ഓർക്കിഡേസിയേ (orchidaceae) കുടുംബത്തിൽ പെട്ടതാണ് ഓർക്കിഡ്(Orchid). മരവാഴ എന്ന് മലയാളത്തിൽ പേരുള്ള ഓർക്കിഡ് ഒരു അധിസസ്യമാണ്. 800 ജനുസ്സുകൾ ഉള്ള ഓർക്കിഡ് ഏഷ്യ,ദക്ഷിണ അമേരിക്ക മുതലായ സ്ഥലങ്ങളിൽ കണ്ട് വരുന്നു[1][2]. പുഷ്പിക്കുന്ന സസ്യങ്ങളിൽ ഏറ്റവും വലിയ കുടുംബം ഓർക്കിഡിന്റേതായി കരുതപ്പെടുന്നു.സുഗന്ധ വിളയായ വാനില(Vanilla) ഇ കുടുംബത്തിലെ ഒരംഗമാണ്. പല നിറങ്ങളിലും ആകൃതിയിലും കാണപ്പെടുന്ന ഇതിന്റെ പൂക്കൾ മനോഹരവും, താരതമ്യേന കൂടുതൽ ദിവസം കൊഴിയാതെ നിൽക്കുന്നതുമാണ്. ഇക്കാരണങ്ങളാൽ ലോകമെമ്പാടുമുള്ള പുഷ്പ പ്രേമികളുടെയിടയിൽ ഏറ്റവും സ്വീകാര്യതയുള്ള ചെടികളിലെ പ്രമുഖ സ്ഥാനം തന്നെ ഓർക്കിഡിനുണ്ട്.

ഓർക്കിഡ്
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Division:
Class:
Order:
Family:

പേരിനു പിന്നിൽ തിരുത്തുക

ഗ്രീക്ക് ഭാഷയിൽ 'വൃഷണങ്ങൾ' എന്ന അർത്ഥം വരുന്ന 'ഓർക്കിസ്' എന്ന പദത്തിൽ നിന്നാണ് 'ഓർക്കിഡ്' എന്ന പേർ രൂപപ്പെട്ടത്. പുരാതന ഗ്രീക്ക് ചരിത്രകാരനായ തിയോഫ്രാസ്റ്റസ് (370-285 ബി.സി.) തന്റെ ചെടികളെ കുറിച്ചുള്ള പുസ്തത്തിൽ വൃഷണങ്ങൾക്ക് സമാനമായ വേരുകളുള്ള ചെടിയെക്കുറിച്ച് പരാമർശിക്കുകയുണ്ടായി. ഈ പരാമർശ‍മാണ് ഓർക്കിഡിന്‌ ആ പേർ സിദ്ധിക്കാൻ കാരണമായത്.

ജന്മദേശം തിരുത്തുക

പല ഓർക്കിഡുകളുടെയും ജന്മദേശം കിഴക്കൻ ഹിമാലയം, അസ്സാം, ഡാർജിലിംഗ് കുന്നുകൾ, ദക്ഷിണേന്ത്യയിലെ കൊടൈക്കനാൽ പോലെയുള്ള ഉയർന്ന പ്രദേശങ്ങളാണ്. ശ്രീലങ്ക, ജാവ, ബോർണിയോ, ഹാവായ്, തായ്‌ലൻഡ്, ദക്ഷിണാഫ്രിക്ക എന്നിങ്ങനെയുള്ള ഉഷ്ണമേഖലാപ്രദേശങ്ങളും ഇവയുടെ ജന്മഭൂമിയാണ്.

ഓർക്കിഡ് കൃഷി തിരുത്തുക

ചെറിയ തടിക്കഷണങ്ങളിലോ കെട്ടിത്തൂക്കിയിരിക്കുന്ന ചെറിയ ചട്ടികളിലും ഓർക്കിഡുകൾ വളർത്താറുണ്ട്. ചട്ടിയുടെ വശങ്ങളിൽ വായു കടക്കുന്നതിനും നീർവാർച്ചയ്ക്കും സുഷിരങ്ങൾ ഉണ്ടായിരിക്കണം. ചട്ടിയിൽ നിറയ്ക്കുന്ന മിശ്രിതത്തിൽ ഇഷ്ടികയുടെ ചെറിയ കഷണങ്ങൾ, ചകിരി, കരികഷണങ്ങൾ എന്നിവ ഉണ്ടായിരിക്കണം. മാർച്ച്-ഏപ്രിൽ മാസങ്ങളില്ലാണ് ഇവ പുഷ്പ്പിക്കുന്നത്. ഓർക്കിഡുകൾ കൂടെക്കൂടെ നനയ്ക്കുകയും ഈർപ്പമുള്ള സാഹചര്യങ്ങൾ സൂക്ഷിച്ച് തണുപ്പ് നിലനിർത്തേണ്ടതാണ്.

ചിത്രശാല തിരുത്തുക

അവലംബം തിരുത്തുക

  1. Stevens, P. F. (2001 onwards). Angiosperm Phylogeny Website Version 9, June 2008 Mobot.org
  2. "WCSP". World Checklist of Selected Plant Families. Retrieved 2010. {{cite web}}: Check date values in: |accessdate= (help)
"https://ml.wikipedia.org/w/index.php?title=ഓർക്കിഡ്&oldid=3960734" എന്ന താളിൽനിന്ന് ശേഖരിച്ചത്