കശ്മീർ
ഏഷ്യയുടെ ഹൃദയഭാഗത്ത് ദക്ഷിണേഷ്യയുടെയും മധ്യേഷ്യയുടെയും മധ്യത്തിലായാണ് കശ്മീർ ഭൂപ്രദേശം സ്ഥിതി ചെയ്യുന്നത്. ഇന്ത്യ, പാകിസ്താൻ, അഫ്ഗാനിസ്ഥാൻ, ചൈന തുടങ്ങിയ നാടുകളുമായി അതിർത്തി പങ്കിടുന്നു. 86,000 ചതുരശ്ര മൈലുള്ള കശ്മീരിന്റെ ജനസംഖ്യ 13 മില്യനാൺ്. ഇന്ന് ഇന്ത്യൻ കശ്മീരിനെ മൂന്ന് ഭാഗമായി തിരിച്ചിരിക്കുന്നു. താഴ്വര, ജമ്മു, ലഡാക് എന്നിങ്ങനെയാണത്. ഇന്നിത് കേന്ദ്ര ഭരണപ്രദേശമാണ്. പർവത നിരകളാൽ ചുറ്റപെട്ട് കിടക്കുന്ന ഈ ഭൂപ്രദേശം അതി മനോഹരമാണ്. ഇന്ത്യയുടെ പൂന്തോട്ടം എന്നറിയപ്പെടുന്നത് കശ്മീർ ആണ്.
ചരിത്രം
തിരുത്തുകമെസപ്പെട്ടോമിയയിൽ നിന്നു വന്ന കാഷ് വർഗ്ഗ്ത്തിൽപ്പെട്ട ആദിവാസികൾ താമസിച്ചിരുന്നതിനാൽ കാഷിർ എന്നറിയപ്പെട്ടിരുന്ന പ്രദേശം പിന്നീട് കാശ്മീർ ആയി പരിണമിക്കുകയാണുണ്ടായത്. കാശ്മീരിലെ ആദ്യ മുസ്ലിം ഭരണാധികാരി 1339 ൽ അധികാരത്തിലെത്തിയ ഷാ മിർ ആയിരുന്നു. ഇദ്ദേഹത്തിന്റെ രാജവംശം Salatin-i-Kashmir രാജവംശം എന്നറിയപ്പെട്ടു. പിന്നീട് ഏതാണ്ട് അഞ്ചു നൂറ്റാണ്ടുകള് തുടർച്ചയായി മുസ്ലിം ഭരണത്തിൻ കീഴിലായിരുന്നു കാശ്മീർ താഴ്വര. ഇവരിൽ മുഗൾ രാജാക്കന്മാർ 1586 മുതൽ 1751 വരെയും അഫ്ഗാന് ദുറാനി വംശം 174 മുതൽ 1819 വരെയും കാശ്മീരിന്റെ ഭരണചക്രം തിരിച്ചു. 1819 ൽ മഹാരാജാ രഞ്ജിത് സിംഗിന്റെ നേതൃത്വത്തിൽ കാശ്മീർ ആക്രമിച്ച് തന്റെ രാജ്യത്തോടു ചേർത്തു. 1846 ലെ ആംഗ്ലോ-സിഖ് യുദ്ധത്തിനു ശേഷം ബ്രട്ടീഷ് അധീനതയിലായി. ബ്രട്ടീഷുകാരില് നിന്നും ജമ്മുവിലെ രാജാവായ ഗുലാബസിംഗിന്റെ കൈകളിൽ കാശ്മീരിന്റെ ഭരണം എത്തി. ഈ ഭരണം 1947 ൽ കാശ്മീർ മുഴുവനായി ഇന്ത്യൻ യൂണിയനിൽ ലയിക്കുന്നതു വരെ തുടർന്നു.
