അൾട്ടാ കാലിഫോർണിയ (അപ്പർ കാലിഫോർണിയ) 1769 ൽ സ്പാനിഷ് സൈനികനും ന്യൂ സ്പെയിനിലെ അഡ്മിനിസ്ട്രേറ്ററുമായിരുന്ന ഗാസ്പർ ഡി പോർട്ടോളയാൽ സ്ഥാപിതമായി. 1822 ലെ മെക്സിക്കൻ സ്വാതന്ത്ര്യ സമര യുദ്ധത്തിനു ശേഷം ഇത് മെക്സിക്കോയുടെ ഒരു പ്രദേശമായി മാറിയിരുന്നു. ആധുനിക അമേരിക്കൻ സംസ്ഥാനങ്ങളായ കാലിഫോർണിയ, നെവാഡ, ഉട്ടാ എന്നിവ മുഴുവനായും അരിസോണ, വയോമിങ്ങ്, കൊളറാഡോ, ന്യൂ മെക്സിക്കോ എന്നിവയുടെ ഭാഗങ്ങളും ഇതിൽ ഉൾപ്പെട്ടിരുന്നു.

അൾട്ടാ കാലിഫോർണിയ
Province in the Viceroyalty of New Spain
Territory and department in independent Mexico
1804–1848

Map of independent Mexico before 1848, with Alta California in red, showing the northern border established in 1819 by the Adams-Onis Treaty
തലസ്ഥാനംMonterey
Area
 • Coordinates36°36′N 121°54′W / 36.600°N 121.900°W / 36.600; -121.900
Population 
• 1847
85000[1]
ചരിത്രം
ഗവണ്മെന്റ്
Governor (See also complete list) 
• 1804–14
José Joaquín de Arrillaga
(first Spanish governor)
• 1815–22
Pablo Vicente de Solá
(last Spanish governor)
• 1822–25
Luis Antonio Argüello
(first Mexican governor)
• 1845–46
Pío de Jesus Pico IV
(last Mexican governor)
കാലഘട്ടംSpanish colonization of the Americas
1769
• Las Californias split into Alta and Baja
1804
August 24, 1821
• Mexican-American War
    

May 13, 1846

February 2, 1848
• California statehood

September 9, 1850
മുൻപ്
ശേഷം
The Californias
California Republic
Today part of അമേരിക്കൻ ഐക്യനാടുകൾ
-  California
-  Arizona
-  Nevada
-  Utah
-  Colorado
-  Wyoming

സ്പെയിനോ മെക്സിക്കോയോ ഇന്നത്തെ കാലിഫോർണിയയുടെ ദക്ഷിണ-മദ്ധ്യ കടലോര പ്രദേശത്തിനപ്പുറമുള്ള പ്രദേശങ്ങൾ കോളനികളായിക്കഴിഞ്ഞിരുന്നില്ല. അതിനാൽ സോണോമയുടെ വടക്കൻ മേഖലയിലോ അല്ലെങ്കിൽ  കാലിഫോർണിയ തീരപ്രദേശങ്ങളുടെ കിഴക്കൻ ഭാഗത്തോ അവർക്ക് ഫലപ്രദമായ നിയന്ത്രണം ഉണ്ടായിരുന്നില്ല.

മെക്സിക്കൻ കാലഘട്ടംവരെ തദ്ദേശീയ ജനതകളുടെ ആവാസ കേന്ദ്രങ്ങളായിരുന്ന മദ്ധ്യ താഴ്വരയും കാലിഫോർണിയൻ മരുഭൂമികളും പോലെയുള്ള ഉൾനാടൻ ഭൂപ്രദേശങ്ങൾ അവരുടേതായിത്തന്നെ തുടർന്നു.  കൂടുതൽ ഉൾനാടൻ ഭൂ ഗ്രാന്റുകളും 1841-നു ശേഷമുള്ള അമേരിക്കൻ ഐക്യനാടുകളുടെ മറ്റു പ്രദേശങ്ങളിൽനിന്നുള്ള കുടിയേറ്റക്കാരുടെ ഉൾനാടൻ പ്രദേശങ്ങളിലേയ്ക്കുള്ള വ്യാപനവും കാരണമായി ഈ സ്ഥിതിയ്ക്ക് മാറ്റം വന്നുതുടങ്ങി.

സിയറ നെവാദയ്ക്കും സാൻ ഗബ്രിയേൽ മൗണ്ടൻസിനും കിഴക്കുള്ള വലിയ പ്രദേശങ്ങൾ അൾട്ടാ കാലിഫോർണിയയുടെ ഭാഗമാണെന്ന് അവകാശപ്പെട്ടുവെങ്കിലും അവ കോളനൈസ് ചെയ്യപ്പെട്ടിരുന്നില്ല. തെക്കുകിഴക്ക്, മരുഭൂമികൾക്കും കൊളറാഡോ നദിക്കും അപ്പുറത്തായിരുന്നു അരിസോണയിലെ സ്പാനിഷ് കുടിയേറ്റ കേന്ദ്രങ്ങൾ നിലനിന്നിരുന്നത്.

1836 ൽ ബജാ കാലിഫോർണിയയിൽ നിന്നുള്ള ഒരു ഭരണപരമായ പ്രത്യേക ഡിവിഷൻ എന്ന സ്ഥാനം അൽട്ടാ കാലിഫോർണിയയ്ക്ക് ഇല്ലാതായി. മെക്സിക്കോയിലെ സീറ്റെ ലേയെസ് ഭരണഘടനാ പരിഷ്കാരങ്ങൾ ലാസ് കാലിഫോർണിയാസിനെ ഒറ്റ ഡിവിഷനായി പുനഃസ്ഥാപിച്ചതോടെയാണിത് സംഭവിച്ചത്.

