കാൾസ്ബാഡ് അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്തെ വടക്കൻ സാൻ ഡിയേഗോ കൗണ്ടിയിലെ പസഫിക് സമുദ്രതീരത്ത് 7 മൈൽ (11 കി. മീ.) നീളം വരുന്ന ഒരു സമ്പന്നമായ റിസോർട്ട് നഗരമാണ്.

കാൾസ്ബാഡ്, കാലിഫോർണിയ
City of Carlsbad
Downtown Carlsbad
Downtown Carlsbad
Official seal of കാൾസ്ബാഡ്, കാലിഫോർണിയ
Seal
Nickname(s): 
Village by the Sea
Location of Carlsbad in San Diego County, California.
Location of Carlsbad in San Diego County, California.
Carlsbad is located in California
Carlsbad
Carlsbad
Location in the United States
Carlsbad is located in the United States
Carlsbad
Carlsbad
Carlsbad (the United States)
Coordinates: 33°7′19″N 117°17′49″W / 33.12194°N 117.29694°W / 33.12194; -117.29694
Country United States of America
State California
CountySan Diego
IncorporatedJuly 16, 1952[2]
ഭരണസമ്പ്രദായം
 • MayorMatt Hall[3]
വിസ്തീർണ്ണം
 • ആകെ39.12 ച മൈ (101.31 ച.കി.മീ.)
 • ഭൂമി37.74 ച മൈ (97.74 ച.കി.മീ.)
 • ജലം1.38 ച മൈ (3.57 ച.കി.മീ.)  3.55%
ഉയരം52 അടി (16 മീ)
ജനസംഖ്യ
 • ആകെ1,05,328
 • കണക്ക് 
(2016)[7]
1,13,952
 • റാങ്ക്5th in San Diego County
54th in California
 • ജനസാന്ദ്രത3,019.48/ച മൈ (1,165.83/ച.കി.മീ.)
സമയമേഖലUTC−8 (Pacific)
 • Summer (DST)UTC−7 (PDT)
ZIP codes
92008, 92009, 92010, 92011, 92018
Area codes442/760
FIPS code06-11194
GNIS feature IDs1660437, 2409984
City flowerBird‐of‐paradise[8]
വെബ്സൈറ്റ്www.carlsbadca.gov

ഈ നഗരം ലോസ് ആഞ്ചലസ് നഗരത്തിന് 87 മൈൽ (140 കിലോമീറ്റർ) തെക്കായും സാൻറിയാഗോ നഗരമദ്ധ്യത്തിൽനിന്ന് 35 മൈൽ (56 കിലോമീറ്റർ) വടക്കായും സാൻറിയാഗോ-കാൾസ്ബാഡ്, CA മെട്രോപോളിറ്റൻ സ്റ്റാറ്റിസ്റ്റിക്കൽ മേഖലയുടെ ഭാഗമായി നിലകൊള്ളുന്നു.

ഈ നഗരത്തിൻറെ അതിരുകളായി വടക്കുഭാഗത്ത് ഓഷൻസൈഡും വിസ്ത, സാൻ മാർക്കോസ് എന്നിവ കിഴക്കു ഭാഗത്തും തെക്കുഭാഗത്തായി എൻസിനിറ്റാസുമാണ്. തദ്ദേശീയ ജനത "ദി വില്ലേജ് ബൈ ദ സീ" എന്ന പേരിൽ വിളിക്കുന്ന കാൾസ്ബാഡ് ഒരു വിനോദ സഞ്ചാര കേന്ദ്രമാണ്. നഗരത്തിലെ ജനസംഖ്യ 2014 ൽ കണക്കാക്കിയതു പ്രകാരം 112,299 ആണ്.[9]  രാജ്യത്തെ ഏറ്റവും മികച്ച 20 സമ്പന്ന സമൂഹങ്ങളിൽ ഒന്നായ കാർസ്ബാഡ്, കാലിഫോർണിയ സംസ്ഥാനത്തിലെ അഞ്ചാമത്തെ ഏറ്റവും സമ്പന്നമായ നഗരമാണ്. ഇവിടുത്തെ ശരാശരി കുടുംബ വരുമാനം 105,000 ഡോളറിനടുത്താണ്.[10]

