക് ഓടിക്കയറി. ഉടൻ തന്നെ അവിടെ അത്യുഗ്രമായ സ്ഫോടനം നടക്കുകയും അവിടെ സൂക്ഷിച്ചിരുന്ന ആയുധങ്ങൾ എല്ലാം കത്തി ചാമ്പൽ ആയി മാറുകയും ചെയ്തു . ആ ഉഗ്ര സ്പോടനത്തിൽ കുയിലി എന്ന ധീര വനിത വീരമൃതു വരിക്കുകയും ചെയ്തു.

എന്നാൽ ഈ വിവരം വേലു നാച്ചിയരെ വളരെയധികം ദുഃഖത്തിലാഴ്ത്തി. കുയിലിയുടെ ജീവത്യാഗത്തിനു ശേഷം നടന്ന യുദ്ധത്തിൽ ബ്രിട്ടീഷ്കാർക്ക് എതിരെ വൻ വിജയം കൈവരിക്കാൻ വേലു നച്ചിയാർക്ക് കഴിഞ്ഞു [4].

കുറിപ്പുകൾതിരുത്തുക

കുയിലിയോടുള്ള ആദരസൂചകമായി തമിഴ്നാട്ടിലെ ശിവഗംഗ ജില്ലയിൽ ഒരു സ്മാരകം നിർമ്മിച്ചിട്ടുണ്ട്

ഇതും വായിക്കുകതിരുത്തുക

അവലംബംതിരുത്തുക

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=കുയിലി&oldid=2861829" എന്ന താളിൽനിന്ന് ശേഖരിച്ചത്