അന്റോണി ലോറന്റ് ഡെ ജുസ്യു

(Antoine Laurent de Jussieu എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

അന്റോണി ലോറന്റ് ഡെ ജുസ്യൂ (French pronunciation: [ɑtwan loʁɑ də ʒysjø]) (Antoine Laurent de Jussieu); ഏപ്രിൽ 12, 1748 - 17 സെപ്റ്റംബർ 1836) ഒരു ഫ്രഞ്ച് സസ്യശാസ്ത്രജ്ഞൻ ആയിരുന്നു, പൂച്ചെടികളുടെ ഒരു സ്വാഭാവിക വർഗ്ഗീകരണം ആദ്യമായി പ്രസിദ്ധീകരിച്ചു. അദ്ദേഹത്തിന്റെ വർഗ്ഗീകരണരീതിയാണ് ഇപ്പോഴും പിൻതുടരുന്നത്. അദ്ദേഹത്തിന്റെ മാതൃസഹോദരനായ ബെർണാഡ് ഡി ജുസ്യുവിന്റെ വിപുലമായ പ്രസിദ്ധീകരിക്കാത്ത രചനകളെ അടിസ്ഥാനമാക്കിയായിരുന്നു അദ്ദേഹം വർഗ്ഗീകരണം നടത്തിയിരുന്നത്.

Antoine Laurent de Jussieu
ജനനം(1748-04-12)12 ഏപ്രിൽ 1748
മരണം17 സെപ്റ്റംബർ 1836(1836-09-17) (പ്രായം 88)
ദേശീയത ഫ്രാൻസ്
അറിയപ്പെടുന്നത്Classification of flowering plants
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംBotany
സ്ഥാപനങ്ങൾJardin des Plantes
രചയിതാവ് abbrev. (botany)Juss.

ജുസ്യു ലിയോണിൽ ജനിച്ചു. 1770-ൽ അദ്ദേഹം മെഡിസിൻ പഠനത്തിനായി പാരീസിലെത്തി.1770 മുതൽ 1826 വരെ ജാർഡിൻ ഡെസ് പ്ലാൻറിലെ സസ്യശാസ്ത്ര പ്രൊഫസറായിരുന്നു. അദ്ദേഹത്തിന്റെ മകനായ ഏഡ്രിയൻ ഹെൻറി ഡി ജുസ്യൂ ഒരു സസ്യശാസ്ത്രജ്ഞനും ജാർഡിൻ ഡെസ് പ്ലാൻറിലെ അദ്ദേഹത്തിന്റെ പിൻഗാമിയും ആയിരുന്നു. അദ്ദേഹത്തിന്റെ പൂച്ചെടികളുടെ പഠനമായ ജെനറ പ്ലാൻറേരം (1789), നിരവധി സ്വഭാവങ്ങളുള്ള ഗ്രൂപ്പുകളെ ഉപയോഗത്തിൻറെ അടിസ്ഥാനത്തിൽ നിർവ്വചിക്കുന്നതിന് ഒരു പദ്ധതിശാസ്‌ത്രം ജുസ്യൂ സ്വീകരിച്ചിരുന്നു. പ്രകൃതിശാസ്ത്രജ്ഞനായ മിഷേൽ അഡൻസണിൽ നിന്ന് ഉരുത്തിരിഞ്ഞ ഒരു ആശയമായിരുന്നു ഇത്. ലിന്നേയസിന്റെ "കൃത്രിമ" സമ്പ്രദായത്തെ സംബന്ധിച്ചുള്ള ഒരു നിർണായക പുരോഗതിയായിരുന്നു ഇത്. കേസരത്തെയും ജനിയെയും അടിസ്ഥാനമാക്കി വിവിധ ക്ളാസ്സുകളിലും നിരകളിലുമായി സസ്യങ്ങളെ അദ്ദേഹം വർഗ്ഗീകരിച്ചിരുന്നു. ലിന്നേയസിന്റെ ദ്വി നാമകരണത്തെ ജുസ്യു സൂക്ഷിച്ചു. അതിന്റെ ഫലമായി വളരെപെട്ടെന്ന് തന്നെ അദ്ദേഹത്തിന് അതിൻറെ അടിസ്ഥാനത്തിൽ സസ്യങ്ങളെ വർഗ്ഗീകരിക്കാൻ സാധിച്ചതിൻറെ ഫലമായി ഇന്നത്തെ സസ്യകുടുംബങ്ങളിൽ പലതും ഇപ്പോഴും ജുസ്യുവിൻറെ സംഭാവനയാണ്.

തിരഞ്ഞെടുത്ത പ്രസിദ്ധീകരണങ്ങൾ

തിരുത്തുക

The system of suprageneric nomenclature in botany is officially dated to 4 Aug 1789 with the publication of the Genera Plantarum (Gen. Pl.).[2]

ഇതും കാണുക

തിരുത്തുക

De Jussieu system

ഗ്രന്ഥസൂചി

തിരുത്തുക

വിക്കിമീഡിയ

തിരുത്തുക
 
Wikisource
അന്റോണി ലോറന്റ് ഡെ ജുസ്യു രചിച്ചതോ ഇദ്ദേഹത്തെ പറ്റിയുള്ളതോ ആയ മൗലിക കൃതികൾ വിക്കിഗ്രന്ഥശാലയിൽ ലഭ്യമാണ്.