മഹാരാഷ്ട്രയിലെ സത്താര നഗരത്തിൽ നിന്ന് 24 കിലോമീറ്റർ അകലെ പശ്ചിമഘട്ട മലനിരകൾക്കു സമീപം സ്ഥിതിചെയ്യുന്ന പീഠഭൂമിയാണ് കാസ് പീഠഭൂമി (മറാഠി : कास पठार). ഏതാണ്ട് 10 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ പരന്നുകിടക്കുന്ന ഈ പീഠഭൂമിക്ക് സമുദ്രനിരപ്പിൽ നിന്നും 1200 മീറ്റർ ഉയരമുണ്ട്.[2] അത്യപൂർവ്വമായ സസ്യ-ജന്തുജാലങ്ങൾ വസിക്കുന്ന പ്രദേശമാണിത്. ഈ പീഠഭൂമിയിൽ കാണപ്പെടുന്ന കാസ (Elaecarpus glandulosus) എന്ന മരത്തിന്റെ പേരിൽ നിന്നാണ് 'കാസ് പീഠഭൂമി' എന്ന പേര് ലഭിച്ചത്. ഓർക്കിഡുകൾ, കാർവി തുടങ്ങി 850-ലധികം പുഷ്പ സസ്യങ്ങൾ വളരുന്ന ഈ പീഠഭൂമിയെ മഹാരാഷ്ട്രയിലെ പൂക്കളുടെ താഴ്‌വര എന്നും വിശേഷിപ്പിക്കാറുണ്ട്. 2012-ൽ യുനെസ്‌കോ ഈ പ്രദേശത്തെ ലോക പൈതൃക സ്ഥാനങ്ങളിലൊന്നായി പ്രഖ്യാപിച്ചു.[1] [3] [4]

കാസ് പീഠഭൂമി

कास पठार

Kas Plateau
പീഠഭൂമി
കാസ് പീഠഭൂമി, സത്താര (യുനെസ്‌കോയുടെ ലോക പൈതൃക സ്ഥാനം)[1]
Nickname(s): 
മഹാരാഷ്ട്രയിലെ പൂക്കളുടെ താഴ്‌വര
രാജ്യം ഇന്ത്യ
സംസ്ഥാനംമഹാരാഷ്ട്ര
ജില്ലസത്താര
വിസ്തീർണ്ണം
 • ആകെ10 ച.കി.മീ.(4 ച മൈ)
ഉയരം
1,200 മീ(3,900 അടി)
Languages
 • ഔദ്യോഗിക ഭാഷമറാത്തി
സമയമേഖലUTC+5:30 (IST)
PIN
415 xxx
Telephone code02162
വാഹന റെജിസ്ട്രേഷൻMH-11
വെബ്സൈറ്റ്www.kas.ind.in
Cynotis tuberosa
Murdannia lanuginosa
Murdannia Lanuginosa

സ്ഥാനം തിരുത്തുക

ഇന്ത്യയുടെ പടിഞ്ഞാറേ തീരത്തിനു സമാന്തരമായി കിടക്കുന്ന പർവ്വതനിരയാണ് പശ്ചിമഘട്ടം. ഏകദേശം 60,000 ചതുരശ്ര കിലോമീറ്ററിലധികം വിസ്തൃതിയിൽ പരന്നുകിടക്കുന്ന ഈ മലനിരകളിൽ അത്യപൂർവ്വമായ സസ്യങ്ങളും ജന്തുക്കളും കാണപ്പെടുന്നു. മഹാരാഷ്ട്രയിൽ ഈ പർവ്വതനിരകളെ 'സഹ്യാദ്രി' എന്നും വിളിക്കാറുണ്ട്. സത്താര നഗരത്തിൽ നിന്നും 24 കിലോമീറ്റർ അകലെ പശ്ചിമ ഘട്ടത്തിന്റെ സമീപത്താണ് കാസ് പീഠഭൂമി സ്ഥിതിചെയ്യുന്നത്.

