ഭാരതത്തിലെ ആദിമ ദ്രാവിഡ വിഭാഗങ്ങളിൽ പ്രധാന വിഭാഗമാണ് സാംബവർ. തമിഴ്‌നാട്, കേരളം എന്നിവിടങ്ങളിൽ കൂടുതലായും കർണാടകയിൽ പരിമിതമായും കാണുന്ന ജാതി വിഭാഗമാണ് സാംബവർ. കേരളത്തിൽ ഇവർ പറയർ എന്നും അറിയപ്പെടുന്നു. ഭാരതത്തിൽ സാംബവർ  പല നാമങ്ങളിൽ അറിയപെടുന്നു . മഹർ, മാംഗ്, മാഡിക, മാല, ചാമർ, മൗര്യ എന്നും സൗത്ത് ഇൻഡ്യയിൽ പത്മ ,സാംബവ , വള്ളുവർ,പറയൻ, സാംബവൻ എന്നീപേരുകളിലും അറിയപ്പെടുന്നു. പല്ലവരുടെ കാലഘട്ടത്തിൽ രാജാവിന്റെ മുഖ്യ ഉപദേഷ്ടക്കളായും, ജ്യോതി ശാസ്ത്രക്കാരായും ഇവർ അറിയപെട്ടിരുന്നു. അകംനാനൂറിലും പുറംനാനൂറിലും സാംബവരെ കുറിച്ച് പരാമർശിക്കുന്നുണ്ട്. സംഘകാലത്തിൽ സാംബവർ ക്ഷേത്ര സംരക്ഷകരും പൂജാരികളും വാദ്യക്കാരും ആയിരുന്നതായി സംഘകാല കൃതികൾ.പണ്ഡിതർ അയോധി ദാസ്സറും Dr.അംബേദ്ക്കറും ഇവർ ബുദ്ധത അനുയായികൾ ആയി കണ്ടെത്തുന്നു. ബ്രാമണ ജാതിമേധാവിത്വ കാലത്ത് ഇവർ കംബോഡിയ, മൗറിഷ്യസ്, സൗത്ത് ആഫ്രിക്ക, സിംഗപ്പൂർ, സിംബാവെ, ഫിലപ്പീൻസ്, വിയ്റ്റനാം, ശ്രീലങ്ക തുടങ്ങിയ സ്ഥലങ്ങളിലേക്ക് ചിതറിക്കപ്പെടുകയും ഹിന്ദു ജാതിവ്യവസ്ഥിത സമൂഹത്തിൽ പിൻതള്ളപ്പെട്ടു പോവുകയും ചെയ്തു. ഇക്കാലത്ത് പറയർ കേരളത്തിൽ പ്രധാനമായും കാർഷിക വേല,മുറം, കുട്ട , പനമ്പ് തുടങ്ങിയവ നിർമ്മിക്കൽ എന്നീ തൊഴിലുകൾ കൂടുതലായി ചെയ്യാൻ നിർബന്ധിതരായി. അതുപോലെ തന്നെ മന്ത്രവാദത്തിലും(ഒടി വിദ്യ )  കലാപരമായും കഴിവുള്ളവർ ആണ് പറയർ .ഇന്ന് പട്ടിക ജാതി വിഭാഗത്തിൽ ആണ് ഇവർ.

കേരളത്തിലെ നവോത്ഥാന പ്രസ്ഥാനത്തിൽ സാംബവ സമുദായത്തിന് സവിശേഷ പ്രാധാന്യമുണ്ട്.കേരളത്തിൽ ആദ്യമായി സമുദായ അടിസ്ഥാനത്തിൽ സംഘടിച്ചതു സാംബവർ ആണ്. 1911 ആഗസ്ത് 29 ന് ബ്രഹ്മ പ്രത്യക്ഷ സാധുജന പറയർ സംഘം രൂപീകൃതമായി. തിരുവിതാംകൂർ ശ്രീമൂലംപ്രജാ സഭാ അംഗമായിരുന്ന കാവാരികുളം കണ്ടൻ കുമാരൻ ആദ്യ പ്രസിഡന്റും ആരുകാട്ട് ഊപ്പ ജനറൽ സെക്രട്ടറിയുമായി ആണ് സംഘം രൂപീകരിച്ചത്.ആത്മബോധോദയ സംഘം സ്ഥാപകൻ ശുഭാനന്ദ ഗുരുദേവൻ , പ്രത്യക്ഷ രക്ഷാ ദൈവസഭ സ്ഥാപകൻ ശ്രീകുമാരഗുരു ദേവൻ എന്നിവരെല്ലാം കേരള ചരിത്രത്തിൽ മാറ്റം വരുത്തിയ പറയർക്കിടയിൽ നിന്നും ഉയർന്ന് വന്ന നവോത്ഥാന നായകർ ആണ് .

തമിഴ്നാട്ടിലും കേരളത്തിലുമായി പടർന്നു കിടക്കുന്നതാണ് ഇവരുടെ സമൂഹം . ഇളയരാജ ,ഗായകൻ ദേവ ,കലാഭവൻ മണി ,നെയ്യാറ്റിൻകര വാസുദേവൻ തുടങ്ങി ഒട്ടനവധി കലാകാരൻമാർ പറയ സമുദായത്തിൽ നിന്ന് നമ്മുക്ക് കാണാൻ കഴിയും .

മറ്റ് പ്രശസ്ത വ്യക്തികൾ:

RLV രാമകൃഷ്ണൻ

A കുഞ്ഞിരാമൻ

ജാസി ഗിഫ്റ്റ്

ലെനിൻ രാജേന്ദ്രൻ

തിരുവള്ളുവർ

ഡോ.കെ.ആർ വിശ്വംഭരൻ

ദാസ്ക്കരൻ BA

ഡോ.സി.സി പ്രസാദ്

വെണ്ണിക്കുളം മാധവൻ

ഐ.ബാബു കുന്നത്തൂർ

കെ.എ നാരായണൻ

"https://ml.wikipedia.org/w/index.php?title=സാംബവർ&oldid=3965298" എന്ന താളിൽനിന്ന് ശേഖരിച്ചത്