കിരൺ റാത്തോഡ്
ഒരു ഇന്ത്യൻ ചലച്ചിത്രനടിയും മോഡലുമാണ് കിരൺ റാത്തോഡ്. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, ഹിന്ദി എന്നീ ഭാഷകളിലായി നിരവധി ചലച്ചിത്രങ്ങളിൽ ഇവർ അഭിനയിച്ചിട്ടുണ്ട്.
കിരൺ റാത്തോഡ് | |
---|---|
ജനനം | |
തൊഴിൽ | നടി, മോഡൽ |
സജീവ കാലം | 2001–തുടരുന്നു |
ബന്ധുക്കൾ | റവീണ ഠണ്ഠൻ (കസിൻ) |
ആദ്യകാല ജീവിതം
തിരുത്തുക1981 ജനുവരി 11-ന് രാജസ്ഥാനിലെ ജയ്പൂരിൽ മോഹൻ സിംഗ് റാത്തോഡിന്റെയും അനിത റാത്തോഡിന്റെയും മകളായി ജനനം.[1][2] രാജസ്ഥാനിലെ ഒരു രജപുത്ര കുടുംബത്തിലാണ് കിരൺ റാത്തോഡ് ജനിച്ചത്.[3] ബോളിവുഡ് താരം രവീണ ഠണ്ഡന്റെയും അംജദ് ഖാന്റെയും ബന്ധുവാണ്. 1996-ൽ കിരൺ റാത്തോഡ് തന്റെ ബിരുദപഠനത്തിനായി മുംബൈ നഗരത്തിൽ എത്തിച്ചേർന്നു. മുംബൈയിലെ മിഥിഭായ് കോളേജിലാണ് ബിരുദപഠനം പൂർത്തിയാക്കിയത്. പഠനത്തിനു ശേഷം ഒരു ഹിന്ദി ചലച്ചിത്രത്തിൽ അഭിനയിക്കുവാൻ അവസരം ലഭിച്ചു. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, ഹിന്ദി എന്നീ ഭാഷകളിലെ നിരവധി ചിത്രങ്ങളിലെ അഭിനയത്തിലൂടെ പ്രേക്ഷകശ്രദ്ധ നേടി. [3]
ചലച്ചിത്ര ജീവിതം
തിരുത്തുക1990-കളുടെ അവസാനത്തോടെ ഹിന്ദി പോപ് സോങ്ങ് ആൽബങ്ങളിലൂടെയാണ് കിരൺ റാത്തോഡ് അഭിനയരംഗത്തേക്കു കടന്നുവന്നത്. 2001-ൽ പുറത്തിറങ്ങിയ യാദേൻ എന്ന ബോളിവുഡ് ചലച്ചിത്രത്തിലൂടെ സിനിമാ രംഗത്തേക്കു പ്രവേശിച്ചു. ഋത്വിക് റോഷൻ, കരീന കപൂർ എന്നിവർ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ഈ ചിത്രത്തിൽ ഒരു ചെറിയ വേഷമാണ് കിരണിനു ലഭിച്ചത്. യാദേൻ എന്ന ചിത്രം ബോക്സ് ഓഫീസിൽ ഒരു വലിയ പരാജയമായിത്തീർന്നു. ചിത്രത്തിന്റെ പരാജയത്തിനു ശേഷം കിരൺ റാത്തോഡ് ഏതാനും ഹിന്ദി ചിത്രങ്ങളിൽ ചെറിയ വേഷങ്ങൾ ചെയ്തു. ചെറിയ വേഷങ്ങളിൽ അഭിനയിക്കുവാൻ തീരെ താത്പര്യമില്ലാതിരുന്നതിനാൽ വളരെ വേഗം തന്നെ ബോളിവുഡ് ഉപേക്ഷിച്ച് ദക്ഷിണേന്ത്യൻ സിനിമാ ലോകത്തേക്കു കടന്നുവന്നു.