പീഠഭൂമികളുടെ രൂപീകരണം തിരുത്തുക

താരതമ്യേന പരന്ന പ്രതലവും സമീപത്തുള്ള സമതലങ്ങൾ, ജലാശയങ്ങൾ എന്നിവയെക്കാൾ ഉയരവുമുള്ള ഭൂവിഭാഗമാണ് പീഠഭൂമി. മറ്റു പ്രദേശങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ 'പീഠം' പോലെ ഉയർന്നുനിൽക്കുന്നതുകൊണ്ടാണ് ഇതിന് ഈ പേരു ലഭിച്ചത്. ചെങ്കുത്തായ ചരിവുകളോടുകൂടിയ വശങ്ങളും പരന്ന മുകൾപ്പരപ്പുമാണ് പീഠഭൂമികളുടെ സവിശേഷത. അഗ്നിപർവ്വത സ്ഫോടനങ്ങളുടെ ഫലമായി പുറത്തുവരുന്ന ശിലാദ്രവം തണുത്തുറഞ്ഞാണ് പീഠഭൂമികൾ രൂപംകൊള്ളുന്നത്. ഇതുകൂടാതെ കാലാവസ്ഥാ വ്യതിയാനം, പർവ്വതങ്ങളിലെ മഞ്ഞ് ഉരുകൽ, വന നശീകരണം, മണ്ണൊലിപ്പ് തുടങ്ങിയ പ്രകൃതി പ്രതിഭാസങ്ങളും പീഠഭൂമികൾ രൂപംകൊള്ളുന്നതിനു കാരണമാകാറുണ്ട്.[5]

കാസ് പീഠഭൂമി തിരുത്തുക

കുറ്റിച്ചെടികളും പുൽവർഗ്ഗ സസ്യങ്ങളും നൂറ്റിയൻപതിലധികം വ്യത്യസ്തയിനം പൂക്കളും കൊണ്ടു സമ്പന്നമാണ് കാസ് പീഠഭൂമി.[6][7] ഓർക്കിഡുകൾ, കാർവി തുടങ്ങിയ സപുഷ്പികൾ മുതൽ ഡ്രോസെറ പോലുള്ള മാംസഭോജി സസ്യങ്ങൾ വരെ ഇവിടെ കാണപ്പെടുന്നു. ആഗസ്റ്റ് മുതൽ ഒക്ടോബർ വരെയുള്ള മാസങ്ങളിലാണ് ഇവിടുത്തെ സസ്യങ്ങൾ പൂവണിയുന്നത്. ആ സമയങ്ങളിൽ 'പൂക്കളുടെ താഴ്‌വര' എന്നാണ് ഈ പ്രദേശത്തെ വിശേഷിപ്പിക്കുന്നത്. മനോഹരമായ ഈ കാഴ്ച കാണുവാനായി നിരവധി സഞ്ചാരികൾ ഇവിടെയെത്താറുണ്ട്. ഇവിടുത്തെ ആവാസവ്യവസ്ഥയുടെ സംരക്ഷണത്തിന്റെ ഭാഗമായി ഒരു ദിവസം പരമാവധി 2000 പേരെ മാത്രമേ പ്രവേശിക്കാൻ അനുവദിക്കുകയുള്ളൂ.[1] ഓൺലൈൻ രജിസ്ട്രഷൻ ചെയ്തവർക്കാണ് പ്രവേശനം ലഭിക്കുക.

ജൈവ വൈവിധ്യം തിരുത്തുക

ജൈവ വൈവിധ്യം കൊണ്ടു സമ്പന്നമാണ് കാസ് പീഠഭൂമി. പീഠഭൂമിയുടെ സിംഹഭാഗവും സംരക്ഷിത വനങ്ങളാണ്. ഇവിടെ നിന്നും ഒട്ടേറെ പുതിയ സസ്യങ്ങളെ കണ്ടെത്തിയിട്ടുണ്ട്. പുഷ്പ്പിക്കുന്ന സസ്യങ്ങളുടെ 850-ലധികം സ്പീഷീസുകൾ ഇവിടെ കാണപ്പെടുന്നു. 624 ഇനം സസ്യങ്ങൾ വംശനാശ ഭീഷണിയുടെ വക്കിലാണ്. ഇവയിൽ തന്നെ 39-ഓളം ഇനം സസ്യങ്ങൾ കാസ് പീഠഭൂമിയിൽ മാത്രം കാണപ്പെടുന്നവയാണ്.[8] പീഠഭൂമിക്കു ചുറ്റും ധാരാളം കുറ്റിച്ചെടികളും മരങ്ങളുമുണ്ട്‌.[8] കറുത്തശിലകൾ ധാരാളം കാണപ്പെടുന്ന പ്രദേശമാണിത്‌.

