കാലിഗ്ര സ്യൂട്ട്
2010ൽ കെഓഫീസിൽ നിന്ന് കെഡിഇ നിർമ്മിച്ച ഗ്രാഫിക്സ്-ഓഫീസ് ആപ്ലികേഷനുകളുടെ കൂട്ടമാണ് കാലിഗ്ര സ്യൂട്ട്.[4] ഡെസ്ക്ടോപ്പ്, ടാബ്ലറ്റ്, സ്മാർട്ട്ഫോൺ എന്നിവക്കു വേണ്ടിയുള്ള കാലിഗ്ര വകഭേദങ്ങൾ ലഭ്യമാണ്. കാലിഗ്രയിൽ വേഡ് പ്രൊസസിംഗ്, സ്പ്രഡ്ഷീറ്റ്, പ്രസന്റേഷൻ, ഡാറ്റാബേസ്, വെക്റ്റർ ഗ്രാഫിക്സ്, ഡിജിറ്റൽ പെയിന്റിംഗ് ആപ്ലികേഷനുകൾ ഉണ്ട്.
വികസിപ്പിച്ചത് | കെഡിഇ |
---|---|
റെപോസിറ്ററി | |
ഭാഷ | സി++ (ക്യൂട്ടി, കെഡിഇ പ്ലാറ്റ്ഫോം) |
ഓപ്പറേറ്റിങ് സിസ്റ്റം | യൂണിക്സ്-സമാനം, വിൻഡോസ്, ആൻഡ്രോയിഡ്[1] |
വലുപ്പം | 120 എംബി (ചുരുക്കിയ പ്രഭവരേഖ), 25 എംബി (വിവർത്തനങ്ങൾ)[2] |
ലഭ്യമായ ഭാഷകൾ | 26 ഭാഷകൾ[3] |
തരം | ഗ്രാഫിക്സ് ആർട്ട് and ഓഫീസ് സ്യൂട്ട് |
അനുമതിപത്രം | ജിപിഎൽ, എൽജിപിഎൽ |
വെബ്‌സൈറ്റ് | calligra |
കാലിഗ്ര ഓപ്പൺഡോക്യുമെന്റ് ഫോർമാറ്റ് ഉപയോഗിക്കുന്നു. എങ്കിലും മൈക്രോസോഫ്റ്റ് ഓഫീസ് ഫയൽ ഫോർമാറ്റുകൾക്ക് പിന്തുണ നൽകുന്നുമുണ്ട്.[5] കാലിഗ്ര കെഡിഇ സാങ്കേതികവിദ്യയിൽ അധിഷ്ഠിതവും കെഡിഇ പ്ലാസ്മ വർക്ക്സ്പേസിനോടൊപ്പം ഉപയോഗിക്കാറും ഉണ്ട്.
പിന്തുണ
തിരുത്തുകകാലിഗ്ര നിർമ്മിച്ചിരിക്കുന്നത് ക്യൂട്ടി ചട്ടക്കൂട് ഉപയോഗിച്ചാണ്. അതുകൊണ്ട് ക്യൂട്ടി പിന്തുണയുള്ള ഏതൊരു തട്ടകത്തിലേക്കും കാലിഗ്രയെ കൊണ്ടുപോകാം.
ഡെസ്ക്ടോപ്പ്
തിരുത്തുകകാലിഗ്രയുടെ പ്രധാന തട്ടകം ഡെസ്ക്ടോപ്പാണ്. ലിനക്സ്, വിൻഡോസ്, മാക് ഓഎസ് ടെൻ, ഫ്രീബിഎസ്ഡി എന്നിവയിൽ കാലിഗ്ര പ്രവർത്തിക്കും.[6] എങ്കിലും ലിനക്സാണ് കാലിഗ്രക്ക് അനുയോജ്യമായ പ്ലാറ്റ്ഫോം.[7] കാലിഗ്രയുടെ മുൻഗാമിയായ കെഓഫീസ് ഹൈക്കു ഓഎസിലും പ്രവർത്തിച്ചിരുന്നു.[8] കാലിഗ്രയുടെ എല്ലാ സവിശേഷതകളും ലഭ്യമാകുന്നത് ഡെസ്ക്ടോപ്പ് പതിപ്പുകളിലാണ്.
