മനുഷ്യരുടെയും മറ്റ് മൃഗങ്ങളുടെയും അന്നപഥത്തെ ഒരു പരാദം ബാധിക്കുന്ന അവസ്ഥയാണ് കുടൽ പരാദബാധ . അത്തരം പരാന്നഭോജികൾക്ക് ശരീരത്തിൽ എവിടെ വേണമെങ്കിലും ജീവിക്കാൻ കഴിയും, പക്ഷേ മിക്കവയും കുടൽഭിത്തിയിലാണ് കാണപ്പെടുന്നത്.

Intestinal parasite
Human gastro-intestinal system
സ്പെഷ്യാലിറ്റിInfectious disease

നന്നായി വേവിക്കാത്ത മാംസം കഴിക്കുന്നതും, മലിനവെള്ളം കുടിക്കുന്നതും, ശുചിത്വശീലം പാലിക്കാതിരിക്കുന്നതും മറ്റും പരാദബാധയ്ക്ക് കാരണമാകുന്നു.

കുടലിൽ വസിക്കുന്ന ചിലതരം ഹെൽമിൻത്സ്, പ്രോട്ടോസോവ എന്നിവയാണ് കുടൽ പരാന്നഭോജികളായി പ്രവർത്തിക്കുന്നത്. - ഇത് അണുബാധയ്ക്ക് കാരണമാകുന്നു. ഈ അണുബാധകൾ ഹോസ്റ്റിനെ (മനുഷ്യരോ മറ്റ് മൃഗങ്ങളോ) കേടുവരുത്തുകയോ രോഗം ബാധിക്കുകയോ ചെയ്യും. കുടൽ പരാന്നഭോജികൾ വിരകളാണെങ്കിൽ, അതുമൂലമുള്ള അണുബാധയെ ഹെൽമിൻതിയാസിസ് എന്ന് വിളിക്കുന്നു.

അടയാളങ്ങളും ലക്ഷണങ്ങളും

തിരുത്തുക

കുടൽ പരാന്നഭോജികൾ ബാധിച്ചവരിൽ പലതരം ലക്ഷണങ്ങൾ ഉണ്ടാകുന്നു. ഇവയിൽ ഭൂരിഭാഗവും ദഹനനാളത്തിന്റെ സങ്കീർണതകളിലും പൊതുവായ ബലഹീനതയിലും പ്രകടമാകുന്നു. [1] ചെറുകുടലിൽ വീക്കം, വയറിളക്കം, വയറുവേദന, ഓക്കാനം, ഛർദ്ദി തുടങ്ങിയ ലക്ഷണങ്ങൾ കാണപ്പെടാം. ഇത്, പോഷക നിലവാരത്തെ പ്രതികൂലമായി ബാധിക്കുന്നു, മൈക്രോ ന്യൂട്രിയന്റുകളുടെ ആഗിരണം കുറയുന്നു, വിശപ്പ് കുറയുന്നു, ശരീരഭാരം കുറയുന്നു, പലപ്പോഴും വിളർച്ചയ്ക്ക് കാരണമാകുന്ന തരത്തിൽ കുടലിൽ നിന്ന് രക്തം നഷ്ടപ്പെടുന്നു. ഇത് ശാരീരികവും മാനസികവുമായ വൈകല്യങ്ങൾ, കുട്ടികളിലെ വളർച്ചാമുരടിപ്പ് എന്നിവയ്ക്ക് കാരണമാകുന്നു. മലദ്വാരം, ഭഗം എന്നിവയ്ക്ക് ചുറ്റുമുള്ള ചർമ്മത്തിൽ അസഹ്യമായ ചൊറിച്ചിലിനും കാരണമാകുന്നു.[2]

വികസ്വര രാജ്യങ്ങളിലെ ദരിദ്ര സമൂഹങ്ങളിൽ താമസിക്കുന്ന കുട്ടികളിൽ കുടൽ പരാന്നഭോജികളുടെ വ്യാപനം ഏറ്റവും കൂടുതലാണ്. [1] മലിന ജലം, രോഗം ബാധിച്ച മണ്ണ്, അപര്യാപ്തമായ ശുചിത്വം, അനുചിതമായ ശുചിത്വശീലങ്ങൾ എന്നിവയാണ് കുടൽ പരാദബാധയ്ക്ക് സാധാരണ കാരണങ്ങൾ. [3] പ്രത്യേകിച്ചും, മനുഷ്യ മാലിന്യങ്ങൾ സുരക്ഷിതമായി നിർമ്മാർജ്ജനം ചെയ്യാനുള്ള സൗകര്യങ്ങളുടെ അഭാവം കുടൽ പരാന്നഭോജികൾക്കും രോഗങ്ങൾക്കും കാരണമാകും. [4] വേവിക്കാത്ത ഉൽ‌പന്നങ്ങൾ കഴിക്കുന്നത്, [5] മണ്ണ് തിന്നുന്ന സ്വഭാവം, [6] സുരക്ഷിതമായ കുടിവെള്ളത്തിന്റെ ലഭ്യതക്കുറവ് എന്നിവയും പരാദവളർച്ചയുണ്ടാക്കുന്നു.