വിക്രം നായകനായ ജെമിനി (2002), കമൽ ഹാസൻ നായകനായ അൻപേ ശിവം, അജിത്ത് കുമാറിന്റെ വില്ലൻ (2002), പ്രശാന്തിന്റെ വിന്നർ (2003), ശരത് കുമാർ നായകനായ ദിവാൻ (2002) എന്നിങ്ങനെ കിരൺ റാത്തോഡ് അഭിനയിച്ച പല ചിത്രങ്ങളും മികച്ച സാമ്പത്തിക വിജയം നേടി. ഈ ചലച്ചിത്രങ്ങളിലൂടെ തമിഴ് പ്രേക്ഷകരുടെ ശ്രദ്ധ നേടുവാനും കിരണിനു കഴിഞ്ഞു. പ്രധാനമായും ഗ്ലാമർ വേഷങ്ങളിലൂടെയാണ് കിരൺ പ്രശസ്തയായത്.[4] കിരൺ അഭിനയിച്ച നൃത്തരംഗങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. തമിഴ് ചലച്ചിത്രരംഗത്തു സജീവമായ ശേഷം മോഹൻലാൽ നായകനായ താണ്ഡവം (2002) എന്ന മലയാളചലച്ചിത്രത്തിൽ നായികയാകുവാൻ കിരണിന് അവസരം ലഭിച്ചു. ഈ ചിത്രത്തിലെ അഭിനയത്തിലൂടെ മലയാളി പ്രേക്ഷകരുടെയും ശ്രദ്ധ നേടുവാൻ കിരണിനു കഴിഞ്ഞു.[4] ഏറെ വർഷങ്ങൾക്കു ശേഷം മായക്കാഴ്ച, മനുഷ്യമൃഗം എന്നീ മലയാളചലച്ചിത്രങ്ങളിലും അഭിനയിച്ചു.
ചലച്ചിത്രങ്ങളിൽ അവസരങ്ങൾ കുറഞ്ഞതോടെ കുറച്ചു നാൾ സിനിമാ രംഗത്തുനിന്ന് വിട്ടുനിന്നു. ചെറിയ ഒരു ഇടവേളയ്ക്കുശേഷം 2009-ൽ നാളൈ നമതേ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്കു തിരിച്ചുവന്നു. ഈ ചിത്രത്തിൽ സരസു എന്ന അഭിസാരികയായുള്ള കിരണിന്റെ അഭിനയം ശ്രദ്ധേയമായിരുന്നുവെങ്കിലും ചിത്രം സാമ്പത്തികമായി പരാജയപ്പെട്ടിരുന്നു. അതേത്തുടർന്ന് നിരവധി ചിത്രങ്ങളിൽ സഹനടിയായി അഭിനയിച്ചു. മെലിന എന്ന ഇറ്റാലിയൻ ചലച്ചിത്രത്തെ ആസ്പദമാക്കി 2010-ൽ നിർമ്മിച്ച ഹൈ സ്കൂൾ എന്ന തെലുങ്ക് ചിത്രത്തിലെ കിരണിന്റെ വേഷം ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. 30 വയസ്സുള്ള ഒരു സ്ത്രീക്ക് 15 വയസ്സുകാരനോടു തോന്നുന്ന പ്രണയമാണ് ചിത്രത്തിന്റെ ഇതിവൃത്തം.[5] ഈ ചിത്രവും ബോക്സ് ഓഫീസിൽ പരാജയപ്പെട്ടു. നായികാ വേഷങ്ങൾ ഉപേക്ഷിച്ചുകൊണ്ട് സഹനടിയായി അഭിനയിച്ച ജഗ്ഗുഭായ്, കെവ്വു കേക, അംബാല എന്നീ ചിത്രങ്ങൾ മികച്ച സാമ്പത്തിക വിജയം നേടിയിരുന്നു. ആദ്യകാലത്ത് ഗ്ലാമർ വേഷങ്ങളിൽ അഭിനയിച്ചിരുന്ന ഇവർ പിന്നീട് അത്തരം വേഷങ്ങൾ ഉപേക്ഷിക്കുകയും അഭിനയസാധ്യത കൂടുതലുള്ള വേഷങ്ങൾ തിരഞ്ഞെടുക്കുവാനും തുടങ്ങി. മനുഷ്യമൃഗം എന്ന ചലച്ചിത്രത്തിലെ വേഷം അത്തരത്തിലൊന്നാണ്.