ചരിത്രം തിരുത്തുക

 
Statue of John Frazier

കാൾസ്ബാദിന്റെ ചരിത്രം ലൂയിസെനോ ജനതയോടൊപ്പമാണ് തുടങ്ങുന്നത് (“മിഷൻ സാൻ ലൂയിസ് റേ”യുമായുള്ള  അടുപ്പം കാരണമായി ഈ ജനതയ്ക്ക് ലൂയിസെനോ എന്ന സ്പാനിഷ് നാമം നൽകപ്പെട്ടു)

ഏതാണ്ട് എല്ലാ വിശ്വസനീയമായ ശുദ്ധജല ലഭ്യതയുളള നദീമുഖങ്ങളിലും ‘പലമായി’ എന്നു വിളിക്കപ്പെട്ടിരുന്നതുൾപ്പെടെ ഒരോ തദ്ദേശീയ ഗ്രാമങ്ങൾ സ്ഥാപിക്കപ്പെട്ടിരുന്നു.[11]  ഇന്നത്തെ അഗ്വാ ഹെഡിയോൻഡ ലഗൂണിന് തെക്കുഭാഗത്തായി ഈ സൈറ്റ് സ്ഥിതിചെയ്യുന്നു.[12]

അൾട്ടാ കാലിഫോർണിയയിലെ ആദ്യ യൂറോപ്യൻ പര്യവേക്ഷണസംഘമായ സ്പാനിഷ് “പോർട്ടോള എക്സ്പെഡിഷൻ” 1769 ൽ ബ്യൂണ വിസ്ത ക്രീക്കിനു സമീപം ക്യാമ്പു ചെയ്യവേയാണ് തദ്ദേശീയ ജനതയുമായി ആദ്യം കണ്ടുമുട്ടുന്നത്.[13]  1842 ലെ മെക്സിക്കൻ കാലഘട്ടത്തിൽ കാൾസ്ബാഡിൻറെ തെക്കൻ ഭാഗം, റാഞ്ചോ അഗ്വ ഹെഡിയോൺഡ എന്ന പേരിൽ ആദ്യകാല കുടിയേറ്റക്കാരനായ ജുവാൻ മരിയ മറോണിനു നല്കപ്പെട്ടു.

1880 കളിൽ ജോൺ ഫ്രേസിയർ എന്ന ആദ്യകാല നാവികൻ ഈ പ്രദേശത്ത് ഒരു കിണർ കുഴിച്ചു. അദ്ദേഹം ഇവിടെനിന്നു ലഭിക്കുന്ന ജലം അടുത്ത ട്രെയിൻ സ്റ്റേഷനിലെ ഉപയോഗത്തിനു നൽകാറുണ്ടായിരുന്നു. താമസിയാതെ വിസിൽസ് സ്റ്റോപ്പ്, ഫ്രേസ്സിയേർസ് സ്റ്റേഷൻ എന്ന് അറിയപ്പെട്ടു.

ശുദ്ധജല കിണറിനായുള്ള നടത്തിയ രണ്ടാമത്തെ അന്വേഷണത്തിൽ ലോകത്തിലെ ഏറ്റവും പ്രശസ്തമായ ചില ധാതുജലയുറവകളിലേതിനു സമാനമായ ജലം കണ്ടെത്തുകയും, ഇത്തരം ധാതു ജലഉറവകൾക്കു പ്രശസ്തമായിരുന്ന ബൊഹീമിയൻ പട്ടണമായ കാൾസ്ബാദിനെ (ഇപ്പോൾ ചെക്ക് റിപ്പബ്ലിക്കിലെ ‘കാർ‌ലോവി വാരി’)[14] അനുസ്മരിച്ച് പട്ടണത്തിന് കാൾസ്ബാഡ് എന്നു നാമകരണം ചെയ്യപ്പെടുകയും ചെയ്തു.