ഇന്ത്യ-പാകിസ്താൻ വിഭജനകാലത്ത് കാശ്മീർ മഹാരാജാവ് ഇന്ത്യക്ക് അധികാരം കൈമാറിയ സംസ്ഥാനമാണ്. ഇത് ജമ്മു-കാശ്മീർ എന്നറിയപ്പെട്ടു. പാകിസ്താൻ ഗവൺ മെന്റ് ഇതിന്റെ സ്വയംഭരണാവകാശം ഉണ്ട് എന്ന് പ്രഖ്യപിച്ചു കൊണ്ട് ഇന്ത്യയുമായി 1947,1965 യുദ്ധം ചെയ്യുകയുണ്ടായി. രണ്ടു യുദ്ധത്തിലും പാകിസ്താൻ പരാജിതരായി. ഇതിനെ തുടർന്ന് പാകിസ്താനിനെ മുസ്ലീം തീവ്രവാദികൾ ഭൂരിഭാഗ ജനവിഭാഗമായ കാശ്മീരിലെ മുസ്ലീം ജനതയെ മതവികാരത്തിന്റെ പേരിൽ ഇളക്കിവിടുകയും തീവ്രവാദി സംഘടകൾ ഉണ്ടാക്കുകയും, കാശ്മീരിലെ ജനജീവിതം ദുസ്സഹകമാക്കുകയും കൂട്ടകൊലകൾ നടത്തുകയും ചെയ്തു. 1985 സിയാച്ചിനിൽ നുഴഞ്ഞുകയറ്റം നടത്തിയ പാകിസ്താൻ സേനക്കെതിരെ ഇന്ത്യ ശക്തമായി പ്രതിരോധിക്കുകയും ഒരു യൂദ്ധത്തിന്റെ വക്കിൽ എത്തുകയും ചെയ്തു. അതിനുശേഷം 1999ൽ പാകിസ്താൻ സൈന്യം വീണ്ടും കാർഗിലിൽ നുഴഞ്ഞു കയറുകയും ഇന്ത്യയുമായി യുദ്ധത്തിൽ എത്തുകയും ചെയ്തു . യുദ്ധാവസാനം പാകിസ്താൻ സേനയെ തുരത്തി ഓടിക്കുകയും കാർഗിൽ കീഴടക്കുകയും ചെയ്തു.[അവലംബം ആവശ്യമാണ്]
കശ്മീർ ഇന്ന്
തിരുത്തുകകാശ്മീർ മഹാരാജാവ് കാശ്മീരിനെ പൂർണ്ണമായും ഇന്ത്യൻ യൂണിയനിൽ ലയിപ്പിക്കുകയാണുണ്ടായത്. പാകിസ്താനുമായും ചൈനയുമായുമുള്ള യുദ്ധങ്ങളുടെ അനന്തരഫലമായി ഇന്ന് കാശ്മീർ താഴ്വര നാലായി വിഭജിക്കപ്പെട്ടിരിക്കുന്നു. യുദ്ധത്തിൽ പാകിസ്താൻ കയ്യടക്കിയ ഭാഗം ആസാദ് കശ്മീർ എന്ന പേരിൽ അവരുടെ നിയന്ത്രണത്തിലാണ്. പാകിസ്താൻ ഭരണകൂടത്തിന് നേരിട്ട് സ്വാധീനമില്ലാത്ത[അവലംബം ആവശ്യമാണ്] മേഖലയാണത്. പാകിസ്താൻ നാണയവും പട്ടാളവും മാത്രമാണ് അവിടെ പാകിസ്താനിന്റെ നിയന്ത്രണത്തിലുള്ളത് . സ്വന്തം സൈനിക വ്യൂഹം ആസാദ് കശ്മീരിനുണ്ടായിരുന്നുവെങ്കിലും സിയാ ഉൽ ഹഖിന്റെ കാലത്ത് ഏകീകൃത സൈന്യം ആസാദ് കശ്മീരിന്റെ സൈന്യമായി മാറി. പാകിസ്താൻ സർക്കാരിന് ഭരണപരമായി ആസാദ് കശ്മീരിൽ ഒരു സ്വാധീനവും ഇല്ല എന്നതാണ് സത്യം. [അവലംബം ആവശ്യമാണ്]
കശ്മീരിന്റെ ഒരു പ്രധാന ഭാഗം 1962 ലെ യുദ്ധത്തിൽ ചൈനയുടെ നിയന്ത്രണത്തിലായി. ഇതു കൂടാതെ പാകിസ്താൻ പിടിച്ചടക്കിയ കുറെ സ്ഥലം അവർ ചൈനയ്ക്കു കൈമാറുകയും ചെയ്തു. ഇന്ത്യയുടെ കൈവശം അവശേഷിക്കുന്ന ഭാഗങ്ങളാണ് ജമ്മുവും, കാശ്മീർ താഴ്വരയും, ലഡാക്കുമടങ്ങിയ ഭാഗങ്ങൾ. ഇന്ത്യയിൽ ഇത് ജമ്മു കശ്മീർ ആയിട്ട് പരക്കെ അറിയപ്പെടുന്നു.
