ഓഷ്യൻസൈഡ് കാലിഫോർണിയയുടെ തെക്കൻ തീരത്തു സ്ഥിതി ചെയ്യുന്ന ഒരു തീരദേശ പട്ടണമാണ്. കാലിഫോർണിയ സംസ്ഥാനത്തെ സാൻഡിയാഗോ കൌണ്ടിയിലെ മൂന്നാമത്തെ വലിയ പട്ടണവും കൂടിയാണിത്. പട്ടണത്തിലെ ജനസംഖ്യ 2010 ലെ യു.എസ്. സെൻസസ് പ്രകാരം 167,086 ആണ്. ഓഷ്യൻസൈഡ്, മറ്റു രണ്ടു പട്ടണങ്ങളായ കാൾസ്ബാഡ്, വിസ്റ്റ എന്നിവയും കൂടി ചേർന്ന് ഒരു ട്രിപ്പിൾസിറ്റി മേഖല രൂപീകരിച്ചിരിക്കുന്നു.

Oceanside, California
City of Oceanside
Oceanside's Tyson St. Park beach
Oceanside's Tyson St. Park beach
പതാക Oceanside, California
Flag
Official seal of Oceanside, California
Seal
Location of Oceanside within San Diego County, California
Location of Oceanside within San Diego County, California
Oceanside, California is located in the United States
Oceanside, California
Oceanside, California
Location in the United States
Coordinates: 33°12′42″N 117°19′33″W / 33.21167°N 117.32583°W / 33.21167; -117.32583
Country United States of America
State California
County San Diego
IncorporatedJuly 3, 1888[1]
ഭരണസമ്പ്രദായം
 • City council[4]Mayor Jim Wood
Deputy Mayor Chuck Lowery
Jerome M. Kern
Esther C. Sanchez
Jack Feller
 • City treasurerGary M. Ernst[2]
 • City clerkZack Beck[3]
വിസ്തീർണ്ണം
 • ആകെ42.174 ച മൈ (109.231 ച.കി.മീ.)
 • ഭൂമി41.235 ച മൈ (106.798 ച.കി.മീ.)
 • ജലം0.939 ച മൈ (2.433 ച.കി.മീ.)  2.23%
ഉയരം66 അടി (20 മീ)
ജനസംഖ്യ
 • ആകെ1,67,086
 • കണക്ക് 
(2013)[8]
1,74,558
 • റാങ്ക്3rd in San Diego County
26th in California
 • ജനസാന്ദ്രത4,000/ച മൈ (1,500/ച.കി.മീ.)
സമയമേഖലUTC−8 (Pacific)
 • Summer (DST)UTC−7 (PDT)
ZIP codes
92049, 92051, 92052, 92054, 92056–92058
Area codes442/760
FIPS code06-53322
GNIS feature IDs1652761, 2411301
City flowerCrimson Lake Bougainvillea
വെബ്സൈറ്റ്www.ci.oceanside.ca.us

ചരിത്രം തിരുത്തുക

1769 ൽ ആദ്യ യൂറോപ്യൻ പര്യവേക്ഷകർ എത്തുന്ന കാലത്ത് തദ്ദേശീയ ഇന്ത്യൻ വർഗ്ഗക്കാർ ഈ പ്രദേശത്ത് അധിവസിച്ചു വന്നിരുന്നു. സാൻ ലൂയിസ് റേ നദിയുടെ കരയിലുള്ള പഴയ ലൂയിസെനോ ഇന്ത്യൻ വില്ലേജ് നിന്നിരുന്ന സ്ഥലത്ത് ജൂനിപ്പെറോ സെറാ വൈദികൻറെ നേതൃത്വത്തിലുള്ള സ്പാനിഷ് മിഷണറി സംഘം “മിഷൻ സാൻ ലൂയിസ്‍ റേ ഡെ ഫ്രാൻസിയ” എന്ന പേരിൽ ഒരു സെമിനാരി സ്ഥാപിച്ചു. 19 ആം നൂറ്റാണ്ടിൽ വാണിജ്യാടിസ്ഥാനത്തിൽ ആരംഭിച്ച കൃഷിത്തോട്ടങ്ങളും കന്നുകാലി മേയ്ക്കലും ഈ പ്രദേശത്തിൻറെ ഭൂപ്രകൃതി മാറ്റിമറിച്ചു. ഈ പ്രദേശവും മുഴുവൻ കാലിഫോർണിയും തന്നെ ആദ്യം സ്പെയിൻ ഭരണത്തിലും പിന്നീട് 1821 ൽ മെക്സിക്കൻ ഭരണത്തിലും 1848 ൽ യു.എസ്. അധീനതയിലുമായി.

ഭൂമിശാസ്ത്രം തിരുത്തുക

ഈ പ്രദേശം നിലനിൽക്കുന്ന അക്ഷാംശ രേഖാംശങ്ങൾ : 33°12′42″N 117°19′33″W (33.211566, -117.325701).

ഐക്യനാടുകളുടെ സെൻസസ് ബ്യൂറോയുടെ കണക്കുകൂട്ടൽ പ്രകാരം ഈ പട്ടണത്തിൻറെ ആകെ വിസ്തൃതി 42.2 സ്ക്വയർ മൈലാണ്  (109 km2) ഇതിൽ 41.2 സ്ക്വയർ മൈൽ പ്രദേശം (107 km2) കരപ്രദേശവും ബാക്കി 0.9 സ്ക്വയർ മൈൽ പ്രദേശം (2.3 km2) അഥവാ 2.23 ശതമാനം ഭാഗം ജലപ്രദേശവുമാണ്. ഇൻറർസ്റ്റേറ്റ് 5 പാതയിലൂടെ സഞ്ചരിച്ചാൽ ഓറഞ്ച് കൌണ്ടിയ്ക്കു തൊട്ടു മുമ്പുള്ള അവസാന പട്ടണം ഓഷ്യൻസൈഡ് ആണ്. 

അവലംബം തിരുത്തുക

  1. "California Cities by Incorporation Date". California Association of Local Agency Formation Commissions. Archived from the original (Word) on 2014-11-03. Retrieved August 25, 2014.
  2. "City Treasurer". City of Oceanside, CA. Archived from the original on 2018-12-25. Retrieved January 14, 2015.
  3. "City Clerk". City of Oceanside, CA. Archived from the original on 2018-12-25. Retrieved January 14, 2015.
  4. "City Council". City of Oceanside, CA. Archived from the original on 2018-12-25. Retrieved December 30, 2014.
  5. "2010 Census U.S. Gazetteer Files – Places – California". United States Census Bureau.
  6. "Oceanside". Geographic Names Information System. United States Geological Survey. Retrieved January 3, 2015.
  7. "Oceanside (city) QuickFacts". United States Census Bureau. Archived from the original on 2012-01-02. Retrieved March 11, 2015.
  8. https://www.census.gov/popest/data/cities/totals/2014/index.html
  9. "City At A Glance". City of Oceanside, California. Archived from the original on 2015-02-19. Retrieved January 28, 2015.
"https://ml.wikipedia.org/w/index.php?title=ഓഷ്യൻസൈഡ്&oldid=3907861" എന്ന താളിൽനിന്ന് ശേഖരിച്ചത്