കണ്ടെത്തൽ പ്രയോജനപ്പെടുത്തുന്നതിനായി, ഒരു ജർമ്മൻ കുടിയേറ്റക്കാരനും മിഡ്‍വെസ്റ്റിൽനിന്നുള്ള വ്യവസായിയുമായ ജെർഹാർഡ് ഷുട്ടെ, സാമുവൽ ചർച്ച് സ്മിത്ത്, ഡി.ഡി. വാർഡ്സ്‍വർത്ത്, ഹെൻറി നെൽസൺ എന്നിവരുമായി ചേർന്ന്   കാൾസ്ബാഡ് ലാൻഡ് ആൻറ് മിനറൽ വാട്ടർ കമ്പനി രൂപകൽപ്പന ചെയ്തു. ജർമ്മനിയിൽ ജനിച്ച മിർസസ്റ്റായ ജെർഹാർഡ് ഷുട്ടെയെ സാമുവൽ ചർച്ച് സ്മിത്ത്, ഡി. ഡബ്ല്യുവാഡ്സ്വർത്ത്, ഹെൻറി നെൽസൺ എന്നിവരോടൊപ്പമാണ്.

സന്ദർശകരെ ആകർഷിക്കുന്നതിനായുള്ള പ്രധാന മാർക്കറ്റിങ് പ്രചാരണത്തോടൊപ്പം നഗരത്തിന്റെ നാമകരണം നടത്തുവാനുള്ള നടപടികളും ആരംഭിച്ചു. 1880 കളിൽ വീടുകളും വ്യവസായങ്ങളും ഈ മേഖലയിൽ മുളച്ചുപൊന്തിത്തുടങ്ങി. സിട്രസ് പഴങ്ങൾ, അവോക്കാഡോ, ഒലീവ് എന്നിവയുൾപ്പെട്ട കാർഷികവൽക്കരണം ഈ പ്രദേശത്തെ ഭൂപ്രകൃതിയെ മാറ്റിമറിച്ചു. 1887 അവസാനത്തോടെ സാൻഡിയാഗോ കൗണ്ടിയിലുടനീളം ഭൂമി വില ഇടിഞ്ഞു. എന്നിരുന്നാലും, ഈ പ്രദേശത്തെ ഫലഭൂയിഷ്ഠമായ കൃഷിഭൂമിയുടെ കരുത്തിൽ ഇവിടുത്തെ സമൂഹം ഇത് അതിജീവിച്ചു. ജോൺ ഫ്രേസിയറുടെ യഥാർത്ഥ കിണർ സ്ഥിതിചെയ്തിരുന്നിടം ഇപ്പോഴും അൾട്ട് കാൾസ്ബാഡിലെ, കാൾസ്ബാഡ് നടപ്പാതയിൽ സ്ഥിതിചെയ്യുന്ന ജർമൻ ഹാൻസീറ്റിക് ഹൌസിൻറെ സൈറ്റിൽ കാണാവുന്നതാണ്. 1952 ൽ സമീപ നഗരമായ ഓഷൻസൈഡുമായുള്ള നിന്നുള്ള ലയനം ഒഴിവാക്കുവാനായി കാൾസ്ബാഡ് സംയോജിപ്പിക്കപ്പെട്ടു.[15][16]

1959 ൽ സാൻ ഡീയേഗോ കൌണ്ടി ഉദ്യോഗസ്ഥർ ഡെൽ മാർ എയർപോർട്ട് മാറ്റുവാൻ തീരുമാനമെടുത്തതിനെത്തുടർന്ന് പകരമായി ഒറ്റ റൺവേ മാത്രമുള്ള പലോമർ എയർപോർട്ട് നിലവിൽവന്നു.[17]  1978ൽ സിറ്റി ഓഫ് കാൾസ്ബാഡിലേയ്ക്ക് ഈ വിമാനത്താവളം കൂട്ടിച്ചേർക്കപ്പെടുകയും 1982 ൽ ജെറാൾഡ് മക്ലെല്ലൻ എന്ന പ്രാദേശിക നേതാവിൻറെ പേരിനെ അനുമസ്മരിച്ച് മക്ലെല്ലൻ-പലോമാർ എയർപോർട്ട് എന്നു പുനർനാമകരണം ചെയ്യപ്പെടുകയും ചെയ്തു.