കൈവശം | പ്രദേശം | ജനസംഖ്യ | % മുസ്ലിം | % ഹിന്ദു | % ബുദ്ധമതം | % മറ്റുള്ളവർ |
---|---|---|---|---|---|---|
ഇന്ത്യ | കാശ്മീർ താഴ്വര | ~4 മില്യൺ (4 മില്യൺ) | 95% | 4%* | – | – |
ജമ്മു | ~3 മില്യൺ (3 മില്യൺ) | 30% | 66% | – | 4% | |
ലഡാക്ക് | ~0.25 മില്യൺ (250,000) | 46% | – | 50% | 3% | |
പാകിസ്താൻ | ആസാദ് കാശ്മീർ (പാകിസ്താൻ കയ്യേറ്റം) | ~2.6 മില്യൺ (2.6 മില്യൺ) | 100% | – | – | – |
ഗിൽഗിറ്റ്-ബാൾട്ടിസ്ഥാൻ | ~1 മില്യൺ (1 മില്യൺ) | 99% | – | – | – | |
China | അക്സായ് ചിൻ (ചൈനീസ് കയ്യേറ്റം) | – | – | – | – | – |
ഭൂമിശാസ്ത്രം
തിരുത്തുകകശ്മീരിന്റെ ഭൂരിഭാഗവും അതായത് ഏതാണ്ട് 90% ഭാഗവും ജനവാസമില്ലാത്തതും ഏതാണ്ട് ഉപയോഗശൂന്യവുമാണ്. കശ്മീരിലെ പ്രധാനപ്പെട്ട ജനവാസകേന്ദ്രം കശ്മീർ താഴ്വരയാണ്. 6000 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന താഴ്വരയിലൂടെ ഝലം നദി ഒഴുകുന്നു. താഴ്വരക്ക് തെക്കും പടിഞ്ഞാറുമായി പിർ പഞ്ചാൽ മലനിരകളും, വടക്കും കിഴക്കുമായി ഹിമാദ്രിയും സ്ഥിതിചെയ്യുന്നു. കശ്മീരിന്റെ ഏതാണ്ട് തെക്കുഭാഗത്തായാണ് താഴ്വര സ്ഥിതി ചെയ്യുന്നത്.
ശ്രീനഗറാണ് കശ്മീർ താഴ്വരയിലെ പ്രധാന പട്ടണം. മരത്തിൽ നിർമ്മിച്ച് മൂന്നും നാലും നിലയുള്ള കെട്ടിടങ്ങൾ ശ്രീനഗറിൽ കാണാം. താഴ്വരക്കു പുറമേ ജനവാസമുള്ള പ്രദേശങ്ങൾ വടക്കുള്ള ഗിൽഗിത് താഴ്വരയും സിന്ധൂ ഇടുക്കും (indus gorge) മാത്രമാണ്.
വളരെ ഉയരത്തിലുള്ള ചുരങ്ങളിലൂടെയാണ് കശ്മീർ താഴ്വരയിലേക്ക് പ്രവേശിക്കുന്നത്. പിർ പഞ്ചാൽ മലനിരകളിലുള്ള ബനിഹാൽ ചുരത്തിലൂടെ ജമ്മുവിൽ നിന്നും, ബാലകോട്ട് ചുരം വഴി പാകിസ്താനിൽ നിന്നും, കാരകോറം ചുരം വഴി ചൈനയിൽ നിന്നും കശ്മീർ താഴ്വരയിൽ പ്രവേശിക്കാം. ബനിഹാൽ ചുരം ആദ്യകാലത്ത് തണുപ്പുകാലത്ത് മഞ്ഞുമൂടി യാത്രായോഗ്യമല്ലാതാകുമായിരുന്നു. എന്നാൽ പിൽക്കാലത്ത് ഇവിടെ നിർമ്മിക്കപ്പെട്ട തുരങ്കം മൂലം ചുരം എല്ലാക്കാലത്തും ഉപയോഗയോഗ്യമായി മാറി[1]. ജവഹർ തുരങ്കം എന്നാണ് ഈ തുരങ്കത്തിന്റെ പേര്.
കശ്മീർ താഴ്വരയിൽ ധാരാളം തടാകങ്ങളുണ്ട്. ഇതിൽ ഏറ്റവും വലുത് ദൽ തടാകമാണ്. ഝലത്തിനു പുറമേ ധാരാളം ചെറിയ അരുവികളും താഴ്വരയിലുണ്ട്[1].
കാലാവസ്ഥ
തിരുത്തുകതണുപ്പുകാലത്ത് കശ്മീർ താഴ്വരയിലെ താപനില -1 °C വരെയെത്തുന്നു. വേനൽക്കാലത്ത് ഇത് 24 °C വരെ ഉയരാറുണ്ട്. ജൂൺ മുതൽ സെപ്റ്റംബർ വരെ ഇവിടെ മഴയുണ്ടാകുന്നു. ഇതിനു പുറമേ മഞ്ഞുകാലത്ത് ഹിമപാതവും സാധാരണമാണ്[1].