പാകം ചെയ്യാത്തതോ കഴുകാത്തതോ ആയ ഭക്ഷണം, മലിനമായ വെള്ളം അല്ലെങ്കിൽ കൈകൾ എന്നിവയിൽ നിന്ന് വായിലൂടെ അല്ലെങ്കിൽ ലാർവ ബാധിച്ച മണ്ണുമായി ചർമ്മ സമ്പർക്കം വഴി പരാന്നഭോജികൾക്ക് കുടലിലേക്ക് പ്രവേശിക്കാം; ചില സന്ദർഭങ്ങളിൽ അനിലിംഗസ് പ്രവർത്തിയിലൂടെയും ഇവ ബാധിക്കാം. പലവിധത്തിലും കുടലിലെത്തുന്ന ലാർവകൾ അവിടെ വെച്ച് പ്രത്യുൽപാദനം നടത്തുകയും രോഗലക്ഷണങ്ങളുണ്ടാക്കുകയും ചെയ്യുന്നു. മലിനമായ മണ്ണുമായി സമ്പർക്കം പുലർ‌ത്തിയതിന്‌ ശേഷം ശരീരം നന്നായി വൃത്തിയാക്കിയില്ലെങ്കിൽ‌ പരാദബാധയ്ക്ക് സാധ്യതയുണ്ട്. ദഹനനാളത്തെ കോളനിവത്കരിക്കുന്ന പരാന്നഭോജികളാൽ മലിനമായേക്കാവുന്ന സ്രോതസ്സുകളിൽ നിന്നുള്ള കുടിവെള്ളം കാരണം വികസ്വര രാജ്യങ്ങളിലെ ആളുകൾക്കും പ്രത്യേക അപകടമുണ്ട്.   [ അവലംബം ആവശ്യമാണ് ]

രോഗനിർണയം

തിരുത്തുക
 
ക്രിപ്‌റ്റോസ്‌പോരിഡിയം മുരിസ്

വൈവിധ്യമാർന്ന കുടൽ പരാന്നഭോജികൾ കാരണം, രോഗലക്ഷണങ്ങൾ രോഗനിർണയത്തിന് അപര്യാപ്തമാണ്. മലം പരിശോധനയിലൂടെ രോഗകാരിയെ കണ്ടെത്താം.

പ്രതിരോധവും ഇടപെടലും

തിരുത്തുക

പരാദബാധ ഒഴിവാക്കാൻ നല്ല ശുചിത്വം ആവശ്യമാണ്. [7]

  • കൈ കഴുകുന്നതും ഷൂ ധരിക്കുന്നതുമായ ശീലങ്ങൾ പ്രോത്സാഹിപ്പിക്കുക.
  • പരിസ്ഥിതി ശുചിത്വം വർദ്ധിപ്പിക്കുക
  • സ്കൂളിലും വീട്ടിലും ചെറുപ്രായത്തിൽ തന്നെ കുട്ടികളെ ശുചിത്വം പഠിപ്പിക്കുക [8]
  • പാരിസ്ഥിതിക ശുചിത്വം വർദ്ധിപ്പിക്കുന്നതിനുള്ള ഇടപെടലുകളുമായി ആന്റിഹെൽമിന്തിക് മരുന്ന് ഉപയോഗിക്കുക[9]

ചികിത്സ

തിരുത്തുക
 
പ്രാസിക്വാന്റൽ

പരാന്നഭോജികളെ കൊല്ലാൻ മരുന്നുകൾ ഉപയോഗിക്കുന്നു. മുൻകാലങ്ങളിൽ, ടർപേന്റൈൻ പലപ്പോഴും ഇതിനായി ഉപയോഗിച്ചിരുന്നു. എന്നാൽ ആധുനിക മരുന്നുകളിൽ കുടൽ വിരകൾക്ക് നേരിട്ട് വിഷം കൊടുക്കുന്നില്ല. മറിച്ച്, ആന്റിഹെൽമിന്തിക് മരുന്ന് ഉപയോഗിച്ച്, വിരകളുടെ ദഹനവ്യവസ്ഥ തകരാറിലാക്കി അവയെ നശിപ്പിക്കുന്നു. [ അവലംബം ആവശ്യമാണ് ] ഉദാഹരണത്തിന്, പ്രാസിക്വാന്റൽ ഉപയോഗിച്ച് നാടവിരകളെ നശിപ്പിക്കുന്നു.[10]

