മക്ബത്ത് (മലയാളനാടകം)
വില്യം ഷെയ്ക്സ്പിയറിന്റെ മക്ബത്തിനെ ആസ്പദമാക്കി കാളിദാസ കലാകേന്ദ്രം അവതരിപ്പിച്ച മലയാള നാടകമാണ് മക്ബത്ത് . പ്രദീപ് കാവുന്തറയാണ് സമിതിയുടെ അൻപത്തിമൂന്നാമതു നാടകമായി അവതരിപ്പിക്കുന്ന മക്ബത്ത് രചിച്ചിരിക്കുന്നത്.[1] ഇ.എ. രാജേന്ദ്രൻ നാടകം സംവിധാനം ചെയ്തിരിക്കുന്നു.[2] 2013 ഓഗസ്റ്റ് 19-നാണ് നാടകം അവതരണം ആരംഭിച്ചത്. ത്രിമാനസംവിധാനത്തിലാണ് മക്ബത്ത് ഒരുക്കിയിരിക്കുന്നത്.[3]
മക്ബത്ത് | |
---|---|
സംവിധാനം | ഇ.എ. രാജേന്ദ്രൻ |
നിർമ്മാണം | കാളിദാസ കലാകേന്ദ്രം |
രചന | പ്രദീപ് കാവുന്തറ |
ആസ്പദമാക്കിയത് | മക്ബത്ത് by വില്യം ഷെയ്ക്സ്പിയർ |
അഭിനേതാക്കൾ | കെ.പി.എ.സി. വിൽസൺ ബിജുരാജ് മഞ്ജു റെജി |
സംഗീതം | ഒ.എൻ.വി. |
റിലീസിങ് തീയതി | 2013 ഓഗസ്റ്റ് 19 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
ബജറ്റ് | 50 ലക്ഷം[1] |
സമയദൈർഘ്യം | 2 മണിക്കൂർ 20 മിനിറ്റ് |
സംഗീതം
തിരുത്തുകഒ.എൻ.വി. രചിച്ച് സെബി നായരമ്പലം ഈണം നൽകിയ രണ്ട് ഗാനങ്ങളാണ് നാടകത്തിലുള്ളത്.[1]
അണിയറപ്രവർത്തകർ
തിരുത്തുക- സംവിധാനം- ഇ.എ. രാജേന്ദ്രൻ
- രചന - പ്രദീപ് കാവുന്തറ
- കലാസംവിധാനം - സാലു കെ. ജോർജ്
- വസ്ത്രാലങ്കാര മേൽനോട്ടം - സന്ധ്യ രാജേന്ദ്രൻ
- ദീപവിതാനം - ഷിബു എസ്. കൊട്ടാരം
- ഗാനങ്ങൾ - ഒ.എൻ.വി.
- സംഗീതം - സെബി നായരമ്പലം
അഭിനേതാക്കൾ
തിരുത്തുകനാടകത്തിലെ 19 കഥാപാത്രങ്ങളെ 17 പേരാണ് അവതരിപ്പിക്കുന്നത്.[1]
- കെ.പി.എ.സി. വിൽസൺ - മാക്ബത്ത്
- ബിജുരാജ് - ബാംഗോ
- മഞ്ജു റെജി - ലേഡി മക്ബത്ത്
- സലിംകുമാർ - ദുർമന്ത്രവാദിനി
- വൽസല - ദുർമന്ത്രവാദിനി
- ജ്യോതി - ദുർമന്ത്രവാദിനി
ആദ്യ പ്രദർശനം
തിരുത്തുകകൊല്ലം സോപാനം തീയറ്ററിൽ 2013 ഓഗസ്റ്റ് 19-നാണ് ആദ്യ അവതരണം അരങ്ങേറിയത്. മന്ത്രി എം.കെ. മുനീർ, സംവിധായകൻ കമൽ എന്നിവർ സന്നിഹിതരായിരുന്നു.[3]
അവലംബം
തിരുത്തുക- ↑ 1.0 1.1 1.2 1.3 "നാടുമാറി; ഇനി നാടകവും". മനോരമ. 2013 ഓഗസ്റ്റ് 18. Archived from the original on 2013-08-18. Retrieved 2013 ഓഗസ്റ്റ് 18.
{{cite news}}
: Check date values in:|accessdate=
and|date=
(help)CS1 maint: bot: original URL status unknown (link) - ↑ "കാളിദാസ കലാകേന്ദ്രത്തിന്റെ മാക്‌ബെത്ത് അരങ്ങിലേക്ക്". റിപ്പോർട്ടർ. 2013 ഓഗസ്റ്റ് 17. Archived from the original on 2013-08-24. Retrieved 2013 ഓഗസ്റ്റ് 24.
{{cite news}}
: Check date values in:|accessdate=
and|date=
(help)CS1 maint: bot: original URL status unknown (link) - ↑ 3.0 3.1 "മാക്ബത്ത് വന്നു, ദുരന്തചിത്രമായി". മാതൃഭൂമി. 2013 ഓഗസ്റ്റ് 20. Archived from the original on 2013-08-20. Retrieved 2013 ഓഗസ്റ്റ് 20.
{{cite news}}
: Check date values in:|accessdate=
and|date=
(help)CS1 maint: bot: original URL status unknown (link)
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകമക്ബത്ത് എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.