ടാബ്ലറ്റ്
തിരുത്തുകടാബ്ലറ്റ പിസികൾക്കായുള്ള കാലിഗ്ര വകഭേദമാണ് കാലിഗ്ര ആക്റ്റീവ്. പ്ലാസ്മ ആക്റ്റീവ് എന്ന ടാബ്ലറ്റ് - സ്മാർട്ട്ഫോൺ സമ്പർക്കമുഖത്തിന്റെ പുറത്തിറക്കലിന് ശേഷമായിരുന്നു ഇത്.[9] കാലിഗ്ര മൊബൈലിന് സമാനമായ കാലിഗ്ര ആക്റ്റീവിൽ മൊബൈലിലേത് പോലെ വേഡ്സ്, ഷീറ്റ്സ്, സ്റ്റേജ് എന്നിവ മാത്രമേ ഉൾപ്പെടുത്തിയിട്ടുള്ളൂ.
2012 ജനുവരി 12ന് പരീക്ഷണാടിസ്ഥാനത്തിലുള്ള കാലിഗ്ര ആൻഡ്രോയിഡ് വകഭേദം നിർമ്മാണം ആരംഭിച്ചതായി പ്രഖ്യാപിച്ചു.[1] കാലിഗ്ര മൊബൈലിനെ അടിസ്ഥാനമാക്കി നിർമ്മിക്കാനായിരുന്നു പദ്ധതി. എന്നാൽ പിന്നീടിത് കാലിഗ്ര ആക്റ്റീവിനെ അടിസ്ഥാനമാക്കിയാക്കി.[10]
സ്മാർട്ട്ഫോൺ
തിരുത്തുകസ്മാർട്ട്ഫോണുകൾക്കായുള്ള കാലിഗ്ര വകഭേദമാണ് കാലിഗ്ര മൊബൈൽ. ഡോക്യുമെന്റ് ദർശിനിയായി പ്രവർത്തിക്കുക എന്നതാണ് മൈമോ, മീഗോ ഓഎസ്സുകളിലേക്കുള്ള കാലിഗ്ര മൊബൈലിന്റെ പ്രധാന ലക്ഷ്യം. എങ്കിലും ചെറിയ തോതിലുള്ള തിരുത്തലുകളും അനുവദനീയമാണ്.[11] വേഡ്സ്, ഷീറ്റ്സ്, സ്റ്റേജ് എന്നീ ആപ്ലികേഷനുകൾ മാത്രമേ ഈ വകഭേദത്തിലുള്ളൂ.
2009ലായിരുന്നു കാലിഗ്ര മൊബൈൽ എഡിഷന്റെ വികസനം ആരംഭിച്ചത്. കെഓ ജിഎംബിഎച്ചിന്റെ അക്കാദമി എന്നറിയപ്പെടുന്ന ഡെസ്ക്ടോപ്പ് സമ്മേളനത്തിൽ കെഓഫീസിന്റെ മൈമോ രൂപം പുറത്തിറക്കിയിട്ടായിരുന്നു വികസനാരംഭം. പിന്നീട് നോക്കിയ കെഓയെ ഏറ്റെടുത്ത് ഒരു സമ്പൂർണ്ണ ടച്ച്സ്ക്രീൻ അനുരൂപിയായ ഉപയോക്തൃ സമ്പർക്കമുഖത്തോട് കൂടി മൊബൈൽ ഓഫീസ് സ്യൂട്ട് നിർമ്മിക്കാൻ തുടങ്ങി. 2009 ഒക്ടോബറിൽ നോക്കിയ കോൺഫെറൻസിൽ ഈ പദ്ധതി അവതരിപ്പിക്കപ്പെട്ടു.[12] 2010 ജനുവരിയിൽ കാലിഗ്ര മൊബൈലിന്റെ ആൽഫാ പതിപ്പ് പുറത്തിറങ്ങി.[13] നോക്കിയ എൻ9 സ്മാർട്ട്ഫോണിനോടൊപ്പം നോക്കിയ തങ്ങളുടെ പോപ്ലറും കാലിഗ്ര അധിഷ്ഠിത ഡോക്യുമെന്റ് ദർശിനിയും ജിപിഎൽ അനുമതിപത്രത്തിൽ പുറത്തിറക്കി.[14][15]
ഘടകങ്ങൾ
തിരുത്തുകഘടകം | വിവരണം | |
---|---|---|
വേഡ്സ് | വേഡ് പ്രൊസസർ. ഡോക്യുമെന്റുകൾ മൈക്രോസോഫ്റ്റ് വേഡ് ഫോർമാറ്റിലേക്ക് കയറ്റുമതി ചെയ്യാൻ കഴിയും. | |
ഷീറ്റ്സ് | സ്പ്രഡ്ഷീറ്റ് പ്രോഗ്രാം. മുമ്പ് കെസ്പ്രഡ് എന്നും കാലിഗ്ര ടേബിൾസ് എന്നും അറിയപ്പെട്ടിരുന്നു. | |
സ്റ്റേജ് | പ്രസന്റേഷൻ പ്രോഗ്രാം. മുമ്പത്തെ പേര് കെപ്രസന്റർ എന്നായിരുന്നു. | |
കെക്സി | മൈക്രോസോഫ്റ്റ് ആക്സസിന് സമാനമായ ഡാറ്റാബേസ് പ്രോഗ്രാം. | |
ഫ്ലോ | പ്രോഗ്രാമിംഗ് പിന്തുണയോട് കൂടിയ ഫ്ലോ ചാർട്ട് വരക്കൽ പ്രോഗ്രാം. മുമ്പ് കിവിയോ. | |
