ചന്ദനത്തോപ്പ്
വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ ലേഖനത്തെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ നൽകാനാഗ്രഹിക്കുന്നെങ്കിൽ ദയവായി സംവാദം താൾ കാണുക. ലേഖനങ്ങളിൽ ഈ ഫലകം ചേർക്കുന്നവർ, ഈ താൾ വൃത്തിയാക്കാനുള്ള നിർദ്ദേശങ്ങൾ കൂടി ലേഖനത്തിന്റെ സംവാദത്താളിൽ പങ്കുവെക്കാൻ അഭ്യർത്ഥിക്കുന്നു. |
ചന്ദനത്തോപ്പ് (Chandanathoppe) ,കൊല്ലം-തിരുമംഗലം ദേശീയ പാതയിൽ കൊല്ലം നഗരമധ്യമായ ചിന്നക്കടയിൽ നിന്നും 8കി.മീ. കിഴക്കായി സ്ഥിതി ചെയ്യുന്നു. കൊല്ലം നഗരവുമായി റോഡ്-റെയിൽ മാർഗ്ഗത്താൽ ബന്ധിപ്പിച്ചിട്ടുണ്ട്.
പെരിനാട് ,കൊറ്റങ്കര, പനയം പഞ്ചായത്തുകളിലും കൊല്ലം കോർപ്പറേഷനിലുമായി പരന്നു കിടക്കുന്നു . ഗവഃ ഐ.റ്റി.ഐ, അസ്സീസിയ മെഡി. കോളേജ് എക്സ്റ്റൻഷൻ, ചിന്മയ വിദ്യാലയം എന്നിവ പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങൾ.
സിന്റിക്കേറ്റ് ബാങ്ക്, ജില്ലാ സഹകരണ ബാങ്ക്, കൊറ്റങ്കര സഹകരണ ബാങ്ക് എന്നിവ ഇവിടുള്ള ബാങ്കുകൾ കൂടാതെ കൊശമറ്റം,മുത്തൂറ്റ്,റിബ്സ് എന്നീ പണമിടപാട് സ്ഥാപനങ്ങളും, എസ്സ്.ബി.റ്റി. ഏ.റ്റി.എം -ഉം ഇവിടെ പ്രവർത്തിക്കുന്നുണ്ട്.
ചന്ദനത്തോപ്പ്-ചാത്തിനാംകുളം റോഡ് , ചന്ദനത്തോപ്പ് -കുഴിയം -പെരിനാട് റോഡ് എന്നിവ പ്രധാന റോഡുകൾ . കൂടാതെ ഒട്ടനവധി കശുവണ്ടി ഫാക്ടറികളും ഇവിടെ പ്രവർത്തിക്കുന്നുണ്ട്.