മീൻ പിടിക്കുന്നതിന് ഉപയോഗിക്കുന്ന ഒരു ഉപകരണമാണ് കുത്തുകൂട്. ചൂരൽ, ഈറ്റ, മുള, ഈർക്കിൽ എന്നിവയാണ് ഇതിന്റെ നിർമ്മാണ വസ്തുക്കൾ. ആദിവാസി ഗോത്രവിഭാഗത്തിൽപ്പെട്ടവരാണ് കൂടുതലായും ഇതുപയോഗിക്കുന്നത്[1].

കുത്തുകൂട് _ കാഞ്ഞങ്ങാട്, ആദിവാസി കലാമേളയോടനുബന്ധിച്ച് സംഘടിപ്പിച്ച പ്രദർശനത്തിൽ നിന്ന്

വൃത്ത സ്തൂപത്തിന്റെ ആകൃതിിയിലാണ് കുത്തുകൂട് നിർമ്മിതി. ചൂരൽ അല്ലെങ്കിൽ മുള ഉപയോഗിച്ച് നിർമ്മിക്കുന്ന ഒരു ആവരണ ഭാഗവും ഈർക്കിൽ കൊണ്ടുള്ള അരിപ്പയുമാണ് പ്രധാന ഭാഗങ്ങൾ. പുഴയിലും മറ്റും ചെറിയ ചിറ കെട്ടി അതിൽ നിന്ന് വെള്ളമൊഴുകുന്ന ഭാഗത്ത് കുത്തുകൂട് തിരശ്ചീനമായി സ്ഥാപിക്കുന്നു. ഒഴുക്കിൽപ്പെട്ട് ഇതിൽപ്പെടുന്ന മത്സ്യം ഈർക്കിൽ അരിപ്പയിൽ കുടുങ്ങുന്നു .

ഇതു കൂടി കാണുക

തിരുത്തുക

ഒറ്റാൽ

  1. [1]|ഗതകാലസ്മരണയുണർത്തി പുരാവസ്തു പ്രദർശനം | മനോരമ ഓൺലൈൻ
"https://ml.wikipedia.org/w/index.php?title=കുത്തുകൂട്&oldid=3545585" എന്ന താളിൽനിന്ന് ശേഖരിച്ചത്