വൃക്ഷങ്ങൾ
തിരുത്തുകകശ്മീർ താഴ്വര വൃക്ഷങ്ങൾ ധാരാളം വളരുന്നയിടമാണ് ഝലത്തിന്റെ വൃഷ്ടിപ്രദേശത്തെ ചതുപ്പുനിലത്ത് വില്ലോ മരങ്ങൾ വളരുന്നു. വില്ലോ, ക്രിക്കറ്റ് ബാറ്റ് നിർമ്മിക്കാനുപയോഗിക്കുന്ന മരമാണ്. ഉയർന്ന പ്രദേശങ്ങളിൽ വോൾനട്ട് (അക്രൂഡ്) മരങ്ങൾ വളരുന്നു. കൂടുതൽ ഉയർന്ന പ്രദേശങ്ങൾ ബിർച്ച് മരങ്ങൾ നിറഞ്ഞ കാടുകളാണ്. തടി ഇവിടെ നിന്നും കയറ്റുമതി ചെയ്യുന്ന ഒരു പ്രധാന ഉൽപ്പന്നമാണ്[1].
കൃഷി
തിരുത്തുകകശ്മീരികളിൽ ഭൂരിഭാഗവും കൃഷിക്കാരാണ്. നദികളുടേയും വലിയ അരുവികളുടേയും കരയിൽ നെൽപ്പാടങ്ങൾ കാണാം. കൂടുതൽ ഉയർന്ന പ്രദേശങ്ങളിൽ ചെരുവുകൾ തട്ടുതട്ടാക്കി നെൽകൃഷി നടത്തുന്നു. ഇവിടങ്ങളിൽ ചോളം(maize) ആണ് പ്രധാനകൃഷി. വളരെ ഉയർന്ന പ്രദേശങ്ങളിൽ തിബറ്റൻ ബാർലിയുടെ കടുത്ത ഒരു വകഭേദമാണ് കൃഷി. മറ്റു വിളകൾ ഈയിടങ്ങളിൽ കൃഷിക്ക് യോഗ്യമല്ല[1].
അരിക്കു പുറമേ പഴങ്ങൾ, പച്ചക്കറികൾ, പുകയില തുടങ്ങിയവയും കശ്മീരിലെ പ്രധാന കൃഷികളാണ്. നദീതീരങ്ങളിലെ ചതുപ്പിൽ വില്ലോ വൃക്ഷങ്ങൾ നട്ട് നികത്തിയെടുക്കുന്ന പ്രദേശങ്ങളാണ് ഈ കൃഷികൾക്കായി ഉപയോഗിക്കുന്നത്[1]. കുങ്കുമപൂവും ഇവിടെ കൃഷിചെയ്യുന്നുണ്ട്.
ഒഴുകുന്ന തോട്ടങ്ങൾ
തിരുത്തുകകശ്മീരിലെ ഒരു പ്രത്യേകതയും ആകർഷണവുമാണ് ഒഴുകുന്ന തോട്ടങ്ങൾ. ഒർ ചങ്ങാടം നിർമ്മിച്ച് അതിനു മുകളിൽ മണ്ണും ചവറും ഇട്ടാണ് ഈ തോട്ടങ്ങൾ തയ്യാറാക്കുന്നത്. ഇതിനു മുകളിൽ തക്കാളി, മത്തൻ, വെള്ളരി, പുകയില തുടങ്ങിയവ കൃഷി ചെയ്യുന്നു. ഈ തോട്ടങ്ങൾ തടാകങ്ങളുടെ ആഴം കുറഞ്ഞയിടങ്ങളിൽ കെട്ടിയിടുന്നു.
ഒഴുകുന്ന തോട്ടങ്ങൾക്കു പുറമേ താമരയുടെ വിത്തും വാട്ടർ ചെസ്റ്റ്നട്ട് (water chestnut) എന്നിവയും തടാകങ്ങളിൽ നിന്നും ഇവിടുത്തുകാർ ഭക്ഷണമാക്കുന്നു. ചെറിയ ആപ്പിളിന്റെ രുചിയാണ് വാട്ടർ ചെസ്റ്റ് നട്ടിനുള്ളത്[1].