കാർബൺ | വെക്റ്റർ ഗ്രാഫിക്സ് തിരുത്തൽ ഉപകരണം. മുമ്പ് കാർബൺ 14.[16] | |
ക്രിത | ചിത്രം തിരുത്താനാവുന്ന ഡിജിറ്റൽ പെയിന്റിംഗ് പ്രോഗ്രാം. മുമ്പ് ക്രയോൺ, കെഇമേജ്ഷോപ്പ് എന്നെല്ലാം അറിയപ്പെട്ടിരുന്നു. | |
പ്ലാൻ | ഗ്രാന്റ് ചാർട്ട് പിന്തുണയോട് കൂടിയ പദ്ധതി നിർവ്വഹണ പ്രോഗ്രാം മുമ്പ് കെപ്ലാറ്റോ. | |
ബ്രെയിൻഡമ്പ് | കുറിപ്പെഴുതാനും മനസ്സ് വായിക്കാനും ഉള്ള ആപ്ലികേഷൻ. കാലിഗ്ര സ്യൂട്ട് 2.4നോടൊപ്പം പുറത്തിറങ്ങി. |
അവലംബം
തിരുത്തുക- ↑ 1.0 1.1 "Calligra on Android". blogs.kde.org. Archived from the original on 2012-04-20. Retrieved 2012-03-30.
- ↑ ftp://ftp.kde.org/pub/kde/unstable/calligra-latest/[പ്രവർത്തിക്കാത്ത കണ്ണി]
- ↑ ftp://ftp.kde.org/pub/kde/unstable/calligra-latest/calligra-l10n/[പ്രവർത്തിക്കാത്ത കണ്ണി]
- ↑ a rose by any other name
- ↑ "Calligra Words". Calligra. Retrieved 2012-03-30.
- ↑ "Get Calligra". Calligra.org. Archived from the original on 2012-05-04. Retrieved 2012-05-01.
- ↑ "The problem with supporting Windows". Slangkamp.wordpress.com. 2012-04-09. Retrieved 2012-05-01.
- ↑ "KDE applications available for Haiku!". Archived from the original on 2013-09-21. Retrieved 2012-08-18.
- ↑ "First Beta Version of the". Calligra Suite. 2011-09-14. Retrieved 2012-03-30.
- ↑ "Calligra Active on Android". blogs.kde.org. Archived from the original on 2012-03-29. Retrieved 2012-03-30.
- ↑ "Calligra 2.4 Snapshot 1 Tour". Calligra. 2011-05-18. Retrieved 2012-03-30.
- ↑ "Nokia Sponsors KOffice Development for Mobile Devices". Dot.kde.org. Retrieved 2012-03-30.
- ↑ Jonathan Riddell (2010-01-21). "KOffice Based Office Viewer Launched for Nokia N900". KDE. KDE.NEWS.
- ↑ "Calligra provides the Engine for Nokia's Harmattan Office". Calligra.org. 2011-10-24. Retrieved 2012-05-01.
- ↑ "Index of /pool/harmattan/free/o/office-tools". Harmattan-dev.nokia.com. Archived from the original on 2013-02-13. Retrieved 2012-05-01.
- ↑ H., Jan (2012-02-26). "Karbon or Karbon14?". calligra-devel mailing list.
So lets make it official and written down what was done in practice anyway: drop the 14 from the name.