കുക്കുർബിറ്റൈൽസ്
സപുഷ്‌പികളിലെ ഒരു നിരയാണ് കുക്കുർബിറ്റൈൽസ് (Cucurbitales). ഈ നിരയിലെ മിക്ക അംഗങ്ങളും മധ്യരേഖാപ്രദേശത്താണ് കാണപ്പെടുന്നത്. കുറ്റിച്ചെടികളും വള്ളികളും മരങ്ങളും എല്ലാം ഇവയിൽ ഉണ്ട്. പരാഗണം മിക്കപ്പോഴും പ്രാണികളാണ് നടത്തുന്നത്, കാറ്റു വഴിയും പരാഗണം നടക്കാറുണ്ട്. എട്ട് സസ്യകുടുംബങ്ങളിലായി 2600 ഓളം സ്പീഷിസുകൾ ഈ നിരയിലുണ്ട്. ഏറ്റവും കൂടുതൽ അംഗങ്ങൾ ബിഗോണിയേസീയിലും (1500 -ഓളം) രണ്ടാമത് കുക്കുർബിറ്റേസീയിലുമാണ്. (900 -ത്തോളം). ഈ രണ്ടുകുടുംബങ്ങളിൽ മാത്രമേ സാമ്പത്തിക പ്രാധാന്യമുള്ള അംഗങ്ങൾ ഉള്ളൂ. വെള്ളരി, കുമ്പളം, മത്തങ്ങ, തണ്ണിമത്തൻ തുടങ്ങിയവ ഈ നിരയിൽ ഉള്ളവയാണ്.
കുക്കുർബിറ്റൈൽസ് | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | Cucurbitales |
Families | |
അവലംബം
തിരുത്തുക- ↑ Angiosperm Phylogeny Group (2009). "An update of the Angiosperm Phylogeny Group classification for the orders and families of flowering plants: APG III". Botanical Journal of the Linnean Society. 161 (2): 105–121. doi:10.1111/j.1095-8339.2009.00996.x. Archived from the original (PDF) on 2017-05-25. Retrieved 2013-07-06.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകവിക്കിസ്പീഷിസിൽ Cucurbitales എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Cucurbitales എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.