പഴങ്ങളും മറ്റു കൃഷികളും
തിരുത്തുകരുചികരമായ പഴങ്ങൾക്കും കശ്മീർ പേരുകേട്ടതാണ്. ഇവിടത്തെ കാലാവസ്ഥ, ആപ്രിക്കോട്ട്, ആപ്പിൾ, വീഞ്ഞുമുന്തിരി, വാൾനട്ട് എന്നിവക്ക് വളരെ യോജിച്ചതാണ്. നേരിട്ട് ഭക്ഷിക്കുന്നതിനു പുറമേ വാൾനട്ടിൽ നിന്നും എടുക്കുന്ന എണ്ണ തദ്ദേശീയർ വിളക്കുകളിൽ ഇന്ധനമായും ഭക്ഷണം പാകം ചെയ്യുന്നതിനു ഉപയോഗിക്കുന്നു.
കശ്മീരികൾ ക്രൊകൂസിൽ (crocuse) നിന്ന് ചായത്തിനായുള്ള കുങ്കുമം നിർമ്മിക്കുന്നു. കറുപ്പിന്റേയും ചെറിയ രീതിയിലുള്ള കൃഷിയും ഇവിടെയുണ്ട്[1].
കന്നുകാലികൾ
തിരുത്തുകതങ്ങളുടെ തോട്ടങ്ങളിൽ കൃഷി ചെയ്യുന്നതിനു പുറമേ കശ്മീരികൾ ആടുമാടുകളെ വളർത്തുകയും ചെയ്യുന്നുണ്ട്. തണുപ്പുകാലത്ത് ഈ മൃഗങ്ങൾ വീടിനടിയിലുള്ള തൊഴുത്തുകളിലായിരിക്കും വസിക്കുന്നത്. ഇത് അവയെ തണുപ്പിൽ നിന്നും രക്ഷിക്കുന്നതിനു പുറമേ അതിനു മുകളിൽ താമസിക്കുന്ന ഉടമക്ക് ചൂട് ലഭിക്കുന്നതിനും ഉതകുന്നു. വേനൽക്കാലങ്ങളിൽ ഇവയെ പുറത്ത് മേയാനിറക്കുന്നു[1].
വ്യവസായം
തിരുത്തുകകമ്പിളിവ്യവസായം കശ്മീരിലെ പ്രധാനപ്പെട്ട ഒരു വ്യവസായമാണ് ഏതാണ്ട് രണ്ടര ലക്ഷം കശ്മീരികൾ ഈ വ്യവസായത്തെ ആശ്രയിക്കുന്നു. പുതപ്പുകൾ, പരവതാനികൾ തുടങ്ങിയവ ശ്രീനഗറിലെ നിർമ്മാണശാലകളിലു, കുടിൽ വ്യവസായമായി ചുറ്റുവട്ടങ്ങളിലും നിർമ്മിക്കുന്നു.
കശ്മീരിലെ കനമുള്ള കൈത്തറീ പരവതാനികൾ അതിന്റെ ഗുണത്തിലും, ചിത്രപ്പണിയിലും, നിറത്തിലും മറ്റും പ്രശസ്തമായ പേർഷ്യൻ പരവതാനിയോട് കിടപിടിക്കുന്നു. ഇതിനുപയോഗിക്കുന്ന നിറങ്ങൾ, ചെടികളിൽ നിന്നും മറ്റു പ്രകൃതിദത്തമായി തദ്ദേശീയമായി നിർമ്മിക്കുന്നതാണ്. ഇവിടെ നിർമ്മിക്കുന്ന ഗഭ എന്നുവിളിക്കുന്ന ഒരു തരം തുണി, പരവതാനിനിർമ്മാണത്തിൽ മിച്ചം വരുന്ന കമ്പിളി ഉപയോഗിച്ചു നിർമ്മിക്കുന്നതാണ്. ഇത് കനം കുറഞ്ഞതും ഫെൽറ്റ് പോലെയുള്ളതുമാണ്. കശ്മീരികൾ ഇവ കിടപ്പുമുറികളിൽ നിലത്ത് വിരിക്കുന്നതിന് ഉപയോഗിക്കുന്നു.
കശ്മീരിലെ തുകലും തുകലുൽപ്പന്നങ്ങളും വളരെ പേരുകേട്ടതാണ്. പട്ട്, കരകൌശലവസ്തുക്കൾ, മരത്തിലുള്ള കൊത്തുപണികൾ തുടങ്ങിയവ ഇവിടത്തെ മറ്റു വ്യവസായങ്ങളാണ്.
അവലംബം
തിരുത്തുകഇതും കാണുക
തിരുത്തുക- മലയാളം വാരിക, 2012 ഏപ്രിൽ 13, പേജ് 13 Archived 2016-03-06 at the Wayback Machine.