ചലച്ചിത്രങ്ങൾ
തിരുത്തുകവർഷം | ചലച്ചിത്രം | കഥാപാത്രം | ഭാഷ | കുറിപ്പുകൾ |
---|---|---|---|---|
2001 | യാദേൻ | മോനിഷ്ക റോയ് | ഹിന്ദി | |
ശുഭകാര്യം | തെലുങ്ക് | |||
2002 | നുവ്വു ലേക നേനു | അഞ്ജലി | തെലുങ്ക് | |
ശ്രീറാം | തെലുങ്ക് | |||
ജെമിനി | മനീഷ | തമിഴ് | ||
വില്ലൻ | ലാവണ്യ | തമിഴ് | ||
ജാനി ദുഷ്മൻ: ഏക് അനോഖി കഹാനി | രശ്മി | ഹിന്ദി | ||
താണ്ഡവം | മീനാക്ഷി | മലയാളം | ||
2003 | അൻപേ ശിവം | ബാല സരസ്വതി | തമിഴ് | |
ദിവാൻ | ഗീത | തമിഴ് | ||
പരശുറാം | അഞ്ജലി | തമിഴ് | ||
അരസ് | തമിഴ് | അതിഥി വേഷം | ||
വിന്നർ | നീലവേണി | തമിഴ് | ||
തെന്നവൻ | ദിവ്യ | തമിഴ് | ||
തിരുമലൈ | ജഗ്ഗമ്മ | തമിഴ് | അതിഥി വേഷം | |
2004 | ന്യൂ | ശിവകാമി | തമിഴ് | |
നാനി | തെലുങ്ക് | |||
അന്തരു ദോങ്കലെ ദൊരിക്കിതേ | നവീന | തെലുങ്ക് | ||
ചിന്ന | തമിഴ് | അതിഥി വേഷം | ||
2006 | സ്വാൻ... ദ ലവ് സീസൺ | ഹിന്ദി | ||
സൗതോൺ: ദി അദർ വുമൺ | സപ്ന സിംഗ് | ഹിന്ദി | ||
തിമിര് | തമിഴ് | അതിഥി വേഷം | ||
ഭാഗ്യലക്ഷ്മി ബമ്പർ ഡ്രോ | രേണുക റാണി | തെലുങ്ക് | ||
ഇത് കാതൽ വരും പരുവം | മാനസി | തമിഴ് | ||
2007 | ക്ഷണ ക്ഷണ | മായ | കന്നഡ | |
2008 | മായക്കാഴ്ച്ച | അശ്വതി | മലയാളം | |
വസൂൽ | തമിഴ് | |||
2009 | നാളൈ നമതേ | സരസു | തമിഴ് | |
2010 | ജഗ്ഗുഭായ് | ശ്വേത | തമിഴ് | |
ഹൈ സ്കൂൾ | തെലുങ്ക് | |||
വാലിബനേ വാ | തമിഴ് | |||
ഗുരു ശിഷ്യൻ | തമിഴ് | അതിഥി വേഷം | ||
വാടാ | അനുഷ്ക | തമിഴ് | ||
2011 | മനുഷ്യ മൃഗം | ലിസി | മലയാളം | |
ബീ കെയർഫുൾ | കിരൺ | Winding | ||
ഗൺ | മായ | കന്നഡ | ||
ഡബിൾസ് | മലയാളം | അതിഥി വേഷം | ||
2012 | ശകുനി | വസുന്ധരാ ദേവി | തമിഴ് | |
അട പട ലപട്ടാ | റിപ്പോർട്ടർ | ഹിന്ദി | ||
2013 | കുശൽ മംഗൽ' | ഹിന്ദി | ||
കെവ്വു കേക | തെലുങ്ക് | |||
2014 | മാണിക്യ | Kannada | അതിഥി വേഷം | |
2015 | ആംബലാ | ചിന്ന പൊണ്ണ് | തമിഴ് | |
2016 | മുതിന കത്തിറിക്കൈ | മാധവി | തമിഴ് | |
ഇളമൈ ഊഞ്ഞാൽ | തമിഴ് |
അവലംബം
തിരുത്തുക- ↑ "Kiran Rathod - Jaipur". DesiMartini. Retrieved 11 November 2017.
- ↑ "Kiran Rathod Biography". Archived from the original on 2018-05-21. Retrieved 2018-04-25.
- ↑ 3.0 3.1 "Kiran Rathod". frostsnow. Archived from the original on 2018-04-10. Retrieved 2018-04-25.
{{cite web}}
: CS1 maint: bot: original URL status unknown (link) - ↑ 4.0 4.1 "ഗ്ലാമറിന്റെ മായക്കാഴ്ചകളുമായി കിരൺ". ഫിലിമി ബീറ്റ്. 2007-12-05. Archived from the original on 2019-12-21. Retrieved 2018-04-25.
{{cite web}}
: CS1 maint: bot: original URL status unknown (link) - ↑ "High School (2010 Film)". ഫിലിം ബീറ്റ്. Retrieved 2018-04-25.