1976 മാർച്ചിൽ ആദ്യത്തെ നവീന സ്കേറ്റ്ബോർഡ് പാർക്ക്, കാൾസ്ബാഡ് സ്കേറ്റ്പാർക്ക് എന്നപേരിൽ നിർമ്മിക്കപ്പെട്ടു. കാൾസ്ബാഡ് റെയ്സ്‍വേയുടെ അടിസ്ഥാനത്തിൽ സ്ഥിതിചെയ്യുന്ന ഇതിൻറെ രൂപകൽപ്പനയും നിർമ്മാണവും ജാക്ക് ഗ്രഹാം, ജോൺ ഓ’മല്ലേയും ചേർന്നായിരുന്നു. യഥാർത്ഥ കാൾസ്ബാഡ് സ്കേറ്റ്പാർക്ക്, കാൾസ്ബാഡ് റേസ് വേ എന്നിവ നിലനിന്നിരുന്ന സൈറ്റ് 2005 ൽ തകർത്തുകളഞ്ഞ് തൽസ്ഥാനത്ത് ഒരു വ്യവസായ പാർക്ക് നിലവിൽവന്നു.[18][19]  എന്നിരുന്നാലും പിന്നീട് രണ്ട് സ്കേറ്റ്പാർക്കുകൾ വികസിപ്പിച്ചെടുത്തിട്ടുണ്ട്

1999 മാർച്ചിൽ ലെഗോലാൻറ് കാലിഫോർണിയ തീം പാർക്ക് തുറന്നു പ്രവർത്തിച്ചു. യൂറോപ്പിനു പുറത്തുള്ള ആദ്യത്തെ ഈ ലെഗോലാൻഡ് തീം പാർക്ക് ഇപ്പോൾ മെർലിൻ എൻറർടെയിൻമെൻറ് ആണ് നടത്തുന്നത്.[20]  മെർലിൻ എൻറർടെയിൻമെൻറിന് ഇതിലെ 70 ശതമാനം ഓഹരികൾ സ്വന്തമായിട്ടുണ്ട്. ശേഷിക്കുന്ന 30 ശതമാനം LEGO Group, Kirkbi A / S ൻറെ ഉടമസ്ഥതയിലാണ്.[21]

രാജ്യത്തെ ഏറ്റവും വലിയ സമുദ്രജല ശുദ്ധീകരണ ശാല കാൾസ്ബാഡിൽ സ്ഥിതി ചെയ്യുന്നു.[22]  1 ബില്ല്യൺ ഡോളർ നിർമ്മാണച്ചെലവുള്ള എൻസിന പവർ പ്ലാൻറിലെ കാൾസ്ബാഡ് സമുദ്രജലശുദ്ധീകരണശാലയുടെ നിർമ്മാണം 2015 ഡിസംബറിൽ പൂർത്തിയായി.[23]

ഭൂമിശാസ്ത്രം തിരുത്തുക

അമേരിക്കൻ ഐക്യനാടുകളുടെ  സെൻസസ് ബ്യൂറോയുടെ കണക്കുപ്രകാരം, നഗരത്തിന്റെ മൊത്തം വിസ്തീർണ്ണം 39.1 ചതുരശ്ര മൈൽ (101 കി.മീ2). അതിൽ 37.7 ചതുരശ്ര മൈൽ (98 കി.മീ2 ) കരഭൂമിയും 1.4 ചതുരശ്ര മൈൽ പ്രദേശം (3.6 കിമീ2) (3.55 ശതമാനം) ജലം ഉൾപ്പെട്ടതുമാണ്. ഇതിൽ ഭൂരിഭാഗവും മൂന്നു കായലുകളും ഒരു തടാകവും ഉൾക്കൊള്ളുന്നതാണ്.