ഇവിടെയുള്ള പുഷ്പസസ്യങ്ങൾ തിരുത്തുക

 
Ceropegia Vincaefolia (local name Kandilpushpa/ Kandil kharchudi- കന്ദിൽ ഖർച്ചുടി./കന്ദിൽ പുഷ്പം)

കാസ് പീഠഭൂമിയിൽ കാണപ്പെടുന്ന പുഷ്പസസ്യങ്ങളുടെ പട്ടിക. (ശാസ്ത്രനാമം ഇംഗ്ലീഷിൽ തന്നെ നൽകിയിരിക്കുന്നു.)

കാസ് പീഠഭൂമിയിലെ പുഷ്പ്പിക്കുന്ന സസ്യങ്ങൾ
നം. ശാസ്ത്രനാമം പ്രാദേശിക നാമം
1. Ceropegia Vincaefolia कंदिल खर्चुडी - കന്ദിൽ ഖർച്ചുടി./കന്ദിൽ പുഷ്പം.
2. Ceropegia Jainii സൊമാദ
3. Drosera Indica गवती दवबिंदू - ഗവതി ദവബിന്ദു
4. Smithia hirsute / hirsuta कवळा - കവളാ
5. Senecio grahami / bombayensis सोनकी -സോനകി
6. Utricularia purpurascens सीतेची आसवे -സീതേച്ചി ആസവേ
7. Senecio bombyensis സോങ്കി
8. Murdannia lanuginosa അബോളിമ
9. Pogostemon deccanensis --
10. Dipcadi montanum ദീപ്കദി
11. Impatiens oppositifolia --
12. Wild Brinjal flower काटे रिंगणी -കാട്ടേ റിങ്കണി
13. Aponogeton satarensis വൈറ്റുറ
14. Elaeocarpus glandulosus കാസ
15. Pinda concanensis പിണ്ട
16. Hitchenia caulina ചവർ
17. Paracaryopsis coelestina നിസുർതി
18. Nymphoides indicum കുമുദുനി
19. Cyanotis tuberosa അഭലി
20. Murdannia simplex നീലിമ
21. Paracaryopsis malbarica കാലി നിസുർതി
22. Begonia crenata --
23. Trichosanthes tricuspidata കൊണ്ടൽ
24. Chlorophytum glaucoides മുസാലി
25. pomoea barlerioides --
26. Ceropegia media --
27. Drosera burmanni ദവ്ബിന്ദു
28. Habenaria longicorniculata --
29. Aerids maculosum --
30. Dendrobium barbatulum ഭാരംഗി
31. Habenaria panchagnesis --
32. Memecylon umbellatum അഞ്ജനി
33. Habenaria heyneana ടൂത്ത്ബ്രഷ് ഓർക്കിഡ്
34. Habenaria grandifloriformis --
35. Smithia agharkarii --
36. Flemingia nilgheriensis --
37. Rotala ritchiei പാൻസെർ
38. Rotala fimbriata --
39. Adenoon indicum മോത്തി സോനാകി
40. Linum mysurense ഉന്ദ്രി
41. Dioscorea bulbifera ദുക്കാർ ഖണ്ഡാ
42. Vigna vexillata ഹാലുണ്ഡ
43. Oberonia recurva --
44. Arisaema murrayi പന്ത്ര സപ്കന്ദ
45. Exacum tetragonum ഉദി ചിരായത്ത്

മറ്റ് ആകർഷണങ്ങൾ തിരുത്തുക

കാസ് പീഠഭൂമിയുടെ ദക്ഷിണഭാഗത്ത് കാസ് തടാകം സ്ഥിതിചെയ്യുന്നു. തടാകത്തിനു ചുറ്റും നിബിഡ വനങ്ങളുണ്ട്. സജ്ജങ്ങാദ് കോട്ടയ്ക്കും കാൻഹെർ ഡാമിനും ഇടയിൽ സ്ഥിതിചെയ്യുന്ന ഈ തടാകം സഹ്യാദ്രി മലനിരകൾക്കിടയിൽ ഒരു കിണ്ണം വച്ചിരിക്കുന്നതു പോലെയാണ് കാണപ്പെടുന്നത്. സത്താരയിലെ ജനങ്ങൾ ജലത്തിനുവേണ്ടി പ്രധാനമായും ഈ തടാകത്തെയാണ് ആശ്രയിക്കുന്നത്. കാസ് തടാകത്തിനു തെക്കുഭാഗത്ത് 30 കിലോമീറ്റർ അകലെയായി കൊയ്നാ വന്യജീവി സങ്കേതം സ്ഥിതിചെയ്യുന്നു. കാസ് പീഠഭൂമിക്കു ചുറ്റും ഗുഹകൾ, ക്ഷേത്രങ്ങൾ, ഉല്ലാസയാത്രയ്ക്കു പറ്റിയ സ്ഥലങ്ങൾ, ബോട്ടിൽ സഞ്ചരിക്കാവുന്ന സ്ഥലങ്ങൾ എന്നിവയെല്ലാമുണ്ട് .[9] ഇന്ത്യയിലെ ഏറ്റവും ഉയരമുള്ള വെള്ളച്ചാട്ടങ്ങളിലൊന്നായ വജ്രൈ വെള്ളച്ചാട്ടവും കാസ് പീഠഭൂമിയുടെ സമീപത്താണ് സ്ഥിതിചെയ്യുന്നത്.

