സസ്യങ്ങളുടെ പ്രത്യുൽപാദന വ്യവസ്ഥയുടെ ഭാഗമായി നടക്കുന്ന പ്രധാന പ്രക്രിയയാണ് പരാഗണം. പൂമ്പൊടികൾ ചെറുപ്രാണികൾ വഴിയും ചിത്രശലഭങ്ങളുടെ സന്ദർശനം മൂലവും കാറ്റുവഴിയും മുഖേനയും പരാഗണം നടക്കുന്നു. പരാഗകാരികളെ അടിസ്ഥാനമാക്കി പരാഗണത്തെ തരംതിരിച്ചിട്ടുണ്ട്. പരാഗകാരി ഷഡ്പദങ്ങൾ ആണെങ്കിൽ എന്റമോഫിലി എന്നും, കാറ്റ് വഴിയാണു പരാഗണം നടക്കുന്നതെങ്കിൽ അനിമോഫില്ലി എന്നും, പക്ഷികളാണു പരാഗകാരികളെങ്കിൽ ഓർണിത്തൊഫിലി എന്നും പറയുന്നു. കൃതിമ പരാഗണം നടക്കുന്ന സസ്യം വാനിലയാണ്. സൂര്യകാന്തി പരാഗണം തേനീച്ച വഴിയാണ് നടക്കുന്നത്.മഴ, ജലം എന്നിവയിലൂടെ കുരുമുളക് സസ്യം പരാഗണം നടക്കുന്നു

രണ്ടു തരത്തിൽ ആണ് പരാഗണം നടക്കുന്നത്.

  • സ്വപരാഗണം (Self Pollination)
  • പരപരാഗണം (Creoss Pollination).

ഇതും കൂടി കാണുകതിരുത്തുക

പരാഗരേണു

"https://ml.wikipedia.org/w/index.php?title=പരാഗണം&oldid=3318968" എന്ന താളിൽനിന്ന് ശേഖരിച്ചത്