നഗരത്തിൻറെ വടക്കുഭാഗം, വടക്കൻ കാൾസ്ബാഡ്, തെക്കൻ ഓഷൻസൈഡ്, പടിഞ്ഞാറൻ വിസ്ത എന്നിവ ഉൾപ്പെടുന്ന ഒരു ട്രൈ-സിറ്റി മേഖലയുടെ ഭാഗമാണ്.

കാലാവസ്ഥ തിരുത്തുക

കാൾസ്ബാഡിൽ വർഷത്തിൽ കുറച്ചു മാത്രം മഴ കിട്ടുന്ന മെഡിറ്ററേനിയൻ കാലാവസ്ഥയാണ് (കൊപ്പെൻ വർഗ്ഗീകരണം BSh). ശരാശരി പ്രതിവർഷം 263 ദിവസങ്ങളിൽ ഇവിടെ സൂര്യപ്രകാശം ലഭിക്കുന്നു. ഇടയ്ക്കിടെ മഴയുള്ള മിതമായ ശീതകാലമാണ് അനുഭവപ്പെടാറുള്ളത്. തീരപ്രദേശങ്ങളിൽ മഞ്ഞുറയുന്നത് വളരെ അപൂർവമാണ്, എന്നാൽ ചിലപ്പോഴൊക്കെ ഡിസംബർ, ജനുവരി മാസങ്ങളിൽ ഉൾനാടൻ താഴ്വരകളിൽ ഇതു സംഭവിക്കാറുണ്ട്. വേനൽക്കാലത്ത് മിക്കവാറും മഴയുണ്ടാകാറില്ല. ചിലപ്പോഴൊക്കെ മൂടിക്കെട്ടിയ  അന്തരീക്ഷവും തണുത്ത മൂടൽമഞ്ഞും അനുഭവപ്പെടുന്നു. ദിവസങ്ങൾ കൂടുതലും സൗമ്യമായതും സുഖകരമായതുമായ കാലാവസ്ഥയാണ്. ചൂടുള്ള വരണ്ട സാന്ത അന എന്ന കാറ്റ് മിക്കവാറും എല്ലാ വർഷവും ഏതാനും ദിവസങ്ങളിൽ ഉയർന്ന ഊഷ്മാവ് കൊണ്ടുവരുന്നു.

Carlsbad, California പ്രദേശത്തെ കാലാവസ്ഥ
മാസം ജനു ഫെബ്രു മാർ ഏപ്രി മേയ് ജൂൺ ജൂലൈ ഓഗ സെപ് ഒക് നവം ഡിസം വർഷം
റെക്കോർഡ് കൂടിയ °F (°C) 87
(31)
90
(32)
90
(32)
93
(34)
101
(38)
93
(34)
103
(39)
94
(34)
108
(42)
105
(41)
100
(38)
90
(32)
108
(42)
ശരാശരി കൂടിയ °F (°C) 64
(18)
64
(18)
64
(18)
65
(18)
66
(19)
69
(21)
72
(22)
74
(23)
73
(23)
71
(22)
68
(20)
65
(18)
67.9
(19.9)
ശരാശരി താഴ്ന്ന °F (°C) 45
(7)
47
(8)
48
(9)
51
(11)
56
(13)
60
(16)
63
(17)
64
(18)
61
(16)
56
(13)
49
(9)
45
(7)
53.8
(12.1)
താഴ്ന്ന റെക്കോർഡ് °F (°C) 20
(−7)
28
(−2)
34
(1)
33
(1)
38
(3)
43
(6)
44
(7)
47
(8)
43
(6)
36
(2)
29
(−2)
27
(−3)
20
(−7)
മഴ/മഞ്ഞ് inches (mm) 2.42
(61.5)
2.23
(56.6)
2.11
(53.6)
0.92
(23.4)
0.23
(5.8)
0.09
(2.3)
0.02
(0.5)
0.13
(3.3)
0.29
(7.4)
0.43
(10.9)
0.92
(23.4)
1.34
(34)
11.13
(282.7)
ഉറവിടം: [24]