  1. 1.0 1.1 "Intestinal worms". World Health Organization (in ബ്രിട്ടീഷ് ഇംഗ്ലീഷ്). Retrieved 2017-03-28.
  2. Ashtiani, M. T. H.; Monajemzadeh, M.; Saghi, B.; Shams, S.; Mortazavi, S. H.; Khaki, S.; Mohseni, N.; Kashi, L.; Nikmanesh, B. (2011-10-01). "Prevalence of intestinal parasites among children referred to Children's Medical Center during 18 years (1991–2008), Tehran, Iran". Annals of Tropical Medicine & Parasitology. 105 (7): 507–513. doi:10.1179/1364859411Y.0000000040. ISSN 0003-4983. PMC 4100314. PMID 22185945.
  3. Ziegelbauer, Kathrin; Speich, Benjamin; Mäusezahl, Daniel; Bos, Robert; Keiser, Jennifer; Utzinger, Jürg (2012-01-24). "Effect of Sanitation on Soil-Transmitted Helminth Infection: Systematic Review and Meta-Analysis". PLOS Medicine. 9 (1): e1001162. doi:10.1371/journal.pmed.1001162. ISSN 1549-1676. PMC 3265535. PMID 22291577.{{cite journal}}: CS1 maint: unflagged free DOI (link)
  4. Cairncross, Sandy; Bartram, Jamie; Cumming, Oliver; Brocklehurst, Clarissa (2010-11-16). "Hygiene, Sanitation, and Water: What Needs to Be Done?". PLOS Medicine. 7 (11): e1000365. doi:10.1371/journal.pmed.1000365. ISSN 1549-1676. PMC 2981587. PMID 21125019.{{cite journal}}: CS1 maint: unflagged free DOI (link)
  5. Bekele, Fitsum; Tefera, Tamirat; Biresaw, Gelila; Yohannes, Tsegaye (2017-01-01). "Parasitic contamination of raw vegetables and fruits collected from selected local markets in Arba Minch town, Southern Ethiopia". Infectious Diseases of Poverty. 6 (1): 19. doi:10.1186/s40249-016-0226-6. ISSN 2049-9957. PMC 5340032. PMID 28264707.{{cite journal}}: CS1 maint: unflagged free DOI (link)
  6. Freeman, M. C.; Chard, A. N.; Nikolay, B.; Garn, J. V.; Okoyo, C.; Kihara, J.; Njenga, S. M.; Pullan, R. L.; Brooker, S. J. (2015-01-01). "Associations between school- and household-level water, sanitation and hygiene conditions and soil-transmitted helminth infection among Kenyan school children". Parasites & Vectors. 8: 412. doi:10.1186/s13071-015-1024-x. ISSN 1756-3305. PMC 4528701. PMID 26248869.{{cite journal}}: CS1 maint: unflagged free DOI (link)
  7. Birn, Anne-Emanuelle; Armando Solórzano (1999). "Public health policy paradoxes: science and politics in the Rockefeller Foundation's hookworm campaign in Mexico in the 1920s". Social Science & Medicine. 49 (9): 1197–1213. doi:10.1016/S0277-9536(99)00160-4. PMID 10501641.
  8. Gelaye, Bizu; Kumie, Abera; Aboset, Nigusu; Berhane, Yemane; Williams, Michelle A. (2014-03-01). "School-based intervention: evaluating the role of water, latrines and hygiene education on trachoma and intestinal parasitic infections in Ethiopia". Journal of Water Sanitation and Hygiene for Development (in ഇംഗ്ലീഷ്). 4 (1): 120–130. doi:10.2166/washdev.2013.060. ISSN 2043-9083. PMC 4387890. PMID 25859318.
  9. Steinmann, Peter; Yap, Peiling; Utzinger, Jürg; Du, Zun-Wei; Jiang, Jin-Yong; Chen, Ran; Wu, Fang-Wei; Chen, Jia-Xu; Zhou, Hui (2015-01-01). "Control of soil-transmitted helminthiasis in Yunnan province, People's Republic of China: Experiences and lessons from a 5-year multi-intervention trial". Acta Tropica. Progress in research and control of helminth infections in Asia. 141, Part B (Pt B): 271–280. doi:10.1016/j.actatropica.2014.10.001. PMID 25308524.
  10. "WHO Model Prescribing Information: Drugs Used in Parasitic Diseases - Second Edition: Helminths: Cestode (tapeworm) infection". apps.who.int. Retrieved 9 December 2017.

പുറംകണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=കുടൽ_പരാദബാധ&oldid=3775307" എന്ന താളിൽനിന്ന് ശേഖരിച്ചത്