വേലു നച്ചിയാർ
തമിഴ്നാട്ടിലുള്ള ശിവഗംഗയിലെ റാണിയായിരുന്നു വേലു നച്ചിയാർ. ഝാൻസി റാണിക്കും മുമ്പേ ബ്രിട്ടീഷ് സാമ്രാജ്യത്തിനോടു പൊരുതിയ വനിതയായിരുന്നു വേലു നച്ചിയാർ.[2] ഇന്ത്യയുടെ ജോൻ ഓഫ് ആർക്ക് എന്ന് റാണിയെ ചരിത്രകാരന്മാർ വിശേഷിപ്പിക്കുന്നു.[3]
റാണി വേലു നച്ചിയാർ | |
---|---|
ശിവഗംഗയിലെ റാണി രാമനാഥപുരം രാജ്ഞി | |
![]() റാണി വേലു നച്ചിയാർ - ഛായാചിത്രം | |
ഭരണകാലം | പതിനെട്ടാം നൂറ്റാണ്ട് |
ജനനം | ജനുവരി 3, 1730 |
ജന്മസ്ഥലം | ശിവഗംഗ, മദ്രാസ് സംസ്ഥാനം, ബ്രിട്ടീഷ് ഇന്ത്യ [1] |
മരണം | 1796 ഡിസംബർ 25 |
മരണസ്ഥലം | ശിവഗംഗ, മദ്രാസ് സംസ്ഥാനം, ബ്രിട്ടീഷ് ഇന്ത്യ |
പിൻഗാമി | ബ്രിട്ടീഷ് രാജ് |
പിതാവ് | ചെല്ലമുത്തു സേതുപതി |
മാതാവ് | മുത്തത്താൽ നച്ചിയാർ |
മതവിശ്വാസം | ഹിന്ദു |
ആദ്യകാല ജീവിതംതിരുത്തുക
രാമനാഥപുരത്തെ രാജകുമാരിയായിരുന്നു വേലു നച്ചിയാർ. രാജ ചെല്ലമുത്തു സേതുപതിയും, റാണി സാകന്ധിയും ആയിരുന്നു മാതാപിതാക്കൾ. രാജകുടുംബത്തിലെ ഏകമകളായിരുന്നു വേലു നച്ചിയാർ. ഈ കുടുംബത്തിൽ ആൺ പിന്തുടർച്ചാവകാശി ഇല്ലാതിരുന്നതിനാൽ, രാജകുമാരനേപ്പോലെയാണ് റാണി വേലു നച്ചിയാരെ മാതാപിതാക്കൾ വളർത്തിയത്. കുതിരസവാരിയും, ആയോധനകലകളും രാജകുമാരി അഭ്യസിച്ചു.[4] യുദ്ധതന്ത്രങ്ങളും, രാജഭരണതന്ത്രങ്ങളും കുമാരിയെ പഠിപ്പിച്ചു. ഫ്രഞ്ച്, ഇംഗ്ലീഷ്, ഉറുദു എന്നീ ഭാഷകളിൽ റാണിക്ക് പ്രാവീണ്യമുണ്ടായിരുന്നു. ശിവഗംഗയിലെ രാജാവിനെയാണ് കുമാരി വിവാഹം ചെയ്തത്. ഈ ദമ്പതികൾക്ക് ഒരു മകളുണ്ടായിരുന്നു.
രാജ്യഭരണംതിരുത്തുക
ഒരു യുദ്ധത്തിലൂടെ ആർക്കോട്ടിലെ നവാബിന്റെ മകനും, ബ്രിട്ടീഷ് സൈന്യവും ചേർന്ന് വേലു നച്ചിയാരുടെ ഭർത്താവിനെ വധിച്ചു. ഭർത്താവിന്റെ മരണത്തോടെ, രാജ്യത്തു നിന്നും തൽക്കാലത്തേക്ക് പലായനം ചെയ്യാൻ റാണി നിർബന്ധിതയായി. മകളോടൊപ്പം ശിവഗംഗയിൽ നിന്നും രക്ഷപ്പെട്ട വേലു നച്ചിയാർ, ഏതാണ്ട് രണ്ടു വർഷക്കാലം മൈസൂർ ഭരണാധികാരിയായിരുന്ന ഹൈദർ അലിയുടെ സംരക്ഷണയിൽ ഡിണ്ടിഗലിനടുത്ത് വിരുപാച്ചി എന്ന സ്ഥലത്ത് ഒളിവിൽ കഴിഞ്ഞു.[5] ഈ കാലഘട്ടത്തിൽ റാണി, ഗോപാല നായ്ക്കരോടും, ഹൈദർ അലിയോടും സഖ്യമുണ്ടാക്കി. ഒരു ചെറു സൈന്യത്തെ കെട്ടിപ്പടുത്ത് അവർ ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരേ യുദ്ധം ചെയ്യാൻ തയ്യാറായി. 1780 ൽ നടന്ന യുദ്ധത്തിൽ റാണി ബ്രിട്ടീഷ് സൈന്യത്തെ പരാജയപ്പെടുത്തി.[6] കുറേ നാളുകളോളം അവർ രാജ്യം ഭരിച്ചു.
ശിവഗംഗയുടെ അധികാരം തിരിച്ചുപിടിച്ച റാണി, കുറേക്കാലങ്ങൾക്കു ശേഷം അധികാരം മരുതു സഹോദരങ്ങൾക്കു പതിച്ചു നൽകി. പിന്നീട് മരുതു സഹോദരങ്ങളായിരുന്നു ശിവഗംഗ റാണിക്കുവേണ്ടി ഭരിച്ചിരുന്നത്.[7]
അവലംബംതിരുത്തുക
- ↑ രാജൻ, ചുങ്കത്ത് (2013-12-05). "ശിവഗംഗയിലെ പെൺവാഴുന്നോർ". മാതൃഭൂമി. ശേഖരിച്ചത് 2016-03-24.
- ↑ ബന്ദന, റായ് (2009). ഗൂർഖാസ്, ദ വാരിയർ റേസ്. കൽപാസ് പബ്ലിക്കേഷൻസ്. പുറം. 272. ISBN 8178357763.
- ↑ "വേലു നച്ചിയാർ - ഇന്ത്യാസ് ജോൻ ഓഫ് ആർക്ക്". പ്രസ്സ് ഇൻഫർമേഷൻ ബ്യൂറോ, ഭാരത സർക്കാർ. ശേഖരിച്ചത് 2016-03-23.
- ↑ അശോക്, യക്കൽദേവി. "വീരമങ്ക വേലു നച്ചിയാർ". ഇന്ത്യൻ സ്ട്രീം റിസർച്ച് ജേണൽ. ശേഖരിച്ചത് 2016-03-25.
- ↑ "അപ്ഹിൽ, ഫോർ ഹിസ്റ്ററീസ് സേക്ക്". ദ ഹിന്ദു. 2007-12-27. ശേഖരിച്ചത് 2016-03-25.
- ↑ "വേലു നച്ചിയാർ, ഇന്ത്യാസ് ജോൻ ഓഫ് ആർക്ക്". പ്രസ്സ് ഇൻഫർമേഷൻ ബ്യൂറോ. ശേഖരിച്ചത് 2016-03-25.
- ↑ കെ.ഗുരു, രാജേഷ് (2015). സർഫറോഷ്, എ നാഡി എക്സപൊസിഷൻ ഓഫ് ദി ലീവ്സ് ഓഫ് ഇന്ത്യൻ റെവല്യൂഷണറീസ്. നോഷൻ പ്രസ്സ്. പുറം. 28. ISBN 9352061721.