അവലംബം തിരുത്തുക

  1. 1.0 1.1 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; govt എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  2. "California Cities by Incorporation Date". California Association of Local Agency Formation Commissions. Archived from the original (Word) on November 3, 2014. Retrieved August 25, 2014.
  3. "Elected Officials". City of Carlsbad. Archived from the original on 2019-01-07. Retrieved October 17, 2014.
  4. "2016 U.S. Gazetteer Files". United States Census Bureau. Retrieved Jul 19, 2017.
  5. "Carlsbad". Geographic Names Information System. United States Geological Survey. Retrieved October 16, 2014.
  6. "Carlsbad (city) QuickFacts". United States Census Bureau. Archived from the original on 2012-11-24. Retrieved January 11, 2015.
  7. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; USCensusEst2016 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  8. "All About Carlsbad". City of Carlsbad. Archived from the original on 2019-01-07. Retrieved October 16, 2014.
  9. "American FactFinder - Results". United States Census Bureau. Archived from the original on 2020-02-13. Retrieved May 24, 2015.
  10. [1].
  11. Mary Robbins-Wade, COASTAL LUISENO: REFINING THE SAN LUIS REY COMPLEX, Articles of the SCA Proceedings, Volume 1, Society for California Archaeology, 1988, p.75 "The site is located within Luiseno territory according to ethnographic maps by Kroeber (1925), White (1963), and True, Meighan, and Crew (1974). The site and nearby satellites may be the village of Palamai, mapped by Kroeber (1925)."
  12. Mary Robbins-Wade, COASTAL LUISENO: REFINING THE SAN LUIS REY COMPLEX, Articles of the SCA Proceedings, Volume 1, Society for California Archaeology, 1988, p.75 "The site is located within Luiseno territory according to ethnographic maps by Kroeber (1925), White (1963), and True, Meighan, and Crew (1974). The site and nearby satellites may be the village of Palamai, mapped by Kroeber (1925)."
  13. Bolton, Herbert E. (1927). Fray Juan Crespi, Missionary Explorer on the Pacific Coast, 1769-1774. HathiTrust Digital Library. p. 128. Retrieved April 2014. {{cite book}}: Check date values in: |accessdate= (help)
  14. City of Carlsbad - History of Carlsbad Archived 2012-11-06 at the Wayback Machine., retrieved March 1, 2012.
  15. The Battle for Incorporation, at the Carlsbad Historical Society, retrieved January 12, 2014.
  16. "Skateboards Tricks". Llongboardbrand. Retrieved Saturday, May 30, 2020. {{cite web}}: Check date values in: |access-date= (help)
  17. "Carlsbad Skatepark Memorial". Carlsbad Skate Park. Carlsbad Skate Park Memorial. Archived from the original on March 19, 2012. Retrieved 6 January 2015.
  18. "Carlsbad Skatepark Memorial". Carlsbad Skate Park. Carlsbad Skate Park Memorial. Archived from the original on March 19, 2012. Retrieved 6 January 2015.
  19. "Save The Carlsbad Raceway!". Save Carlsbad Raceway. Archived from the original on 2017-09-27. Retrieved 30 May 2015.
  20. Kinsman, Michael (July 14, 2005). "Control of Legoland parks sold". The San Diego Union Tribune.
  21. "LEGO GROUP IN PARTNERSHIP WITH MERLIN ENTERTAINMENTS". LEGO Group. Retrieved 6 January 2015.
  22. Rogers, Paul. "Nation's largest ocean desalination plant goes up near San Diego; Future of the California coast?". San Jose Mercury News.
  23. Fikes, Bradley J. (14 December 2015). "$1-billion desalination plant, hailed as model for state, opens in Carlsbad". Los Angeles Times. Retrieved 27 February 2017.
  24. Average Weather for Carlsbad, CA
"https://ml.wikipedia.org/w/index.php?title=കാൾസ്ബാഡ്,_കാലിഫോർണിയ&oldid=3902389" എന്ന താളിൽനിന്ന് ശേഖരിച്ചത്