രവീണ ടണ്ടൻ

ഇന്ത്യന്‍ ചലചിത്ര അഭിനേത്രി

ദേശീയ ചലച്ചിത്രപുരസ്കാരം നേടിയ ഒരു ഇന്ത്യൻ ചലച്ചിത്രനടിയാണ് രവീണ ടണ്ടൻ (ഹിന്ദി: रवीना टंडन). (ജനനം:ഒക്ടോബർ 26, 1974). ബോളിവുഡ് ചലച്ചിത്ര രംഗത്താണ് രവീണ പ്രധാനമായി അഭിനയിച്ചിട്ടുള്ളത്. ഇതു കൂടാതെ തമിഴ് , തെലുങ്ക് ഭാഷകളിലും രവീണ അഭിനയിച്ചിട്ടുണ്ട്.

രവീണ ടണ്ടൻ
രവീണ ടണ്ടൻ ഒരു വിവാഹ ചടങ്ങിൽ
ജനനം
രവീണ ടണ്ടൻ

(1974-10-26) ഒക്ടോബർ 26, 1974  (49 വയസ്സ്)
സജീവ കാലം1991 - 2006
ജീവിതപങ്കാളി(കൾ)അനിൽ തണ്ടാനി (2004 - ഇതുവരെ)

അഭിനയ ജീവിതം

തിരുത്തുക

1991 ൽ പുറത്തിറങ്ങിയ പത്ഥർ കെ ഫൂൽ എന്ന ചലചിത്രത്തിൽ ആദ്യമായി അഭിനയിച്ചു. ഈ ചിത്രത്തിന് മികച്ച പുതുമുഖത്തിനുള്ള ഫിലിംഫെയർ അവാർഡ് ലഭിച്ചു. തൊണ്ണുറുകളിൽ പുറത്തിറങ്ങിയ മൊഹറ (1994), ഖിലാഡിയോ കാ ഖിലാഡി (1996), സിദ്ദി (1997) തുടങ്ങിയ വാണിജ്യ വിജയം നേടിയ ചിത്രങ്ങളിൽ അഭിനയിച്ചു. പിന്നീട് കൂടുതൽ അഭിനയസാധ്യതയുള്ള വേഷങ്ങൾ തേടി സമാന്തര സിനിമയിലെത്തി. 2001-ൽ എ വിക്ടിം ഓഫ് മാർഷ്യൽ വയലൻസിലെ അഭിനയത്തിനു മികച്ച അഭിനേത്രിക്കുള്ള ദേശീയപുരസ്കാരം ലഭിച്ചു.

ആദ്യകാല ജീവിതം

തിരുത്തുക

സിനിമാ നിർമാതാവായ രവി ടണ്ടന്റേയും വീണയുടെയും മകളായി 1974 ഒക്ടോബർ 26-നു ജനിച്ചു[1]. മാതാപിതാക്കളുടെ പേരുകൾ സംയോജിപ്പിച്ചാണ് (രവി+വീണ) രവീണ എന്ന പേർ നൽകിയത്. ജുഹുവിലെ ജംനഭായ് നഴ്സറി വിദ്യാലയത്തിലും മിതിഭായ് കോളേജിലും പഠിച്ചു. മിതിഭായ് കോളേജിൽ പഠിച്ചുകൊണ്ടിരിക്കുബോൾ ആദ്യമായി സിനിമയിൽ അഭിനയിക്കാൻ അവസരം ലഭിച്ചു. തുടർന്ന് പഠിത്തം ഉപേക്ഷിക്കുകയും സിനിമയിൽ തുടരുകയും ചെയ്തു.[2]

പുരസ്കാരങ്ങൾ

തിരുത്തുക

2001-ൽ മികച്ച അഭിനേത്രിക്കുള്ള ദേശീയപുരസ്കാരം ലഭിച്ചതിനോടനുബന്ധിച്ചു വിവാദങ്ങൾ പൊട്ടിപ്പുറപ്പെട്ടു[3]. രവീണയുടെ അമ്മാവൻ ജൂറി അംഗമായതും മറ്റൊരു ജൂറി അംഗമായ പ്രദീപ് കൃഷ്ണൻ വ്യക്തിബന്ധങ്ങളുടെ ദുരുപയോഗം ആരോപിച്ച് രാജിവെച്ചതും വിവാദങ്ങളായി. പിന്നീട് പ്രദീപ് കൃഷ്ണൻ പരസ്യമായി മാപ്പു പറഞ്ഞു.[4]

പുരസ്കാരങ്ങൾ
ഫിലിംഫെയർ പുരസ്കാരം
മുൻഗാമി ലക്സ് പുതുമുഖം
for പത്ഥർ കെ ഫൂൽ

1992
പിൻഗാമി
ദീവാന എന്ന ചിത്രത്തിന്
ദിവ്യ ഭാരതി
മുൻഗാമി
TBD
Special Performance
for Aks
tied with
അമീഷ പട്ടേൽ
for ഗദർ: എക് പ്രം കഥ

2002
പിൻഗാമി
TBD
ദേശീയ സിനിമാ പുരസ്കാരം
മുൻഗാമി മികച്ച അഭിനേത്രി
for Daman: എ വിക്ടിം ഓഫ് മാർഷ്യൽ വയലൻസ്

2002
പിൻഗാമി
  1. "Raveena Tandon - Biography- Star HomePages-Star Information-Indiatimes - Movies". Movies.indiatimes.com. Archived from the original on 2009-01-11. Retrieved 2008-10-27.
  2. "Education". Raveena Tandon's early life. {{cite web}}: Unknown parameter |accessmonthday= ignored (help); Unknown parameter |accessyear= ignored (|access-date= suggested) (help)
  3. "National Award controversy". National Film Awards results. {{cite web}}: Unknown parameter |accessmonthday= ignored (help); Unknown parameter |accessyear= ignored (|access-date= suggested) (help)
  4. "Krishnan issues public apology". Krishnan apologizes. {{cite web}}: Unknown parameter |accessmonthday= ignored (help); Unknown parameter |accessyear= ignored (|access-date= suggested) (help)

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=രവീണ_ടണ്ടൻ&oldid=3642731" എന്ന താളിൽനിന്ന് ശേഖരിച്ചത്