മെഗാബൈറ്റ്
ഡിജിറ്റൽ രൂപത്തിലുള്ള വിവരങ്ങളുടെയും, ഡാറ്റയുടേയും മറ്റും അളവാണ് മെഗാബൈറ്റ്. ആയിരം കിലോബൈറ്റുകൾ കൂടുന്നതാണ് ഒരു മെഗാബൈറ്റ്, അതായത് ഒരു ദശലക്ഷം ബൈറ്റുകൾ.(ക)
Multiples of bytes
| ||||
---|---|---|---|---|
SI decimal prefixes | Binary usage |
IEC binary prefixes | ||
Name (Symbol) |
Value | Name (Symbol) |
Value | |
കിലോബൈറ്റ് (kB) | 103 | 210 | കിബിബൈറ്റ് (KiB) | 210 |
മെഗാബൈറ്റ് (MB) | 106 | 220 | മെബിബൈറ്റ് (MiB) | 220 |
ഗിഗാബൈറ്റ് (GB) | 109 | 230 | gibibyte (GiB) | 230 |
ടെറാബൈറ്റ് (TB) | 1012 | 240 | tebibyte (TiB) | 240 |
petabyte (PB) | 1015 | 250 | pebibyte (PiB) | 250 |
exabyte (EB) | 1018 | 260 | exbibyte (EiB) | 260 |
zettabyte (ZB) | 1021 | 270 | zebibyte (ZiB) | 270 |
yottabyte (YB) | 1024 | 280 | yobibyte (YiB) | 280 |
See also: Multiples of bits · Orders of magnitude of data |
1 മെഗാബൈറ്റ് = 1000 കിലോബൈറ്റ് = 1000000 ബൈറ്റ് = 10^6 ബൈറ്റ് [1]
കമ്പ്യൂട്ടറുകളുമായ ബന്ധപ്പെട്ട മേഖലകളിൽ ഇപ്പോഴും ഒരു മെഗാബൈറ്റ് സംബന്ധിച്ച് ഒരു ആശയക്കുഴപ്പം ഉണ്ട്, പഴയ രീതിയനുസരിച്ച്, 1 മെഗാബൈറ്റ് = 1024 കിലോബൈറ്റ് = 1048576 ബൈറ്റ് = 2^20 ബൈറ്റ്, എന്നാണ് പലപ്പോഴും മെഗാബൈറ്റ് എന്ന അളവു കണക്കാക്കപ്പെടുന്നത്. ഈയൊരു പ്രശ്നം ഒഴിവാക്കുവാനായി ഇന്റർനാഷണൽ ഇലക്‌ട്രോ ടെക്നിക്കൽ കമ്മീഷൻ (International Electrotechnical Commission) മെബിബൈറ്റ് (mebibyte) അഥവാ മെഗാ ബൈനറി ബൈറ്റ് (megabinary byte) എന്നൊരു നിർവ്വചനം കൊണ്ടുവന്നിട്ടുണ്ട്, ഇത് പ്രകാരം 1മെബിബൈറ്റ് = 1024 കിബിബൈറ്റ് (ഖ) ആണ്.
മെഗാബൈറ്റ് എന്ന പദം 1970ലാണ് രൂപപ്പെടുത്തിയത്.[2] മെഗാബൈറ്റ് അളവ് സൂചിപ്പിക്കാൻ സാധാരണയായി MB അല്ലെങ്കിൽ Mbyte എന്ന ചുരുക്കപ്പേരുകളാണ് ഉപയോഗിക്കുന്നത്.
കുറിപ്പ് തിരുത്തുക
“ | ഒരു ദശലക്ഷം ബൈറ്റുകളെ ' 1000000 ബൈറ്റ് ' അല്ലെങ്കിൽ ' 10^6 ബൈറ്റ് ' എന്നു പറയുന്നതിന് പകരം ' മെഗാ ' എന്ന എസ്.ഐ പ്രിഫിക്സ് (SI Prefix) ചേർത്ത് ഒരു മെഗാബൈറ്റ് എന്ന് പറയുന്നു | ” |
“ | 1024 ബൈറ്റുകൾ കൂടുന്നതാണ് ഒരു കിബിബൈറ്റ് (kibibyte) അഥവാ കിലോബൈനറി ബൈറ്റ് (kilobinary byte) | ” |