1848 ൽ മെക്സിക്കൻ-അമേരിക്കൻ യുദ്ധം അവസാനിപ്പിക്കുകയും, ഗുവാഡലൂപെ ഹിഡാൽഗോ കരാർ പ്രകാരം അൽട്ടാ കാലിഫോർണിയയിൽ ഉൾപ്പെട്ടിരുന്ന മേഖലകൾ അമേരിക്കൻ ഐക്യനാടുകൾക്ക് കൈമാറ്റം  ചെയ്യപ്പെട്ടു. രണ്ടു വർഷങ്ങൾക്കുശേഷം, കാലിഫോർണിയ 31 ആം സംസ്ഥാനമായി യൂണിയനിൽ ചേർന്നു. അൾട്ടാ കാലിഫോർണിയയുടെ മറ്റ് ഭാഗങ്ങൾ പിന്നീട് അരിസോണ, നെവാഡ, ഉറ്റാ, കൊളറാഡോ, വയോമിങ് എന്നീ യുഎസ് സംസ്ഥാനങ്ങളുടെ മുഴുവനായോ ഭാഗികമായോ ഉള്ള പ്രദേശങ്ങളായി മാറി.

കാലിഫോർണിയയ്ക്കു മുകളിൽ പറന്ന പതാകകൾ

തിരുത്തുക
  സ്പാനിഷ് സാമ്രാജ്യം, may have been flown by the Portuguese explorer Juan Rodríguez Cabrillo in 1542, upon entering the bay of San Diego, and by the Portolá expedition that founded the colony of Alta California in 1769.
  സെന്റ് ജോർജ്ജ് ക്രോസ് ഓഫ് ഇംഗ്ലണ്ട്, ജൂൺ 1579, voyage of the Golden Hind under Captain Francis Drake at Bodega Bay, Tomales Bay, Drakes Bay or Bolinas Bay (exact location disputed).[2][3][4]
  October 1775, the Sonora at Bodega Bay, under Lt. Juan Francisco de la Bodega y Quadra until 1821, when New Spain gained independence from the Spanish Empire.
  ഫോർട്ട് റോസിന്റെ സ്ഥാപകനും 1812 മുതൽ 1821 വരെ ഇതിൻറ കൊളോണിയൽ ഭരണാധികാരിയുമായിരുന്ന ഇവാൻ അലക്സാണ്ട്രോവിച്ച് കുസ്ക്കോവിന്റെ നേതൃത്വത്തിലുണ്ടായിരുന്ന റഷ്യൻ അമേരിക്കൻ കമ്പനിയുടെ പതാക. കാലിഫോർണിയയുടെ വടക്കൻ തീരത്തുള്ള ഒരു ചെറിയ ഭാഗം മാത്രമേ റഷ്യൻ-അമേരിക്കൻ കമ്പനി നിയന്ത്രിച്ചിരുന്നുള്ളൂ, അതേസമയം മുഴുവൻ പ്രദേശവും നയതന്ത്രപരമായി മെക്സിക്കോയുടേതായി അംഗീകരിക്കപ്പെട്ടിരുന്നു.1841 ൽ റഷ്യക്കാർ ഫോർട്ട് റോസ്, ജോൺ സട്ടറിനു വില്പന നടത്തിയതിനുശേഷം 1842 ൽ ഈ പ്രദേശം വിട്ട് പോയതിനുശേഷം ഈ സാഹചര്യം അവസാനിച്ചു.
  on a ship from Argentina, by Hippolyte Bouchard, a French-born pirate who attacked Monterey Bay from November 24 to November 29, 1818, in order to annoy Spain, who ruled Argentina. Bouchard claimed California on behalf of Argentina, but this claim was never recognized, even by the Argentine government.
  First Mexican Empire, August 24, 1821, Mexico under Emperor Agustín de Iturbide (October 1822, probable time new flag raised in California) until 1823.
  യുണൈറ്റഡ് മെക്സിക്കൻ സ്റ്റേറ്റ്സ് മിലിട്ടറി, 1823 മുതൽ ജനുവരി 13, 1847 വരെ (ലോസ് ആഞ്ചെലെസിൽ).
  Flag of California, from 1836, when the Diputación, or Legislature, of California declared independence from Mexico (the Declaration of Independence is available on Wikisource). In 1838, Mexico recognized California as a "free and sovereign state," but this was later rescinded and government from Mexico City was re-established prior to 1846.
  Bear Flag of the California Republic, June 14, 1846, at Sonoma until July 9, 1846. The California Republic was declared by American citizens who had settled inland (in the valley of the Sacramento and San Joaquin Rivers), and it is thought that the inclusion of one star and one stripe was meant to highlight their American origins. The Republic's existence was never officially recognized by any other government.
  അമേരിക്കൻ ഐക്യനാടുകൾ, ജൂലൈ 9, 1846; കാലിഫോർണിയയുടെ ചരിത്രം കാണുക.

For even more Californian flags see: Flags over California, A History and Guide (PDF). Sacramento: State of California, Military Department. 2002.

  1. "the American Conquest of California" Archived 2012-10-23 at the Wayback Machine. Wilson, John L. Stanford University
  2. "Biographical Notes: Sir Francis Drake" Wandering Lizard. Consulted on 2008-08-07.
  3. Sterling, Richard and Tom Downs. San Francisco: City Guide. (Lonely Planet, 2004), 233–234. ISBN 978-1-74104-154-5
  4. Starr, Kevin. California: A History. (New York: Modern Library, 2005), 25. ISBN 0-679-64240-4

പുറത്തേയ്ക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=അൾട്ട_കാലിഫോർണിയ&oldid=4135621" എന്ന താളിൽനിന്ന് ശേഖരിച്ചത്