എത്തിച്ചേരുവാൻ തിരുത്തുക

കാസ് പീഠഭൂമിയിൽ എത്തിച്ചേരുവാൻ രണ്ടു മാർഗ്ഗങ്ങളുണ്ട്. സത്താരയിൽ നിന്നു നേരിട്ട് റോഡു വഴി എത്തുന്നതാണ് ഒന്നാമത്തെ മാർഗ്ഗം. മഹാബലേശ്വറിനെയും പഞ്ചാഗ്നിയെയും ബന്ധിപ്പിക്കുന്ന ലിങ്ക് റോഡു വഴി തപോലയിൽ നിന്നും എത്തിച്ചേരുന്നതാണ് രണ്ടാമത്തെ മാർഗ്ഗം. തപോലയിലും മഹാബലേശ്വറിലും സഞ്ചാരികൾക്കു വിശ്രമിക്കാനുള്ള സൗകര്യങ്ങൾ ലഭ്യമാണ്.

സമീപ സ്ഥലങ്ങൾ തിരുത്തുക

അടുത്തുള്ള നഗരങ്ങൾ തിരുത്തുക

അടുത്തുള്ള റെയിൽവേ സ്റ്റേഷൻ തിരുത്തുക

  • സത്താര റെയിൽവേ സ്റ്റേഷൻ

അടുത്തുള്ള വിമാനത്താവളം തിരുത്തുക

ചിത്രശാല തിരുത്തുക

 
2014 ജൂലൈയിൽ കാസ് പീഠഭൂമിക്കു സമീപം
 
2014 ജൂലൈയിൽ കാസ് പീഠഭൂമിക്കു സമീപം
 
2014 ജൂലൈയിൽ കാസ് പീഠഭൂമിക്കു സമീപം
 
2014 ജൂലൈയിൽ കാസ് പീഠഭൂമിക്കു സമീപം


 
2014 ജൂലൈയിൽ കാസ് പീഠഭൂമിക്കു സമീപം

അവലംബം തിരുത്തുക

  1. 1.0 1.1 1.2 "Kaas to bloom for only 2,000 tourists daily - Pune -DNA". Dnaindia.com. Retrieved 2013-05-01.
  2. "Amazing Maharashtra.(About Kaas Plateau)". Retrieved 2015 നവംബർ 21. {{cite web}}: Check date values in: |accessdate= (help)
  3. www.kaasplateau.in[പ്രവർത്തിക്കാത്ത കണ്ണി]
  4. "World Heritage Sites". UNESCO. Retrieved 2015 നവംബർ 21. {{cite web}}: Check date values in: |accessdate= (help)
  5. Garcia-Castellanos, D., 2007. The role of climate during high plateau formation. Insights from numerical experiments. Earth Planet. Sci. Lett. 257, 372-390, doi:10.1016/j.epsl.2007.02.039 pdf
  6. "Mr. Rajendra Shende, Chairman, TERRE, United Nations Environment Programme, Technologies and Policies, Ozon Action Programme, Multilateral Ozone Fund, Global Environmental Facility, Technology support programme, Multilateral Environmental Agreement, Intergovernmental Panel on Climate Change, Indian Institute of Technology". Terrepolicycentre.org. 2013-04-15. Archived from the original on 2012-12-09. Retrieved 2013-05-01.
  7. "Articles about World Heritage List by Date - Page 5 - Times Of India". Articles.timesofindia.indiatimes.com. Archived from the original on 2014-02-01. Retrieved 2013-05-01.
  8. 8.0 8.1 "Official Site of Kaas Plateau". Retrieved 2015 നവംബർ 20. {{cite web}}: Check date values in: |accessdate= (help)
  9. Other attractions

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=കാസ്_പീഠഭൂമി&oldid=3994414" എന്ന താളിൽനിന്ന് ശേഖരിച്ചത്